അമൃതാനന്ദമയി മഠംത്തിന്റെ ഒത്താശയോടെ വ്യാപകമായ തണ്ണീര്‍തട നികത്തല്‍; നട്ടെല്ല് വളച്ച് നിയമവും!

  • Written By: Desk
Subscribe to Oneindia Malayalam

കൊല്ലം: അമൃതാനന്ദമയിക്ക് തണ്ണീർതടം നികത്താൻ അധികൃതരുടെ ഒത്താശ. അമൃതപുരയിൽ സൗധങ്ങൾ കെട്ടിപ്പൊക്കാൻ അമൃതാനന്ദമയിയുടെ ബന്ധുക്കളുടെ ഭൂമിയാണ് ഇപ്പോള്‍ നികത്തുന്നത്. രണ്ടു ദിവസങ്ങളിലായാണ് അമൃതാനന്ദമയിയുടെ സഹോദരി കസ്തൂരി ഭായിയുടെയും ബന്ധുക്കളുടെയും ഭൂമിയില്‍ മണ്ണടിച്ചത്. 24 ഏക്കര്‍ ഭൂമിയിലാണ് ഇപ്പോള്‍ മണ്ണടിച്ചുകൊണ്ടിരിക്കുന്നത്. ക്ലാപനയിലും കുലശേഖരപുരത്തും നടക്കുന്ന അനധികൃത തണ്ണീര്‍ത്തട നികത്തല്‍ തടയാന്‍ ആരും ഇതുവരെ രംഗത്ത് വന്നിട്ടില്ലെന്ന് സൗത്ത് ലൈവി റിപ്പോർച്ച് ചെയ്യുന്നു.

നേരത്തെ വള്ളിക്കാവില്‍ ഏക്കറുകണക്കിന് വയലുകള്‍ നികത്തി നിരവധി കെട്ടിടങ്ങള്‍ അമൃത എഞ്ചിനീയറിങ്ങ് കോളേജ് മാനേജ്‌മെന്റ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും വിവാദങ്ങൾ തലപൊക്കുന്നത്. ഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ നികത്തലിന് പണം വാങ്ങുന്നുണ്ടെന്നാണ് ആക്ഷേപം. നികത്താന്‍ ശ്രമിച്ച ഭൂമികള്‍ക്ക് വില്ലേജ് ഓഫീസര്‍ സ്‌റ്റോമെമ്മോ നല്‍കിയിരുന്നു. എന്നാല്‍ പിന്നീടും മണ്ണടി തുടര്‍ന്നുവെന്നാണ് നാട്ടുകാര്‍ വ്യക്തമാക്കുന്നുവെന്നും സൗത്ത് ലൈവ് റിപ്പോർട്ട് ചെയ്യുന്നു.

ഇത് ആദ്യമല്ല...

ഇത് ആദ്യമല്ല...

കൊല്ലം ക്ലാപ്പന പഞ്ചായത്തില്‍ മാത്രം ഒരു എഞ്ചിനീയറിങ് കോളേജ്, ഏഴു ബോയ്‌സ് ഹോസ്‌ററല്‍ കെട്ടിടങ്ങള്‍, അഞ്ചു വര്‍ക്ക്‌ഷോപ്പ് കെട്ടിടങ്ങള്‍, തൊഴിലാളികള്‍ക്ക് താമസിക്കാന്‍ നിപതി കെട്ടിടങ്ങള്‍,എട്ട് ഗോഡൗണുകള്‍,നാല് ഗേള്‍സ് ഹോസ്‌ററലുകള്‍ ,ഒരു സബ്‌സ്റ്റേഷന്‍,രണ്ടു മെസ്സ്,രണ്ടു പവര്‍ ഹൗസ് ബില്‍ഡിങ്, ഒരു ടി ബി ഐ(ടെക്‌നോളജി ബിസിനസ്സ് ഇന്ക്യുബെറ്റര്‍) കെട്ടിടം എന്നിങ്ങനെ അമ്പതോളം കെട്ടിടങ്ങള്‍ അനധികൃതമായി നിര്‍മ്മിച്ചതായി വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കണ്ടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ തലപൊക്കുന്നത്.

കണ്ടില്ലെന്ന് നടിച്ച് രാഷ്ട്രീയപ്രവർത്തകരും

കണ്ടില്ലെന്ന് നടിച്ച് രാഷ്ട്രീയപ്രവർത്തകരും

കൊല്ലത്തെ ഇളമ്പലില്‍ പ്രവാസിയുടെ ഷെഡിനെതിരെ എഐവൈഎഫ് കൊടിനാട്ടി സമരം ചെയതപ്പോള്‍ സിപിഐ മണ്ഡലമായ കരുനാഗപ്പള്ളിയില്‍ വന്‍തോതില്‍ തണ്ണീര്‍തടം നികത്തുന്നത് കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. അമൃതാനന്ദമയിയുടെ ബന്ധുക്കള്‍ നടത്തുന്ന ഈ നികത്തലിനെതിരെ സിപിഐ ഉള്‍പ്പടെ ഒരു രാഷ്ട്രീയ കക്ഷികള്‍ക്കും പ്രതിഷേധവുമായി ഇതുവരെ രംഗത്ത് വന്നിട്ടുമില്ല. കഴിഞ്ഞ ദിവസം ഒരു പ്രവാസി ആത്മഹത്യ ചെയ്ത സംഭവം നമ്മുടെ മുന്നിലുണ്ട്.

