കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ജെ സൂരജിനെതിരെ കോണ്‍ഗ്രസ് നടുത്തുന്ന അക്രമണം സാംസ്‌കാരിക കേരളത്തിന് അപമാനം: ഡിവൈഎഫ്‌ഐ

Google Oneindia Malayalam News

തിരുവനന്തപുരം: കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന് കൊച്ചി-കണ്ണൂര്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഇഷ്ട സീറ്റ് നല്‍കാത്തതിന് തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തെ കുറിച്ച് ആര്‍ ജെ സൂരജ് തന്റെ സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. വിമാനത്തില്‍ ഒഴിഞ്ഞു കിടന്ന സീറ്റുകളില്‍ തനിക്ക് ഇരിക്കണമെന്ന് എംപി ആവശ്യപ്പെട്ടതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കമെന്നായിരുന്നു സൂരജ് ഫേസ്ബുക്കില്‍ കുറിച്ചത്. ഈ പോസ്റ്റ് വൈറലായതോടെ സുധാകരനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു .

കോണ്‍ഗ്രസ് സഖ്യം കൊണ്ട് എന്തുനേട്ടം? രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ സോണിയയുടെ ടാക്റ്റിക്കല്‍ മൂവ്കോണ്‍ഗ്രസ് സഖ്യം കൊണ്ട് എന്തുനേട്ടം? രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ സോണിയയുടെ ടാക്റ്റിക്കല്‍ മൂവ്

വിമാനം ചെറിയ വിമാനമായതിനാലും വെയിറ്റ് ബാലന്‍സിംഗ് ആവശ്യമായതിനാലും യാത്രക്കാര്‍ക്ക് സ്വന്തം താല്‍പര്യപ്രകാരം സീറ്റുകള്‍ മാറാന്‍ സാധിക്കില്ലെന്ന് എയര്‍ഹോസ്റ്റസ് അറിയിച്ചതോടെ സുധാകരന്റെ കൂടെയുണ്ടായിരുന്ന വ്യക്തി എയര്‍ഹോസ്റ്റസിനെ ഭീഷണിപ്പെടുത്തുകയായിരുന്നെന്നും സൂരജ് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

kerala

ജനങ്ങളെക്കാള്‍ എളിമയുള്ളവരായിരിക്കണം ജനപ്രതിനിധികള്‍. അത് കോണ്‍ഗ്രസ് കമ്യൂണിസ്റ്റ് ബി ജെ പി എന്നൊന്നുമില്ല.. ജനങ്ങള്‍ക്കുള്ള പ്രിവിലേജിനപ്പുറം അവര്‍ക്ക് ലഭിക്കുന്നുണ്ടെങ്കില്‍ പോലും അതേ ജനങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്യുന്നിടത്ത് തനിക്ക് മാത്രം പ്രിവിലേജ് വേണമെന്ന് വാശി പിടിക്കുന്നത് മോശമാണെന്നും സൂരജ് കുറിപ്പില്‍ പങ്കുവച്ചിരുന്നു .

യുപി: എംഎല്‍എമാരുടെ പ്രകടനത്തില്‍ ബിജെപിക്ക് ആശങ്ക; 100 ലധികം പേരെ മാറ്റി നിര്‍ത്തിയേക്കുംയുപി: എംഎല്‍എമാരുടെ പ്രകടനത്തില്‍ ബിജെപിക്ക് ആശങ്ക; 100 ലധികം പേരെ മാറ്റി നിര്‍ത്തിയേക്കും

എന്നാല്‍ ഈ കുറിപ്പ് വൈറലായകിന് പിന്നാലെ സുരജ് സൈബര്‍ ആക്രമണത്തിനും അധിക്ഷേപത്തിനും ഇരയായിരുന്നു. ഇപ്പോള്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഡി വൈ എഫ്‌ ഐ. റേഡിയോ ജോക്കി സൂരജിനെതിരായ കോണ്‍ഗ്രസ് അനുകൂലികളുടെ സൈബര്‍ ആക്രമണം അപലപനീയമാണെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു .

കമോണ്‍, ഹാന്‍ഡ്‌സ് അപ്പ്; പുതിയ മേക്കോവറില്‍ തിളങ്ങി നന്ദന, വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
K Sudhakaran reminds Pinarayi Vijayan's comments about Mullaperiyar Dam

കഴിഞ്ഞ ദിവസം കൊച്ചി - കണ്ണൂര്‍ ഇന്‍ഡിഗോ വിമാനത്തില്‍ കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരനും അനുയായികളും നടത്തിയ അതിക്രമണങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് ആര്‍ ജെ.സൂരജിനെതിരെ സൈബര്‍ ആക്രമണവുമായി കോണ്‍ഗ്രസ് അനുകൂലികള്‍ രംഗത്തെത്തിയത്. വിമാന യാത്രയ്ക്കിടെ നേരിട്ടുള്ള അനുഭവം വെളിപ്പെടുത്തിയതിന് കമന്റ് ബോക്സിലും ഇന്‍ബോക്സിലും അസഭ്യ പരാമര്‍ശങ്ങളുമായി കോണ്‍ഗ്രസ് നടുത്തുന്ന ഈ അക്രമണം സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് ഡി വൈ എഫ്‌ ഐ വ്യക്തമാക്കി .

അനീതിയെ എതിര്‍ക്കാനും അഭിപ്രായം പറയാനുമുള്ള ജനാധിപത്യ അവകാശങ്ങള്‍ക്കുമേലുള്ള കടന്നാക്രമണമാണിത്. ഇത് പുരോഗമന കേരളത്തിന് കളങ്കമാണ്. ആര്‍ ജെ സൂരജിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും ഡി വൈ എഫ് ഐ പ്രസ്താവനയില്‍ പറഞ്ഞു .

English summary
Congress's attack on RJ Sooraj is an insult to cultural Kerala Says DYFI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X