ദേശീയ തലത്തിൽ പോലും നടക്കാത്ത കാര്യം കേരളത്തിൽ സാധ്യമാക്കി കോൺഗ്രസ്; ഇതൊരു മാതൃക
മധ്യപ്രദേശിലും രാജസ്ഥാനിലും ഏറ്റവും ഒടുവിൽ പഞ്ചാബിലുമെല്ലാം നാം അത് കണ്ടതാണ്
തിരുവനന്തപുരം: ദേശീയ തലത്തിൽ തന്നെ കോൺഗ്രസ് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ദേശീയ പാർട്ടിയായി രാജ്യസഭയിലും ലോക്‌സഭയിലും പ്രതിപക്ഷത്തുണ്ടെങ്കിലും പല സംസ്ഥാനങ്ങളിലും ഭരണം നഷ്ടമായ കോൺഗ്രസിന് ഭരിക്കാൻ അവസരം കിട്ടിയ സംസ്ഥാനങ്ങളിൽ വിഭാഗിയ പ്രശ്നങ്ങൾ കൂടുതൽ തലവേദനയാകുന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും ഏറ്റവും ഒടുവിൽ പഞ്ചാബിലുമെല്ലാം നാം അത് കണ്ടതാണ്.
അംബാനി ബോംബ് ഭീഷണിക്കേസില്‍ എന്‍കൗണ്ടര്‍ വിദഗ്ധന്‍ പ്രദീപ് ശര്‍മ അറസ്റ്റില്‍- ചിത്രങ്ങള്‍

കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ മുഖമായിരുന്ന പലരും ഇന്ന് ബിജെപിയുടെ ഭാഗമാണെന്നതാണ് കോൺഗ്രസ് നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന്. രാഹുൽ ഗാന്ധിക്കൊപ്പം കോൺഗ്രസ് നേതൃത്വത്തിലേക്ക് എത്തിയ ജ്യോതിരാദിത്യ സിന്ധ്യ മുതൽ ജിതിൻ പ്രസാദ വരെയുള്ള നേതാക്കൾ ഇന്ന് ബിജെപിയിലാണ്. വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച കൊഴിഞ്ഞുപോകൽ നിയന്ത്രിക്കാൻ മാത്രമല്ല അതിന് പിന്നിലെ കാരണങ്ങൾ പരിഹരിക്കാൻ പോലും ദേശീയ നേതൃത്വവും ഹൈക്കമാൻഡും പരാജയപ്പെട്ടിരിക്കുന്നു.

2019ലെ ലോക്സഭ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയാണ് കോൺഗ്രസിൽ പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാകുന്നത്. അന്ന് തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുലിന് പകരക്കാരനെയോ രാഹുലിനെയോ തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിക്കാൻ രണ്ട് വർഷങ്ങൾക്കിപ്പുറവും കോൺഗ്രസിന് സാധിച്ചട്ടില്ല. ഇത്തരത്തിൽ ദേശീയ തലത്തിൽ കോൺഗ്രസിന് നടത്താൻ സാധിക്കാത്ത നേതൃമാറ്റവും ബിജെപിയിലേക്കുള്ള ഒഴുക്കുമെല്ലാം കേരളത്തിൽ സാധ്യമാക്കാൻ കോൺഗ്രസിന് സാധിച്ചു.

ഇത് ഹൈക്കമാൻഡിന്റെ ഒരു തരത്തിലുള്ള പരീക്ഷണം കൂടിയാണെന്ന് പറയാൻ സാധിക്കും. സമ്മർദ്ദങ്ങൾക്ക് അതീതമായി പ്രതിപക്ഷ നേതാവിനെയും കെപിസിസി അധ്യക്ഷനെയും തിരഞ്ഞെടുത്ത ഹൈക്കമാൻഡിന് ഇനി മുന്നിലുള്ളത് യുഡിഎഫ് കൺവീനർ, ഡിസിസി പുനഃസംഘടനയൊക്കെയാണ്. രണ്ട് സുപ്രധാന തീരുമാനങ്ങൾ സ്വീകരിച്ച ഹൈക്കമാൻഡിന് ഇത് ചെറിയ വിഷയമാണ്. ജംബോ കമ്മിറ്റികളെയും ഡിസിസികളെയുമെല്ലാം ഉടച്ചുവാർക്കാനൊരുങ്ങി തന്നെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് ഇറങ്ങിയിരിക്കുന്നത്.

ഇത് തന്നെയാണ് കോൺഗ്രസിനെ ഇപ്പോഴും സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായി നിർത്തുന്നതും ഭാവിയിൽ പ്രതീക്ഷ തോന്നിപ്പിക്കുന്നതും. യുവനേതാക്കളെ വിശ്വാസത്തിലെടുക്കാൻ കഴിഞ്ഞു എന്നതാണ് എടുത്ത് പറയേണ്ട കാര്യം. പ്രതിപക്ഷ നേതാവിന്റെ കാര്യത്തിലടക്കം ഹൈക്കമാൻഡ് പരിഗണിച്ചത് യുവനേതാക്കളുടെ നിർദേശവും അഭിപ്രായവുമാണ്. പുനഃസംഘടനയിൽ ഗ്രൂപ്പുകൾക്ക് അതീതമായി നിൽക്കുന്നവരെ കൊണ്ടുവന്നതിലൂടെ എല്ല വിഭാഗം പ്രവർത്തകരെയും ആകർഷിക്കാൻ സാധിച്ചിട്ടുണ്ട്. ഗ്രൂപ്പുകളുടെ അതൃപ്തി നിലനിൽക്കുമ്പോൾ തന്നെ ഇത് കോൺഗ്രസിന് നേട്ടമാണ്.

കേരളത്തിലെ ബിജെപിയുടെ അവസ്ഥയും അങ്ങോട്ടേക്കുള്ള കൊഴിഞ്ഞുപോക്ക് തടഞ്ഞു. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ഫലം ജയമായാലും തോൽവിയായാലും കോൺഗ്രസിൽ നിന്ന് കൂടുതൽ ആളുകൾ ബിജെപിയിലേക്ക് എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പല കോൺഗ്രസ് നേതാക്കന്മാരും ഈ ആശങ്ക തുറന്ന് പറയുകയും ചെയ്തിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് ബിജെപി നേരിട്ടത്. ഈ സാഹചര്യത്തിൽ ബിജെപിയിലേക്ക് മാറുന്നത് ആത്മഹത്യ പരമായിരിക്കും എന്ന തീരുമാനത്തിലാണ് എത്തിയത്. അതൃപ്തിയുണ്ടായിരുന്ന പലരും എൻസിപിയിലേക്കും കേരള കോൺഗ്രസ് എമ്മിലേക്കും മാറി.
സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി ഇഷാ ഗുപ്ത; കാണാം ചിത്രങ്ങള്‍












Click it and Unblock the Notifications