കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒപിഎസിനെതിരെ കൈക്കൂലി ആരോപണം, എന്നാൽ സത്യം ഇങ്ങനെ... വ്യവസായിയുടെ വെളിപ്പെടുത്തൽ

ജയലളിത ആശുപത്രിയിൽ ആയിരുന്നപ്പോൾ താൽക്കാലിക മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ഒപിഎസ് റെഡ്ഡിയുടെ കയ്യിൽ നിന്ന് പണം വാങ്ങിയെന്നാണ് ആരോപണം.

  • By Ankitha
Google Oneindia Malayalam News

ചെന്നൈ: ആർകെ നഗർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ തുടരുമ്പോൾ ഭരണപക്ഷമായ അണ്ണാഡിഎംകെയെ പ്രതിസന്ധിയിലാക്കുന്ന മറ്റോരു വിവാദം ചൂടുപിടിക്കുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിയമ നടപടി നേരിടുന്ന വ്യവസായി ശേഖർ റെഡ്ഡിയിൽ നിന്ന് തമിഴ്നാട് ഉപമുഖമന്ത്രിയും അണ്ണാഡിഎംകെ നേതാവുമായ ഒ പനീർശെൽവവും മന്ത്രിമാരും വൻ തോതിൽ പണം കൈപ്പറ്റിയെന്നു തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്.

തന്നെ നീക്കുമെന്ന് മണിശങ്കർ പാകിസ്താനിൽ പ്രസംഗിച്ചു; അയ്യര്‍ക്കെതിരെ ആഞ്ഞാടിച്ച് മോദിതന്നെ നീക്കുമെന്ന് മണിശങ്കർ പാകിസ്താനിൽ പ്രസംഗിച്ചു; അയ്യര്‍ക്കെതിരെ ആഞ്ഞാടിച്ച് മോദി

ops

ജയലളിത ആശുപത്രിയിൽ ആയിരുന്നപ്പോൾ താൽക്കാലിക മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ഒപിഎസ് റെഡ്ഡിയുടെ കയ്യിൽ നിന്ന് പണം വാങ്ങിയെന്നാണ് ആരോപണം. ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ റെഡ്ഡിയുടെ ഡയറിയിൽ നിന്ന് പനീർശെൽവത്തിനും നേതാക്കൾക്കും പണം നൽകിയതിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ഇത് നിഷേധിച്ച് റെഡ്ഡി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ വിവാദത്തെ കുറിച്ച് അണ്ണാഡിഎംകെ നേതാക്കൾ പ്രതികരിച്ചിട്ടില്ല

 വ്യാജ ആരോപണം

വ്യാജ ആരോപണം

ഉപ മുഖ്യമന്ത്രി പനീർ ശെൽവത്തിനും മന്ത്രിമാർക്കും പണം കൊടുത്തുവെന്നുള്ള ആരോപണത്തെ തള്ളി വ്യാവസായി റെഡ്ഡി രംഗത്തെത്തിയിട്ടുണ്ട്. ആരോപണം അടിസ്ഥാന രഹിതമാണെന്നും. തന്റെ വീട്ടിൽ നിന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയെന്നു പറയുന്ന ഡയറിയെ കുറിച്ച് തനിക്ക് അറിവില്ലെന്നു തനിക്ക് ഡയറിയെഴുതുന്ന ശീലമില്ലെന്നും റെഡ്ഡി പറയുന്നു. കൂടാതെ തന്റേതു പറയുന്ന ഡയറിയിലെ കൈ അക്ഷരം തന്റേതല്ലെന്നും റെഡ്ഡി പറഞ്ഞു.

 സിബിഐ അന്വേഷണം

സിബിഐ അന്വേഷണം

സംഭവത്തിനെ കുറിച്ചു സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിൻ രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ ആരോപണ വിധേയരായ മന്ത്രിമാർ ഭരണത്തിൽ നിന്ന് മാറി നിൽക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ആരോപണങ്ങളെ കുറിച്ച് പ്രതികരിക്കാൻ അണ്ണാഡിഎംകെ നേതാക്കന്മാർ തയ്യാറായിട്ടില്ല.

 മന്ത്രിമാർക്കെതിരെ ആരോപണം

മന്ത്രിമാർക്കെതിരെ ആരോപണം

ഉപമുഖ്യമന്ത്രി ഒ പനീർശെൽവത്തെ കൂടാതെ മന്ത്രിമാരായ കെസി കറുപ്പണ്ണൻ, എംസി സമ്പത്ത്, ഡി ജയകുമാർ, ഡോ വിജയ ഭാസ്കർ, , ആർബി ഉദയകുമാർ, തങ്കമണി, ദിണ്ടിഗൽ ശ്രീനിവാസൻ, ഡോ. ​വി. മൈ​ത്രേ​യ​ൻ എം.​പി തുടങ്ങിയവരും പണം വാങ്ങിയിട്ടുണ്ടെന്നു ആരോപണമുണ്ട്. കൂടാതെ അടുത്തിടെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ദ വീക്ക് വാരിക ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന്റെ സ്വത്ത് വിവരങ്ങളെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്തുവിട്ടിരുന്നു.

ആദായന നികുതി വകുപ്പിന്റെ പരിശോധന

ആദായന നികുതി വകുപ്പിന്റെ പരിശോധന

നോട്ടു അസാധുവാക്കിലിനെ തുടർന്ന് ആദായമികുതി വകുപ്പ് നടത്തിയ പരിശോധനയിൽ മണൽ വ്യവസായി റെഡ്ഡിയുടെ വീട്ടിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും കോടികൾ വില വരുന്ന വസ്തുക്കളും പണവും പിടിച്ചെടുത്തിരുന്നു. കൂടാതെ ജയലളിതയുടെ മരണ ശേഷം അന്നത്തെ ചീഫ് സെക്രട്ടറിയായ പി രാമമോഹന റാവുവിന്റെ വീട്ടിലും ബന്ധു വീട്ടുകളിലും ‌ഓഫീസിലും റെയ്ഡ് നടത്തിയിരുന്നു.

English summary
Tamil Nadu's ruling AIADMK party is heading into yet another political crisis. Deputy Chief Minister O Panneerselvam on Friday had to fend off serious corruption charges that inconveniently come just ahead of the closely-watched RK Nagar by-election, lending ammunition to the opposition.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X