കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വിവാദങ്ങളുടെ ട്രാപ്പിൽ വീണ് പോകരുത്'; ഹേമ കമ്മീഷൻ റിപ്പോർട്ടിൽ ചർച്ചകൾ ആവശ്യം - വി.ടി ബൽറാം

Google Oneindia Malayalam News

കൊച്ചി: ഹേമ കമ്മീഷൻ റിപ്പോർട്ടിൽ നിലപാട് വ്യക്തമാക്കി വി ടി ബൽറാം രംഗത്ത്. സിനിമയിലെ സ്ത്രീകൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി രൂപീകരിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണം.

ഇതിനുള്ള ചർച്ചകൾ ഉണ്ടാകണമെന്നും ബി റ്റി ബൽറാം ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റ് സർക്കാർ പോലും സ്ത്രീപക്ഷം എന്നാണ് അവകാശപ്പെടുന്നത്.

എന്നാൽ ഇത്ര നാൾ കഴിഞ്ഞിട്ടും ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടാൻ സർക്കാരിന് തയ്യാറായിട്ടില്ല. ഈ വിഷയത്തെ സംബന്ധിച്ച് കൂടുതൽ ചർച്ചകൾ ഉയർന്ന് വരേണ്ടതാണ്.

1

ഇതിൽ നിന്ന് ശ്രദ്ധ തിരിച്ച് വിടാൻ തൽപര കക്ഷികൾ ഉയർത്തി കൊണ്ട് വരുന്ന വിവാദങ്ങൾ ഉണ്ട്. ഇത്തരം വിവാദങ്ങളുടെ ട്രാപ്പിൽ വീണ് പോകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷയത്തിൽ വി ടി ബൽറാമിന്റെ പ്രതികരണം ഇങ്ങനെ ;-

2

'ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാനോ അതിന്മേൽ നടപടി സ്വീകരിക്കാനോ "സ്ത്രീപക്ഷ"മെന്ന് അവകാശപ്പെടുന്ന ഇന്നത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ രണ്ടര വർഷമായിട്ടും തയ്യാറാകാത്തതിനേക്കുറിച്ചാണ് ചർച്ചകൾ ഉയർന്നുവരേണ്ടത്. അതിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടി തൽപ്പരകക്ഷികൾ ഉയർത്തിക്കൊണ്ടുവരുന്ന വിവാദങ്ങളുടെ ട്രാപ്പിൽ വീണുപോകാതിരിക്കാനാണ് വിവേകമുള്ളവർ ശ്രദ്ധിക്കേണ്ടത്'

<br />'എന്ത് പദ്ധതികൾ വന്നാലും പ്രതിപക്ഷം എതിർക്കും,സിൽവർ ലൈൻ കേരളത്തിന് ആവശ്യം' -സുന്നി കാന്തപുരം വിഭാഗം
'എന്ത് പദ്ധതികൾ വന്നാലും പ്രതിപക്ഷം എതിർക്കും,സിൽവർ ലൈൻ കേരളത്തിന് ആവശ്യം' -സുന്നി കാന്തപുരം വിഭാഗം

അതേസമയം, ഹേമ കമ്മീഷൻ റിപ്പോർട്ട് വിഷയത്തിൽ നടി രോഹിണി, റിമ കല്ലിങ്കലും, പാർവതി തിരുവോത്ത് തുടങ്ങിയ പ്രമുഖർ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണം എന്നതായിരുന്നു പ്രതികരിച്ചവർ ഉന്നയിച്ചത്.

 റിപ്പോർട്ട് ഉടൻ പുറത്ത് വിടണം - നടി രോഹിണി

റിപ്പോർട്ട് ഉടൻ പുറത്ത് വിടണം - നടി രോഹിണി

സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹരിക്കുന്നതിലേക്ക് വേണ്ടി രൂപീകരിച്ചതാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. ഇത് ഉടൻ പുറത്ത് വിടണം എന്നാണ് രോഹിണി ആവശ്യപ്പെടുന്നത്. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി ആഭ്യന്തര പരാതി പരിഹാര സംവിധാനം അനിവാര്യമായ ഘടകം ആണെന്നും രോഹിണി വ്യക്തമാക്കി.