അന്വേഷണം നടക്കുന്നു

അന്വേഷണം നടക്കുന്നു


2009-ല്‍ ചട്ടം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങളുടെ നികുതി മാനേജ്‌മെന്റ് പഞ്ചായത്തിലേക്ക് അടക്കുന്നില്ല എന്ന് കാട്ടി ക്ലാപ്പനയിലെ ഡിവൈഎഫ്‌ഐ നേതാവ് വിജേഷ് വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കോടതി നികുതി ഈടാക്കുവാന്‍ ഉത്തരവ് നല്‍കി. എന്നാല്‍ 2015ല്‍ ക്ലാപ്പന പഞ്ചായത്ത് അധികൃതര്‍ നികുതിയില്‍ ഇളവ് നല്‍കി മാനേജ്‌മെന്റിനെ സഹായിച്ചു. ഇതിനെതിരെയും വിജിലന്‍സ് അന്വേഷണം നടന്നു വരികയാണ്. എന്നാൽ അന്വേഷണങ്ങൾ നീണ്ടുപോകുന്നതല്ലാതെ നടപടികളൊന്നും തന്നെ ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.

അക്രമവും വീഡനവും

അക്രമവും വീഡനവും

അതേസമയം അമൃതാനന്ദമയി മഠത്തെ കേന്ദ്രീകരിച്ച് മറ്റ് വിവാദങ്ങളും നേരത്തെ ഉണ്ടായിരുന്നു. കൊലപാതകങ്ങളും അക്രമങ്ങളും പീഡനങ്ങളുമൊക്കായി ദുരൂഹതയേറിയ നിരവധി സംഭവങ്ങളാണ് കഴിഞ്ഞ കുറേ കാലങ്ങളില്‍ മഠവുമായി ബന്ധപ്പെട്ട് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അവയൊന്നില്‍ പോലും കാര്യമായ അന്വേഷണങ്ങളോ നടപടികളോ ഇന്നുവരെയുണ്ടായിട്ടില്ല. മഠവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ മലയാളിയെ ഏറെ ഞെട്ടിച്ചത് 2012 ല്‍ നടന്ന സത്‌നാം സിങ്ങ് മാന്‍ എന്ന ബീഹാരി യുവാവിന്റെ കൊലപാതകമായിരുന്നു. തെളിവുകളേറെയുണ്ടായിട്ടും ഈ കേസിലും കാര്യമായ നീക്കങ്ങളൊന്നുമുണ്ടായില്ല. കേസിലെ യഥാര്‍ത്ഥ പ്രതികളെയും ആശ്രമത്തെയും രക്ഷിക്കാനുള്ള പോലീസിന്റെ നീക്കം പ്രകടമായിരുന്നു.

പോലീസ് നടപടിയെടുക്കില്ല

പോലീസ് നടപടിയെടുക്കില്ല

മഠവുമായി ബന്ധപ്പെട്ട് ഇക്കാലത്ത് പുറത്തുവന്ന, കേസെടുക്കാന്‍ പോലും പോലീസ് തയ്യാറാകാതിരുന്ന, മര്‍ദ്ദനങ്ങളുടെയും പീഡനങ്ങളുടെയും നിരവധി സംഭവങ്ങള്‍ക്ക് പുറമെ വന്‍ തോതിലുള്ള നികുതിവെട്ടിപ്പ്, സാമ്പത്തിക ക്രമക്കേടുകള്‍, ഭൂമി കയ്യേറ്റം, മലിനീകരണം തുടങ്ങിയ ഒട്ടേറെ വിഷയങ്ങള്‍ വേറെയുമുണ്ട്. ഇതിനൊക്കെ പുറമെ ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാന്ത്വനകേന്ദ്രങ്ങള്‍ തുടങ്ങി അമൃതാനന്ദമയി മിഷന്‍ ട്രസ്റ്റിന്റെതായി രാജ്യത്തിന്റെ വിവിധയിടങ്ങളിലുള്ള നൂറുകണക്കിന് സ്ഥാപനങ്ങളില്‍ നടക്കുന്നത് വലിയരീതിയിലുള്ള ചൂഷണങ്ങളാണ്. ആത്മഹത്യകളടക്കമുള്ള നിരവധി ദുരൂഹസംഭവങ്ങള്‍ ഇവിടങ്ങളില്‍ നടക്കുന്നുണ്ട്. ഇരുപത് വര്‍ഷത്തോളം അമൃതാനന്ദമയിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ച ഗായത്രി എന്ന ‘ഗെയ്ല്‍ ട്രെയ്ഡ്‌വെല്‍' ഒടുക്കം മഠം വിട്ട് പുറത്തുപോയതിന് ശേഷം എഴുതിയ പുസ്തകത്തിലൂടെ മഠത്തെ സംബന്ധിച്ച ഞെട്ടിക്കുന്ന കുറേ വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Controversy agaist Amrithananthamayi Madam

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്