Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് ബല്‍റാമിന്‍റെ പേര് ഉറപ്പിച്ചു; തൃശൂരില്‍ അക്കരയും പത്മജയും പട്ടികയില്‍, എറണാകുളത്ത് ഷിയാസ്

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ പുനസംഘടന സംബന്ധിച്ച ചര്‍ച്ചകള‍് അന്തിമ ഘട്ടത്തിലേക്ക്. ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ഉള്‍പ്പടേയുള്ളവര്‍ കേരളത്തിലെത്തി കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തുകയാണ്. കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്‍റുമാര്‍ എന്നിവരുടെ കാര്യത്തിലാണ് ചര്‍ച്ച.

ഇതില്‍ ഡിസിസി പ്രസിഡന്‍റുമാരുടെ കാര്യത്തില്‍ മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. കോഴിക്കോടും തൃശൂരും ഉള്‍പ്പടേയുള്ള എല്ലാ ഡിസിസി അധ്യക്ഷ സ്ഥാനത്തേക്കും പുതിയ നേതൃത്വം എത്തും. മുന്‍ഗണ അടിസ്ഥാനത്തില്‍ ജില ജില്ലകളില്‍ നിന്നും രണ്ടാളുടെ വരെ പേര് നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് സൂചന.

ഗ്ലാമറസ് ലുക്കില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 3 താരം ഏഞ്ചല്‍ തോമസ്

അന്തിമ തീരുമാനം

നാലോളം ജില്ലകളുടെ കാര്യത്തില്‍ ഇപ്പോഴും അന്തിമ തീരുമാനത്തില്‍ എത്താന്‍ സാധിച്ചിട്ടില്ല. ഈ ജില്ലകളുടെ കാര്യത്തിലാണ് ഇപ്പോള്‍ പ്രധാനമായും ചര്‍ച്ച നടക്കുന്നത്. ഇതിന് ശേഷം തയ്യാറാക്കുന്ന കരട് പട്ടികയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അടുത്ത ആഴ്ച തന്നെ ദില്ലിയിലേക്ക് പോവും. എഐസിസിയാവും അന്തിമ പട്ടിക പുറത്തിറക്കുക.

ആഗസ്ത് 15 ന് മുമ്പ്

ആഗസ്ത് 15 ന് മുമ്പ് തന്നെ പട്ടിക പുറത്തിറക്കാനാണ് ആലോചന. കെപിസിസി ഭാരവാഹികളുടെ കാര്യത്തില്‍ തീരുമാനം നീണ്ടുപോയാലും ഡിസിസി പ്രസിഡന്‍റുമാരുടെ പേര് ഉടന്‍ പ്രഖ്യാപിക്കും. മുഴുവന്‍ പ്രസിഡന്‍റുമാരുടേയും മാറ്റാനുള്ള എഐസിസി നിര്‍ദേശം വന്നതോടെ ജില്ലകളില്‍ പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ജീവമായെന്നാണ് നേതൃത്വത്തിന്‍റെ നിര്‍ദേശം.

ഗ്രൂപ്പ് താല്‍പര്യം

ഗ്രൂപ്പ് താല്‍പര്യങ്ങളെ ഒരു പരിധിവരെ മാറ്റിനിര്‍ത്തിയിട്ടുണ്ടെങ്കിലും പൂര്‍ണ്ണമല്ല. മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം യുവാക്കള്‍ക്കും വനിതകള്‍ക്കും അര്‍ഹമായ പ്രധാന്യം നല്‍കിയിട്ടുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പ്രവർത്തന മികവ്, സംഘാടന ശേഷി, പ്രവർത്തകരുടെയും ജനങ്ങളുടെയും ഇടയിലെ സ്വാധീനം എന്നിവ അടിസ്ഥാനമാക്കിയാണ് പരിഗണന നല്‍കിയിരിക്കുന്നത്.

കാസര്‍കോട്

കാസര്‍കോട് ജില്ലയില്‍ ബാലകൃഷ്ണന്‍ പെരിയയുടെ പേരിനാണ് മുന്‍തൂക്കം. കണ്ണൂര്‍ ജില്ലയില്‍ നിന്ന് മാര്‍ട്ടിന്‍ ജോര്‍ജിന്‍റെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. വനിത എന്ന പരിഗണന വന്നാല്‍ സുമ ബാലകൃഷ്ണന് നറുക്ക് വീണേക്കും. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന റിജിൽ മാക്കുറ്റിക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ദീര്‍ഘനാളായുണ്ട്. കെ സുധാകരന്‍റെ വിശ്വസ്തന്‍ കൂടിയാണ്.