Recommended Video

cmsvideo
ശ്രീനിവാസന്‍ ഗുരുതരാവസ്ഥയിലോ? വെളിപ്പെടുത്തി കുടുംബം | Oneindia Malayalam
4

ഡയലോഗ് അന്താരാഷ്ട്ര ചലച്ചിത്ര മേള പാലക്കാട് നടക്കുകയാണ്. ഇതിൽ പങ്കെടുക്കുന്നതിലേക്ക് ആയി താരം എത്തിയിരുന്നു. ഇതിന് പിന്നാലെ ആണ് പ്രതികരണം ഉണ്ടായത്. നടിയെ ആക്രമിച്ച കേസിൽ അനുകൂലമായ കോടതി വിധിയ്ക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത്. വളരെ പോപ്പുലറായ ഒരു നടിയ്ക്ക് ആണ് ഇത്തരത്തിലുള്ള പ്രശ്നം നേരിടേണ്ടി വന്നതെന്നും രോഹിണ് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. ഈ സാഹചര്യം ആണെങ്കിൽ സാധാരണക്കാരായ സ്ത്രീകൾക്ക് എങ്ങനെ മുന്നോട്ട് പോകാൻ കഴിയും. ഇക്കാര്യം ചിന്തിക്കേണ്ടത് അത്യാവശ്യമാണെന്നും രോഹിണി വ്യക്തമാക്കി. അതിനാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണം എന്നാണ് രോഹിണി ആവശ്യപ്പെട്ടത്.

നീലനിറം നിറമല്ലെ? പേർളിയ്ക്കും ചെറിയ സംശയം; ചിത്രങ്ങൾ വൈറൽ

ജനങ്ങളുടെ നികുതി പണം ചിലവാക്കിയാണ് കമ്മീഷൻ രൂപീകരിച്ചത് - റിമ കല്ലിങ്കൽ

ജനങ്ങളുടെ നികുതി പണം ചിലവാക്കിയാണ് കമ്മീഷൻ രൂപീകരിച്ചത് - റിമ കല്ലിങ്കൽ

ഹേമ കമ്മിറ്റി റിപ്പോർട്ട് എന്നത് ഞങ്ങളുടെ എല്ലാവരുടെയും ഒരുപാട് കാലത്തെ പ്രയത്നത്തിന്റെ ഫലം ആണ്. ഈ റിപ്പോർട്ട് പുറത്തു വരിക എന്നത് ഞങ്ങളുടെ മാത്രം ആവശ്യമല്ല. ഇത് എല്ലാവരുടെയും ആവശ്യമാണ്. സാധാരണക്കാരായ ജനങ്ങളുടെ നികുതി പണം ചിലവാക്കി ആണ് ഈ കമ്മീഷൻ രൂപീകരിച്ചത്. സിനിമയിൽ ആഭ്യന്തര പ്രശ്ന പരിഹാര സെൽ രൂപീകരിക്കാൻ ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു.

6

ഹൈക്കോടതിയുടെ തീരുമാനത്തിൽ അഭിമാനം ഉണ്ടെന്നാണ് റിമ കല്ലിങ്കൽ വ്യക്തമാക്കിയിരുന്നത്. ഇത് സ്ത്രീകൾക്ക് വേണ്ടി മാത്രം രൂപീകരിച്ച ഒന്നല്ല. പകരം സിനിമയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും വേണ്ടി ഉള്ളതാണ്. സിനിമയിലെ നിർമ്മാതാക്കളുടെ സംഘടനകൾ എല്ലാം തന്നെ ഇതിനെ ഗൗരവകരമായി കാണുന്നു. എല്ലാ സിനിമ സെറ്റുകളിലും ആഭ്യന്തര പ്രശ്ന പരിഹാര സെൽ ഉണ്ടായിരിക്കും. ഇതിന് നിമിത്തം ആകാൻ സാധിച്ചതിൽ ഡബ്ല്യൂ സി സി യ്ക്ക് അഭിമാനമുണ്ട് എന്നും റിമ കല്ലിങ്കൽ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

