നിയമസഭയിലേക്ക് നോട്ടമിട്ട് ടിഎൻ പ്രതാപൻ, 'ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമില്ല'
തൃശൂർ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുളള താൽപര്യം പരസ്യമാക്കി കോൺഗ്രസ് എംപി ടിഎൻ പ്രതാപൻ. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമില്ലെന്ന കാര്യം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് ടിഎൻ പ്രതാപൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തൃശൂരിൽ പകരം ആര് മത്സരിക്കണമെന്നത് തന്നോട് അഭിപ്രായം പാർട്ടി ചോദിച്ചാൽ പറയുമെന്നും ടിഎൻ പ്രതാപൻ വ്യക്തമാക്കി. ശശി തരൂരുമായി ബന്ധപ്പെട്ട എൻഎസ്എസിന്റെ പ്രസ്താവനയ്ക്കും ടിഎൻ പ്രതാപൻ മറുപടി നൽകി.
''എംപിയായ കാലമാണോ എംഎല്‍എയായ കാലമാണോ നല്ലതെന്ന് ചോദിച്ചാല്‍ തനിക്ക് ഏറ്റവും കൂടുതല്‍ ആളുകളെ സ്‌നേഹിക്കാനും സഹായിക്കാനും പറ്റിയതും സമയം കിട്ടിയതും എംഎല്‍എ ആയിരിക്കുമ്പോഴാണ്. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തന്നെ മത്സര രംഗത്ത് നിന്നും ഒഴിവാക്കുന്നതാകും തനിക്ക് സന്തോഷമെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്''.

''തൃശൂരില്‍ തനിക്ക് പകരം ആരെന്നത് നിശ്ചയിക്കാനുളള അവകാശവും അധികാരവും തനിക്കില്ല. അത് തീരുമാനിക്കുന്നത് കെപിസിസിയുടെ ശുപാര്‍ശ പ്രകാരം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണ്''. ആ സമയത്ത് തന്നോട് അഭിപ്രായം ചോദിക്കുമ്പോള്‍ വിന്നിംഗ് കാന്‍ഡിഡേറ്റിന്റെ പേര് പറയുമെന്ന് ടിഎന്‍ പ്രതാപന്‍ വ്യക്തമാക്കി.
hair care-ഇതെന്ത് മാജിക്? മുടി വളരാൻ വഴനയില, താരനേയും തുരത്താം, അറിയാം
ആര് ജനപ്രതിനിധിയാകണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയും ജനങ്ങളുമാണെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞു. ശശി തരൂര്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്ന എന്‍എസ്എസ് നേതൃത്വത്തിന്റെ പ്രസ്താവനയോടാണ് പ്രതാപന്റെ പ്രതികരണം. ''മതങ്ങളും സമുദായ പ്രസ്ഥാനങ്ങളും അല്ല ആരെങ്കിലും സ്ഥാനാര്‍ത്ഥിയാകണം ആരെങ്കിലും എംപിയോ എംഎല്‍എയൊ പഞ്ചായത്ത് മെമ്പറോ മന്ത്രിയോ മുഖ്യമന്ത്രിയോ എന്നൊന്നും തീരുമാനിക്കുന്നത്. കോണ്‍ഗ്രസ് അങ്ങനെ ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് അജണ്ട സെറ്റ് ചെയ്യുന്ന പാര്‍ട്ടി അല്ല. തങ്ങള്‍ എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നവരാണ്. പക്ഷേ ഞങ്ങളുടെ രാഷ്ട്രീയം തീരുമാനിക്കാനുളള സ്വാതന്ത്ര്യം ദയവ് ചെയ്ത് ഞങ്ങള്‍ക്ക് വിട്ട് തരണം'' എന്നും ടിഎന്‍ പ്രതാപന്‍ പറഞ്ഞു.












Click it and Unblock the Notifications