Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധാകരന്‍ ബിജെപിയില്‍ പോകുന്നു; കോണ്‍ഗ്രസുകാര്‍ തന്നെ തനിക്കെതിരെ പ്രചാരണം നടത്തുന്നു: കെ സുധാകരന്‍

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം ഏറ്റവും നന്നായി രാഷ്ട്രീയപരമായി വിനിയോഗിക്കുന്നത് ബിജെപിയാണ്. ആദ്യഘട്ടത്തില്‍ വിധിയെ സ്വാഗതം ചെയ്തിരുന്നെങ്കിലും ഭൂരിപക്ഷം വിശ്വാസികളുടെ വികാരം മനസ്സിലാക്കി ബിജെപിയും ആര്‍എസ്എസും പിന്നീട് കോടതി വിധിക്കെതിരായി രംഗത്ത് വരികയായിരുന്നു. വിഷയത്തെ അതിവൈകാരികമായിട്ടായിരുന്നു ബിജെപി സമീപിച്ചത്.

മുറപക്ഷത്ത് വിധിക്കെതിരായി പ്രതിഷേധിക്കുന്ന കാര്യത്തില്‍ ബിജെപിക്കൊപ്പം നില്‍ക്കുന്ന വിധമായിരുന്നു കോണ്‍ഗ്രസ്സിന്റെ നിലപാട്. അവരുടെ നേതാവ് കെ സുധാകരനാവട്ടെ ആര്‍എസ്എസ് നേതാക്കളെ മറികടക്കുന്ന രീതിയില്‍ വിധിക്കെതിരായി പ്രസ്താവന നടത്തിവന്നു. ഇതോടെയാണ് സുധാകരന്‍ ബിജെപിയിലേക്ക് എന്ന പ്രചരണത്തിന് ചൂട് പിടിച്ചത്. സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ഇത്തരം പ്രചരണം ഏറ്റുപിടിക്കുന്നതിലെ നീരസം പരസ്യമായി പ്രകടപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് സുധാകരനിപ്പോള്‍.

ബിജെപിയിലേക്ക് പോവുന്നു

ബിജെപിയിലേക്ക് പോവുന്നു

കെ സുധാകരന്‍ ബിജെപിയിലേക്ക് പോവുന്നു എന്നപ്രചരണത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കെപിസിസിയുടെ പുതിയ ഭാരവാഹി പട്ടിക പുറപ്പെടുവിച്ചപ്പോള്‍ തന്നെ തഴഞ്ഞ് മുല്ലപ്പള്ളിയെ അധ്യക്ഷനാക്കിയതില്‍ കെ സുധാകരന് കടുത്ത നീരസം ഉണ്ടായിരുന്നു.

പ്രചരണം ചൂടുപിടിച്ചത്

പ്രചരണം ചൂടുപിടിച്ചത്

തനിക്ക് ലഭിച്ച വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണോ എന്ന് പിന്നീട് തീരുമാനിക്കും എന്നായിരുന്നു സുധാകരന്റെ ആദ്യപ്രതികരണം. ഇതോടെയാണ് സുധാകരന്‍ ബിജെപിയിലേക്ക് പോവുന്നു എന്ന പ്രചരണം ചൂടുപിടിച്ചത്. ഇതിനുപിന്നാലെയാണ് സുധാകരനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് അദ്ദേഹത്തെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത ശ്രീധരന്‍പിള്ള രംഗത്ത് എത്തുന്നത്.

സുധാകരന്റെ പേരുപറയാതെ

സുധാകരന്റെ പേരുപറയാതെ

കെപിസിസിയുടെ പുതിയ ഭാരവാഹിക പട്ടികയില്‍ ചിലര്‍ക്ക് അതൃപ്തിയുണ്ട്. നേതൃത്വത്തിന്റെ തീരുമാനം അറിഞ്ഞ ഒരു നേതാവ് ഫോണ്‍ നിലത്ത് വലിച്ചെറിഞ്ഞതായാണ് മനസിലാക്കുന്നത്. ഈ നേതാവിനെയടക്കം ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നാണ് കെ സുധാകരന്റെ പേരുപറയാതെ പിള്ള പറഞ്ഞത്.

വീണ്ടും ചര്‍ച്ചയായത്

വീണ്ടും ചര്‍ച്ചയായത്

ഒരിടവേളക്ക് ശേഷം ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം ചൂട് പിടിച്ചപ്പോഴാണ് സുധാകരന്റെ ബിജെപി പ്രവേശനം വീണ്ടും ചര്‍ച്ചയായത്. സുപ്രീംകോടതി വിധിയെ എതിര്‍ക്കുന്ന കാര്യത്തില്‍ ആര്‍എസ്എസ് നേതാക്കളെക്കാളും തീവ്രമായ നിലപാടായിരുന്നു സുധാകരന്‍ സ്വീകരിച്ചുവന്നത്.

