ഓശാന ഞായര്‍ പ്രചാരണ വേദിയാക്കി കോണ്‍ഗ്രസ്, തൊടുപുഴയില്‍ കുരുത്തോല ഏറ്റുവാങ്ങിയത് രാഹുല്‍
തിരുവനന്തപുരം: ക്രിസ്ത്യന്‍ വോട്ടുകള്‍ക്കായി മത്സരിച്ച് കോണ്‍ഗ്രസും ബിജെപി. ഓശാന ഞായറില്‍ കോണ്‍ഗ്രസ് വോട്ട് തേടി മത്സരിക്കുന്ന കാഴ്ച്ചയാണ് ഇന്ന് പ്രകടമായത്. പ്രചാരണം തീരാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഓടി നടന്ന് വോട്ട് പിടിക്കുന്ന തിരക്കിലായിരുന്നു സ്ഥാനാര്‍ത്ഥികള്‍. കരുത്തോല ഏറ്റുവാങ്ങിയത് രാഹുല്‍ ഗാന്ധിയായിരുന്നു. തൊടുപുഴ മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാദര്‍ ജോര്‍ജ് താനത്തുപറമ്പിലില്‍ നിന്നാണ് രാഹുല്‍ കുരുത്തോല സ്വീകരിച്ചത്.

ഇടുക്കിയില്‍ പ്രചാരണത്തില്‍ സജീവമായിരുന്നു രാഹുല്‍. അതിന്റെ ഭാഗമായിട്ടാണ് അദ്ദേഹത്തെ ഇത്തരമൊരു ചടങ്ങിലേക്ക് കോണ്‍ഗ്രസ് കൊണ്ടുവന്നത്. ഡീന്‍ കുര്യാക്കോസും കേരള കോണ്‍ഗ്രസ് നേതാവും പിജെ ജോസഫിന്റെ മകനുമായ അപു ജോണ്‍ ജോസഫും റോയ് കെ പൗലോസും രാഹുലിന് ഒപ്പമുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൊടുപുഴയില്‍ നിന്ന് ഹെലികോപ്ടറില്‍ നിന്ന് വയനാട്ടിലേക്ക് പോകും മുമ്പാണ് രാഹുല്‍ കുരുത്തോല ഏറ്റുവാങ്ങിയത്.
അതേസമയം വിശ്വാസികളെ എല്ലാം ഒരുമിച്ച് കാണാനും വോട്ടഭ്യര്‍ത്ഥിക്കാനും കൂടിയുള്ള അവസരമായിരുന്നു സ്ഥാനാര്‍ത്ഥികള്‍ക്ക് ഓശാന ഞായര്‍. കക്ഷി ഭേദമില്ലാതെ എല്ലാ സ്ഥാനാര്‍ത്ഥികളും പള്ളിയിലേക്ക് എത്തിയിരുന്നു. മധ്യകേരളത്തില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ വളരെ നിര്‍ണായകമാണ്. അതുകൊണ്ട് സഭാ വോട്ടുകള്‍ നേടാനായി കോണ്‍ഗ്രസും ബിജെപിയും വളരെ കഠിന പ്രയത്‌നമാണ് നടത്തുന്നത്. തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയും ഇടത് സ്ഥാനാര്‍ത്ഥി പി ബാലചന്ദ്രനും അരണാട്ടുകര പള്ളിയിലാണ് വോട്ടുതേടി എത്തിയത്.
കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നടത്തിയ റോഡ് ഷോ
ഉമ്മന്‍ ചാണ്ടിയും പതിവുപോലെ പള്ളിയിലെത്തിയിരുന്നു. പുതുപ്പള്ളി പള്ളിയിലെ ഓശാന ചടങ്ങുകളില്‍ അദ്ദേഹവും ഉണ്ടായിരുന്നു. ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജ് കട്ടപ്പന്‍ സെന്റ് ജോര്‍ജ് പള്ളിയിലാണ് എത്തിയത്. ആലപ്പുഴയിലെ ഇടത് സ്ഥാനാര്‍ത്ഥി ചിത്തരഞ്ജന്‍ കാട്ടൂര്‍ പള്ളിയിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎസ് മനോജ് തുമ്പോളി പള്ളിയിലും വിശ്വാസികളോട് വോട്ട് തേടി. പിജെ ജോസഫും തൊടുപുഴയില്‍ പ്രചാരണത്തിനായി പള്ളികളില്‍ എത്തി. അല്‍ഫോണ്‍ കണ്ണന്താനവും പൊന്‍കുന്നം പള്ളിയില്‍ ചടങ്ങുകള്‍ എത്തിയിരുന്നു.
അല്‍പ്പം ഹോട്ടാണ് സാമന്ത: പ്രിയ നടിയുടെ പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications