ലോക്സഭാ തിരഞ്ഞെടുപ്പ്:ശബരിമലയും ചീറ്റി! ബിജെപി കേരളത്തില്‍ നിലംതൊടില്ലെന്ന് റിപ്ലബിക് ടിവി സര്‍വ്വേ
ശബരിമല സ്ത്രീപ്രവേശനം ആയുധമാക്കി കേരളത്തില്‍ താമര വിരിയിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ വിജയം കാണില്ല സര്‍വ്വേ ഫലം. റിപ്പബ്ലിക് ടിവിയും സീ വോട്ടറും സംയുക്തമായി നടത്തിയ സര്‍വ്വേയിലാണ് ബിജെപിക്ക് കേരളത്തില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് പ്രവചിച്ചിരിക്കുന്നത്. നവംബറില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ പോലും ബിജെപിക്ക് നേട്ടം കൊയ്യാന്‍ കഴിയില്ലെന്നാണ് സര്‍വ്വേയില്‍ പറയുന്നത്.
അതേസമയം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിനാണ് മുന്‍തൂക്കമെന്നാണ് സര്‍വ്വേയില്‍ പ്രവചിച്ചിരിക്കുന്നത്. 2014 ലെ പോലെ 232 എന്ന മാന്ത്രിക സംഖ്യ തൊടാന്‍ എന്‍ഡിഎയ്ക്ക് കഴിയില്ലെന്നും സര്‍വ്വേയില്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

കേരളം പിടിക്കാന്‍
കേരളത്തില്‍ ഏത് വിധേനയും ഭരണം പിടിക്കുകയെന്ന ലക്ഷ്യവുമായാണ് 'ശബരിമല സ്ത്രീപ്രവേശനം' എന്ന കാര്‍ഡുമായി ബിജെപി ഇറങ്ങിയത്. എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ ആദ്യം അംഗീകരിച്ച ആര്‍എസ്എസും ബിജെപിയും പിന്നീട് നിന്ന നില്‍പ്പില്‍ മലക്കം മറഞ്ഞതും ഈ ലക്ഷ്യം വെച്ചായിരുന്നു.

രാഷ്ട്രീയ ആയുധം
ഇതോടെ ആയിരങ്ങളെ തെറുവിലിറക്കി ബിജെപി 'വിശ്വാസത്തെ' രാഷ്ട്രീയ ആയുധമാക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും വോട്ടോക്കി മാറ്റാന്‍ ആകില്ലെന്നാണ് സര്‍വ്വേയില്‍ പ്രവചിക്കുന്നത്.കഴിഞ്ഞ് തവണത്തെ വോട്ട് ശതമാനം വര്‍ധിപ്പിക്കാന്‍ കഴിയുമെങ്കിലും ഒരൊറ്റ പ്രതിനിധിയെ പോലും ലോക്സഭയിലേക്ക് അയക്കാന്‍ ബിജെപിക്ക് കഴിയില്ലെന്ന് സര്‍വ്വേയില്‍ പറയുന്നുണ്ട്.

വര്‍ധിക്കും
കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 10 നിന്ന് 17.5 ശതമാനത്തിലേക്ക് ബിജെപിയുടെ വോട്ട് ശതമാനം വര്‍ധിക്കും. എല്‍ഡിഎഫില്‍ നിന്നും യുഡിഎഫില്‍ നിന്നും വോട്ടുകള്‍ ബിജെപിയിലേക്ക് എത്തുമെന്നും സര്‍വ്വേയില്‍ പറയുന്നു. അതേസമയം അമിത് ഷാ നേരിട്ട് ഇറങ്ങിയതിന്‍റെ ഫലം പോലും യുഡിഎഫിനാണ് ലഭിക്കുകയെന്നും സര്‍വ്വേയില്‍ പറയുന്നുണ്ട്.

വിജയ സാധ്യത
ശബരിമല സ്ത്രീപ്രവേശനം ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുക യുഡിഎഫിനാകുമെന്നാണ് സര്‍വ്വേ വ്യക്തമാക്കുന്നത്. യുഡിഎഫിനാണ് സര്‍വ്വേയില്‍ സാധ്യത കല്‍പ്പിക്കുന്നത്. കേരളത്തില്‍ ആകെയുള്ള 20 സീറ്റില്‍ പതിനാറും യുഡിഎഫ് സ്വന്തമാക്കുമെന്നാണ് സര്‍വ്വേയില്‍ പറയുന്നത്.

വോട്ട് ഷെയര്‍
എല്‍ഡിഎഫിന് നാല് സീറ്റ് കൊണ്ട് തൃപ്തിപെടേണ്ടി വരും. യുഡിഎഫിന്‍റെ വോട്ട് ഷെയര്‍ 40.4 ശതമാനമാകും.ഇന്ധനവില, നോട്ട് നിരോധനം എന്നീ വിഷയങ്ങള്‍ ഗുണം ചെയ്യുക യുഡിഎഫിനാണെന്നും സര്‍വ്വേയില്‍ വ്യക്തമാക്കുന്നു.

സിറ്റിങ്ങ് സീറ്റുകള്‍
യുഡിഎഫില്‍ പതിനാറ് സീറ്റില്‍ 10 ഉം കോണ്‍ഗ്രസാണ് നേടുകയെന്നും സര്‍വ്വേയില്‍ പറയുന്നു.ഇതില്‍ 12 സീറ്റുകള്‍ കോണ്‍ഗ്രസിന്‍റെ സിറ്റിങ്ങ് സീറ്റുകളാണ്. ഇതിന് പുറമെ എല്‍ഡിഎഫിന്‍റെ നാല് സീറ്റുകള്‍ കൂടി യുഡിഎഫ് നേടുമെന്നും സര്‍വ്വേയില്‍ വ്യക്തമാക്കുന്നു.

തിരിച്ചടി
എല്‍ഡിഎഫിന്‍റെ വോട്ട് ഷെയര്‍ 29.3 ശതമാനമായി കുറയുമെന്നും സര്‍വ്വേ സൂചിപ്പിക്കുന്നുണ്ട്.വോട്ട് ഷെയറിലുണ്ടാകുന്ന നഷ്ടം എല്‍ഡിഎഫിന് വലിയ തിരിച്ചടിയാകുമെന്നും സര്‍വ്വേ വ്യക്തമാക്കുന്നു.

വിമര്‍ശനം
അതേസമയം റിപബ്ലിക് ടിവിയുടെ സര്‍വ്വേയില്‍ പല പൊരുത്തക്കേടുകളും ഉണ്ടെന്നുള്ള വാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സാധാരണ ഗതിയില്‍ സംസ്ഥാനത്തെ രണ്ട് പ്രധാനമുന്നണികള്‍ തമ്മില്‍ 20 ശതമാനത്തോളം അന്തരമൊന്നും സാധാരണ വരാറില്ലെന്ന് ചിലര്‍ വാദിക്കുന്നു.












Click it and Unblock the Notifications