ശബരിമല വിഷയത്തില്‍

ശബരിമല വിഷയത്തില്‍

ആര്‍ത്തവം അശുദ്ധിയാണെന്ന് സംഘപരിവാര്‍ നേതാക്കള്‍ പോലും പരസ്യമായി പറയാന്‍ മടിക്കുമ്പോള്‍ പത്രസമ്മേളനത്തില്‍ ആര്‍ത്തവം അശുദ്ധിയാണെന്ന് പ്രഖ്യാപിച്ച വ്യക്തിയാണ് കെ സുധാകരന്‍. ശബരിമല വിഷയത്തില്‍ കെ സുധാകരന് ബിജെപി ആശയങ്ങളോടുളള ഈ ചായ്വ് തന്നെയാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ട് സംഘപരിവാര്‍ പാളയത്തിലേക്ക് എത്തും എന്ന അഭ്യൂഹം പൊതു സമൂഹത്തില്‍ പരക്കാനുളള പ്രധാന കാരണവും.

ആര്‍എസ്എസും തമ്മില്‍

ആര്‍എസ്എസും തമ്മില്‍

കണ്ണൂരില്‍ കെ സുധാകരനും ആര്‍എസ്എസും തമ്മില്‍ കൂട്ട് കച്ചവടം നടത്തുന്നു എന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. സുധാകരനെ പാര്‍ട്ടിയിലേക്ക് എത്തിക്കാന്‍ ബിജെപിയും ശ്രമങ്ങള്‍ നടത്തിയിരുന്നു. കെ സുധാകരന്‍ തന്നെ അക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

രൂക്ഷമായ പ്രതികരണം

രൂക്ഷമായ പ്രതികരണം

ബിജെപിയില്‍ പോകുക എന്ന ഒരു ചിന്തപോലും തനിക്കില്ലെന്നായിരുന്നു കെ സുധാകരന്‍ അപ്പോഴൊക്കെ സ്വീകരിച്ച നിലപാട്. മറ്റുപാര്‍ട്ടിക്കാര്‍ തനിക്കെതിരെ പ്രചാരണം നടത്തുന്നതിനെതിരെ രൂക്ഷമായ പ്രതികരണവും അദ്ദേഹം നടത്തിയിരുന്നു.

പാര്‍ട്ടിയിലെ ഒരു വിഭാഗം

പാര്‍ട്ടിയിലെ ഒരു വിഭാഗം

എന്നാല്‍ താന്‍ ബിജെപിയിലേക്ക് പോകുമെന്ന് സ്വന്തം പാര്‍ട്ടിയിലെ ഒരു വിഭാഗം തന്നെ മനഃപ്പൂര്‍വ്വം പ്രചരണം നടത്തുന്നുവെന്നാണ് സുധാകരന്റെ പുതിയ ആരോപണം. വെള്ളിയാഴ്ച്ച ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലാണ് സുധാകരന്‍ സ്വന്തം പാര്‍ട്ടിക്കാര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.

സംശയം ഉണ്ടാക്കുക

സംശയം ഉണ്ടാക്കുക

തന്റെ കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ സംശയം ഉണ്ടാക്കുക എന്നലക്ഷ്യമാണ് ഇതിന് പിന്നിലെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. ശബരിമലയില്‍ യുവതികളെ തടയുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ കോണ്‍ഗ്രസ് തടയാന്‍ തയ്യാറാകില്ലെന്ന് യോഗശേഷം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കി.

പിണറായി വിജയനും

പിണറായി വിജയനും

കെ സുധാകരന്‍ ബിജെപിയിലേക്ക് പോകാന്‍ തയ്യാറെടുത്തിരിക്കുകയാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു കെ സുധാകരന്‍ പ്രതികരിച്ചത്.

അപ്പനില്ലാത്ത വര്‍ത്തമാനം

അപ്പനില്ലാത്ത വര്‍ത്തമാനം

മുഖ്യമന്ത്രി അപ്പനില്ലാത്ത വര്‍ത്തമാനം പറയരുത് എന്നാണ് കെ സുധാകരന്റെ പ്രതികരണം. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി ആഭാസത്തരം വിളിച്ച് പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംഭവിച്ചാല്‍ പൂര്‍ണമായ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കോണ്‍ഗ്രസ്സിന് സ്വതന്ത്ര നിലപാട്

കോണ്‍ഗ്രസ്സിന് സ്വതന്ത്ര നിലപാട്

അതേസമയം ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ്സിന് സ്വതന്ത്ര നിലപാട് വേണമെന്നും സിപിഎമ്മിനെയും ബിജെപിയെയും തുറന്നുകാണിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. സമരങ്ങള്‍ അക്രമപാതയിലേക്ക് പോകരുതെന്നും കെപിസിസി നിര്‍വ്വാഹക സമിതി യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+