കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരിച്ചെടുത്ത് കോണ്‍ഗ്രസ്; സ്ഥാനാര്‍ഥി മോഹികളെ തള്ളും, പുതിയ മാനദണ്ഡങ്ങള്‍, സുപ്രധാന നിര്‍ദേശം

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് ഒരുങ്ങുന്നു. എല്ലാ ജില്ലകളിലും സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. ഈ സമിതികള്‍ക്ക് നല്‍കേണ്ട നിര്‍ദേശങ്ങള്‍ സംബന്ധിച്ച് തലസ്ഥാനത്ത് ചേര്‍ന്ന ഉന്നത തല യോഗം ധാരണയായി. സ്ഥാനാര്‍ഥി മോഹികള്‍ ഒരുപാടുണ്ടെങ്കിലും കൃത്യമായ പരിശോധന നടത്തിയ ശേഷമാണ് തിരഞ്ഞെടുക്കുക.

മാത്രമല്ല, ഗ്രൂപ്പ് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടതില്ല എന്നാണ് നേതൃയോഗത്തിലെ നിലപാട്. ഒരുപക്ഷേ ഈ തീരമാനങ്ങള്‍ കോണ്‍ഗ്രസില്‍ വന്‍ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയേക്കും....

പ്രധാന മാനദണ്ഡം

പ്രധാന മാനദണ്ഡം

ജയസാധ്യതയാണ് പ്രധാന മാനദണ്ഡമാക്കേണ്ടത് എന്ന് തിരഞ്ഞെടുപ്പ് സമിതികള്‍ക്ക് നിര്‍ദേശം നല്‍കാനാണ് തീരുമാനം. താഴേ തട്ട് വരെ തിരഞ്ഞെടുപ്പ് സമിതികള്‍ രൂപീകരിക്കും. ഈ സമിതിയാണ് അതാത് പ്രദേശങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തി സ്ഥാനാര്‍ഥി, പ്രചാരണ തന്ത്രങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ തീരുമാനമെടുക്കുക.

 വിമതര്‍ പുറത്ത്

വിമതര്‍ പുറത്ത്

വിമത പ്രവര്‍ത്തനം നടത്തിയവരെ സ്ഥാനാര്‍ഥികളായി പരിഗണിക്കില്ല. മുന്‍കാല തിരഞ്ഞെടുപ്പുകളില്‍ പാര വച്ചവരെയും തഴയും. വിപ്പ് ലംഘിച്ച് പ്രവര്‍ത്തിച്ചവരുണ്ടെങ്കില്‍ അവരെ ഇത്തവണ മാറ്റിനിര്‍ത്തും. തിരഞ്ഞെടുപ്പ് സമിതികള്‍ക്ക് ഇതുസംബന്ധിച്ച് കൃത്യമായി രേഖാമൂലമുള്ള നിര്‍ദേശങ്ങള്‍ കൈമാറാനാണ് കോണ്‍ഗ്രസ് നേതൃയോഗ തീരുമാനം.

ക്രിമിനല്‍ കേസുള്ളവര്‍

ക്രിമിനല്‍ കേസുള്ളവര്‍

ക്രിമിനല്‍ കേസുള്ളവരെ സ്ഥാനാര്‍ഥികളാക്കില്ല. അതേസമയം, പാര്‍ട്ടി സമരവുമായി ബന്ധപ്പെട്ട് കേസില്‍ പ്രതികളായവര്‍ക്ക് പ്രശ്‌നമില്ല. പൊതുസീറ്റുകളില്‍ സ്ത്രീകളെ സ്ഥാനാര്‍ഥിയാക്കുന്നത് ഒഴിവാക്കും. 50 ശതമാനം സംവരണമുള്ള സാഹചര്യത്തിലാണ് ഇങ്ങനെ ഒരു തീരുമാനം. എങ്കിലും അനിവാര്യമായ സ്ഥലങ്ങളില്‍ അനുമതിയോടെ മല്‍സരിക്കാം.

 ചുമതല വാര്‍ഡ് തല സമിതിക്ക്

ചുമതല വാര്‍ഡ് തല സമിതിക്ക്

സ്ഥാനാര്‍ഥി നിര്‍ണയ ചുമതല വാര്‍ഡ് തലത്തിലുള്ള തിരഞ്ഞെടുപ്പ് സമിതികള്‍ക്കായിരിക്കും. അഭിപ്രായ ഭിന്നതയുണ്ടായാല്‍ മേല്‍ക്കമ്മിറ്റികള്‍ ഇടപെടും. വാര്‍ഡ് സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കലും നിരീക്ഷിക്കലും മണ്ഡലം പ്രസിഡന്റ് കണ്‍വീനറായ ആറംഗ സമിതിയാകും.

പ്രമുഖരുടെ യോഗം

പ്രമുഖരുടെ യോഗം

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, തദ്ദേശ തിരഞ്ഞെടുപ്പ് ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം മുരളി, കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരന്‍ എന്നിവരാണ് തിങ്കളാഴ്ച തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചര്‍ച്ച നടത്തിയത്.

ഈമാസം 25നകം

ഈമാസം 25നകം

ബ്ലോക്ക് പഞ്ചായത്തുകളിലെയും മുന്‍സിപ്പല്‍ കൗണ്‍സിലുകളിലേക്കുമുള്ള സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ ബ്ലോക്ക് പ്രസിഡന്റുമാര്‍ അധ്യക്ഷന്‍മാരായ സമിതിയുണ്ടാകും. എംഎല്‍എ, എംപി, പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ ഈ സമതിയില്‍ അംഗങ്ങളായിരിക്കും. ഇവരുടെ ശുപാര്‍ശയില്‍ തീരുമാനം എടുക്കുക ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സമിതിയായിരിക്കും. ഈമാസം 25നകം എല്ലാ സമിതികളും രൂപീകരിച്ചിരിക്കണമെന്നാണ് നിര്‍ദേശം.

പൃഥ്വിരാജും ദുല്‍ഖറും എന്തുകൊണ്ട് മൗനത്തില്‍- ആലപ്പി അഷ്‌റഫ്, ഇടവേള ബാബുവിന്റെ ആ വാദം പൊളിഞ്ഞുപൃഥ്വിരാജും ദുല്‍ഖറും എന്തുകൊണ്ട് മൗനത്തില്‍- ആലപ്പി അഷ്‌റഫ്, ഇടവേള ബാബുവിന്റെ ആ വാദം പൊളിഞ്ഞു

Recommended Video

cmsvideo
WHY Khushboo ,BJP's biggest rival joined with Modi | Oneindia Malayalam

English summary
Congress starts preparation for Local body election; Committee will form within October 25
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X