കോഴിക്കോട്

കോഴിക്കോട് യു രാജീവന്‍ അടുത്തിടെ മാത്രമാണ് നിയമിതനയതെങ്കിലും അദ്ദേഹത്തെയും മാറ്റും. ജില്ലയില്‍ ഡിസിസി അധ്യക്ഷ പദവിയിലേക്ക് പ്രതീക്ഷിക്കുന്നവരില്‍ പ്രഥമ പരിഗണനയിലുള്ള നിജേഷ് അരവിന്ദാണ്. മറ്റ് ചില പേരുകളും ഉയര്‍ന്ന് വരുന്നുണ്ട് അതേസമയം അഞ്ച് വര്‍ഷത്തിലേറെയായി സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്നും മാറിനില്‍ക്കുന്ന മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഡിസിസി അധ്യക്ഷനായി നിയമിക്കാന്‍ കെ സുധാകരന്‍ ശ്രമിക്കുന്നുവെന്ന പരാതിയുമായി ഒരു വിഭാഗം രംഗത്ത് എത്തിയിട്ടുണ്ട്.

വയനാട്ടില്‍

വയനാട്ടില്‍ പികെ ജയലക്ഷ്മിയുടെ പേര് ഏറെക്കുറെ ഉറപ്പിച്ച് കഴിഞ്ഞു. ഡിസിസി വൈസ് പ്രസിഡന്റ് എം എ ജോസറ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ കെകെ അബ്രഹാം, ടിജെ ഐസക്, ജനറൽ സെക്രട്ടറിമാരായ ബിനു തോമസ്, സിൽവി തോമസ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.

മലപ്പുറത്ത്

മലപ്പുറത്ത് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ ആര്യാടന്‍ ഷൗക്കത്ത് തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ച് വന്നേക്കും. പാലക്കാട് ജില്ലയില്‍ അവസാന നിമിഷം വിടി ബല്‍റാമിലേക്ക് തന്നെ എത്തുകയായിരുന്നു. മുന്‍ ഡിസിസി അധ്യക്ഷനായ ഗോപിനാഥനായിരുന്നു ജില്ലയില്‍ ബല്‍റാമിന്‍റെ കടന്ന് വരവിന് പ്രധാന വെല്ലുവിളിയായി ഉണ്ടായിരുന്നത്. എന്നാല്‍ എംപി വികെ ശ്രീകണ്ഠൻ ഉള്‍പ്പടേയുള്ളവര്‍ എതിര്‍പ്പ് ഉന്നയിച്ചതിനാല്‍ സാധ്യത കുറയുകയായിരുന്നു.

തൃശൂരില്‍

തൃശൂരില്‍ പത്മജ വേണുഗോപാലിന്‍റെ പേര് പരിഗണനയിലുണ്ട്. എന്നാല്‍ ജില്ലയില്‍ നിന്നും വലിയ പിന്തുണയില്ല. അനില്‍ അക്കര, ജോസ് വള്ളൂര്‍, ടിവി ചന്ദ്രന്‍ എന്നിവരുടെ പേരിനാണ് മുന്‍തൂക്കം. എറണാകുളത്ത് മുഹമ്മദ് ഷിയാസിന്‍റെ പേരിന് ഗ്രൂപ്പിന് അതീതമായ പിന്തുണയുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശനും താല്‍പര്യം ഷിയാസിനോട് തന്നെയാണ്. അജയ് തറയിലാണ് പരിഗണനിയിലുള്ള മറ്റൊരു നേതാവ്

പത്തനംതിട്ട

പത്തനംതിട്ടയിൽ സതീശൻ കൊച്ചുപറമ്പില്‍, ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ എന്നിവരുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടുണ്ട്. കൊല്ലത്ത് ജ്യോതികുമാര്‍ ജാമക്കാല, തിരുവനന്തപുരത്ത് വിഎസ് ശിവകുമാർ, ശരത്ചന്ദ്ര പ്രസാദ്, മണ്ണക്കാട് സുരേഷ് , പാലോട് രവി എന്നിവരാണ് ചര്‍ച്ചകയിലുള്ളത്. കോട്ടയം ജില്ലയില്‍ എ ഗ്രൂപ്പില്‍ നിന്ന് തന്നെ ഒന്നിലധികം പേരുകള്‍ ഉയര്‍ന്ന് വരുന്നുണ്ട്.

ബിഗ് ബോസില്‍ കണ്ട ആളേയല്ലാലോ ഇത്, വൈറലായി ഷെഹനാസിന്‍റെ പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
    K SUDHAKARAN AGAINST PINARAYI VIJAYAN

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+