കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

138 രൂപ ചലഞ്ചുമായി കോണ്‍ഗ്രസ്; വീണ്ടും പണപ്പിരിവ്... ഇത്തവണ പാളിച്ച പാടില്ലെന്ന് നിര്‍ദേശം

Google Oneindia Malayalam News

കോഴിക്കോട്: പ്രവര്‍ത്തന ഫണ്ട് പിരിവുമായി വീണ്ടും കോണ്‍ഗ്രസ്. ഇത്തവണ 138 ചലഞ്ചാണ് നടത്തുന്നത്. ഒരു ബൂത്തില്‍ നിന്ന് ചുരുങ്ങിയത് 50 പേരെ പങ്കെടുപ്പിക്കാനാണ് നിര്‍ദേശം. കുറഞ്ഞത് 138 രൂപയാണ് നല്‍കേണ്ടത്. അതിന് മുകളിലേക്ക് എത്ര രൂപയും നല്‍കാം. കോണ്‍ഗ്രസിന്റെ 138ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ഈ തുക നിശ്ചയിച്ചിട്ടുള്ളത്. ഫണ്ട് പിരിവിനായി സബ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു.

c

കഴിഞ്ഞ വര്‍ഷം 137 ചലഞ്ചായിരുന്നു ഫണ്ട് പിരിവിന് വേണ്ടി നടത്തിയത്. ഇത്തവണ 138 ചലഞ്ചാണ്. പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിന് പ്രാദേശികമായി പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫണ്ട് പിരിവ്. കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നവര്‍ കളക്ഷനുമായി സഹകരിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് കെപിസിസി നേതൃത്വം.

ജോലി തേടി സൗദിയിലേക്കാണോ? ആദ്യം ഡല്‍ഹിയില്‍ പോകേണ്ടി വരും... പരീക്ഷ എഴുതണംജോലി തേടി സൗദിയിലേക്കാണോ? ആദ്യം ഡല്‍ഹിയില്‍ പോകേണ്ടി വരും... പരീക്ഷ എഴുതണം

ഡിസംബര്‍ 26 മുതല്‍ മാര്‍ച്ച് 26 വരെയാണ് കളക്ഷന്‍. കഴിഞ്ഞ വര്‍ഷം പാര്‍ട്ടിയുടെ പ്രതീക്ഷയ്‌ക്കൊത്ത് പിരിവ് നടന്നിരുന്നില്ല. 50 കോടി സമാഹരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ എല്ലായിടത്തും ഒരുപോലെ പ്രവര്‍ത്തകര്‍ ഇറങ്ങാതിരുന്നതിനാല്‍ പിരിവ് നടന്നില്ല. ചില ആശയക്കുഴപ്പങ്ങളുമുണ്ടായി. ജനുവരി 26ന് അവസാനിപ്പിക്കാനാണ് അന്ന തീരുമാനിച്ചിരുന്നത്. പ്രതീക്ഷിച്ച തുക പിരിച്ചു കിട്ടാത്തതിനാല്‍ പണം പിരിക്കാനുള്ള കാലാവധി ഏപ്രില്‍ വരെ നീണ്ടിരുന്നു.

ആദ്യം നേതാക്കള്‍ക്കിടയിലും പിന്നീട് ബൂത്ത് തലത്തിലുമാണ് കഴിഞ്ഞ വര്‍ഷം പിരിവ് നടന്നത്. ഡിജിറ്റലായുള്ള പിരിവിനും അന്ന് അനുമതി നല്‍കിയിരുന്നു. രസീറ്റില്ലാതെ പണം പിരിക്കുന്നതിലെ പ്രയാസം ചിലര്‍ ചൂണ്ടിക്കാട്ടി. വൈകിയാണ് പിന്നീട് രസീറ്റ് തയ്യാറാക്കിയത്. പ്രാദേശിക അടിസ്ഥാനത്തില്‍ രസീറ്റ് തയ്യാറാക്കാനും നിര്‍ദേശം നല്‍കിയതും വൈകിയാണ്. ക്യുആര്‍ കോഡ് മുഖേന ഡിജിറ്റലായി നല്‍കിയ പണം അക്കൗണ്ടിലെത്തിയില്ല എന്ന ആക്ഷേപവും ഉയര്‍ന്നു.

പാര്‍ട്ടിയുടെ പുനഃസംഘടന സംബന്ധിച്ച് ചില പ്രാദേശിക തലത്തിലുണ്ടായ അമര്‍ഷം ഫണ്ട് പിരിവിനെ ബാധിച്ചിരുന്നു. നേതാക്കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുമുണ്ടായി. പിരിച്ച തുകയുടെ കണക്ക് കെപിസിസി അധ്യക്ഷന് പോലും അറിയില്ല എന്ന വിമര്‍ശനവുമുയര്‍ന്നിരുന്നു. എന്നാല്‍ ഇത്തവണ കൂടുതല്‍ കാര്യക്ഷമമായി പിരിവ് നടത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് സബ് കമ്മിറ്റികള്‍ രൂപീകരിച്ചതും പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നതും.

English summary
Congress Working Fund Collection Starts As 138 Rupee Challenge Till March 26 2023
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X