റിപ്പോർട്ട് പുറത്ത് വന്നാൽ പല വിഗ്രഹങ്ങളും ഉടയും - പാർവതി തിരുവോത്ത്

റിപ്പോർട്ട് പുറത്ത് വന്നാൽ പല വിഗ്രഹങ്ങളും ഉടയും - പാർവതി തിരുവോത്ത്

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരണം. ഈ റിപ്പോർട്ട് പുറത്ത് വന്നാൽ പല വിഗ്രഹങ്ങളും ഉടയും. പാർവ്വതിയുടെ ഈ പ്രതികരണം സമൂഹ മാധ്യമത്തിൽ വളരെയധികം ശ്രദ്ധയാണ് നേടിയിരുന്നത്. റിപ്പോർട്ട് നീട്ടി കൊണ്ട് പോകാൻ ആണ് സർക്കാറിന്റെ ശ്രമം. ഈ റിപ്പോർട്ടിനെ കുറിച്ച് പഠിക്കാൻ കൂടുതൽ സമിതികളെ സർക്കാർ നിയോഗിക്കുകയാണ്. തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം സർക്കാർ സ്ത്രീ സൗഹൃദമാക്കുന്നതിനുളള പ്രവർത്തി നടത്തുന്നു എന്നും പാർവതി വ്യക്തമാക്കിയിരുന്നു. ഇനി റിപ്പോർട്ട് പുറത്ത് വരാൻ ചിലപ്പോൾ അടുത്ത തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരുമെന്നും പാർവതി വിമർശിച്ചിരുന്നു.

8

ഇവിടെ ആഭ്യന്തര പരാതി പരിഹാര സെല്ലിൽ ഇല്ലാത്തത് കാരണം പലരും മുതൽ എടുക്കുന്നുണ്ട്. അവകാശ സംരക്ഷണത്തിന് വേണ്ടി സംസാരിച്ചിരുന്നു. എന്നാൽ ലഭിച്ചത് അവസരം ഇല്ലാതാക്കുമെന്ന് മുന്നറിയിപ്പാണ്. നിശബ്ദ ആക്കാനും മാറ്റി നിർത്താനും ശ്രമിച്ചിരുന്നു. സിനിമയിലെ ശക്തവും കരുത്തുമുള്ള ചില വ്യക്തികൾ ആണ് ആഭ്യന്തര പരിഹാര സെല്ലിനെ എതിർത്ത് പ്രതികരിക്കുന്നത്. എന്നാൽ, സഹ പ്രവർത്തകർക്ക് ചൂഷണം നേരിടേണ്ടി വരുന്നത് കണ്ടു നിൽക്കാൻ വയ്യ. അതിനാലാണ് ശബ്ദിച്ചത് എന്നും പാർവതി തിരുവോത്ത് വ്യക്തമാക്കിയിരുന്നു.

റിപ്പോർട്ട് പുറത്ത് വിടണോയെന്ന് തീരുമാനിക്കേണ്ടത് ഈ സമിതി രൂപീകരിച്ചവർ - നടൻ പൃഥ്വിരാജ്

റിപ്പോർട്ട് പുറത്ത് വിടണോയെന്ന് തീരുമാനിക്കേണ്ടത് ഈ സമിതി രൂപീകരിച്ചവർ - നടൻ പൃഥ്വിരാജ്

സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിച്ച കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഈ കമ്മീഷനെ നിയോഗിച്ചവർ ആണെന്ന് നടൻ പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. ലൂസിഫർ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നതിനിടെ ഹേമ കമ്മീഷൻ സൈറ്റിൽ വിസിറ്റ് നടത്തി. തുടർന്ന് എന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. ഈ റിപ്പോർട്ട് എന്തുകൊണ്ട് പുറത്ത് വിടുന്നില്ല.

11

ആർക്കാണ് ഈ വിഷയത്തിൽ തീരുമാനമെടുക്കാൻ അധികാരമുള്ളത് എന്നീ വിഷയങ്ങൾ ഒന്നും എനിക്ക് അറിയുന്നതല്ല. ഈ റിപ്പോർട്ട് പുറത്ത് വിടുന്നതിൽ തീരുമാനം എടുത്ത് മുന്നോട്ടു വരേണ്ടത് ഇതുമായി ബന്ധപ്പെട്ടുള്ള വ്യക്തികളാണ്. എന്തിന് വേണ്ടിയാണോ ഹേമ കമ്മീഷനെ നിയോഗിച്ചത്, ഇതേ കുറിച്ച് പഠിച്ചത് - ഈ ഉദ്ദേശങ്ങൾ എല്ലാം പുറത്തു വരണം എന്നതാണ് എന്റെ ആഗ്രഹം. സിനിമ സ്ഥലങ്ങൾ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യതയോടെ ജോലി ചെയ്യാൻ സാധിക്കുന്ന തൊഴിലിടം ആകണമെന്നും ഇതിന് വേണ്ടി ആഗ്രഹിക്കുന്നുവെന്നും പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.

English summary
congress leader vt balram opens up hema committee report has to get discussed, write-up viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X