കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല നടപ്പന്തൽ കഴുകൽ വിവാദം: മന്ത്രിയും എംപിയും തമ്മിൽ പോര്, തെളിവുകൾ നിരത്തി ഇരുവരും

  • By Goury Viswanathan
Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയിൽ അയ്യപ്പഭക്തർ വിശ്രമിക്കാതിരിക്കാൻ സർക്കാർ ഫയർഫോഴ്സിനെ കൊണ്ട് നടപ്പന്തൽ നനപ്പിക്കുകയാണെന്ന വാദത്തിൽ ഉറച്ച് എൻ കെ പ്രേമചന്ദ്രൻ എം പി. ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂർ അവർ ചർച്ചയിലാണ് എംപി ആദ്യമായി ഈ വിമർശനം ഉന്നയിക്കുന്നത്. എന്നാൽ പ്രേമചന്ദ്രന്റെ പ്രസ്താവന കേട്ട് താൻ ഞെട്ടിപ്പോയെന്നും ഫേസ്ബുക്കിലും വാട്സാപ്പിലും കാണുന്ന വ്യാജപ്രചാരണങ്ങൾ അതേപടി ഏറ്റുപിടിക്കുന്നത് ശരിയാണോയെന്ന് പ്രേമചന്ദ്രൻ ആലോചിക്കണമെന്നും ദേവസ്വം മന്ത്രി കടകംപള്ളി തിരിച്ചടിച്ചു.

ഇതിന് പിന്നാലെയാണ് താൻ പറഞ്ഞത് പൂർണമായും ശരിയാണെന്ന് ആവർത്തിച്ച് എൻകെ പ്രേമചന്ദ്രൻ വീണ്ടും രംഗത്തെത്തുന്നത്. ഇരുപത് വർഷമായി ശബരിമലയിൽ റിപ്പോർട്ടിംഗ് നടത്തുന്ന മാധ്യമപ്രവർത്തകരിൽ നിന്നും താൻ മനസിലാക്കിയ കാര്യങ്ങളാണ് പങ്കുവച്ചതെന്ന് എംപി പറയുന്നു. ഭക്തരെ ബുദ്ധിമുട്ടിക്കാനായി മാത്രമാണ് സന്നിധാനത്തെ നടപടിയെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം ആരോപിക്കുന്നു.

കടകംപള്ളിയുടെ മറുപടി

കടകംപള്ളിയുടെ മറുപടി

വർഷങ്ങളായി നടപ്പന്തലും പരിസരവും ഫയർഫോഴ്സിന്റെ സഹായത്തോടെയാണ് കഴുകി വൃത്തിയാക്കുന്നത്. അത് അയ്യപ്പഭക്തരെ വിശ്രമിക്കാൻ അനുവദിക്കാതിരിക്കുന്നതിന് ചെയ്യുന്നതാണെന്ന് മന:പൂർവം ആരോപിക്കുന്നതിന് വർഗീയത ബാധിച്ചവർക്ക് മാത്രമേ കഴിയൂവെന്ന് കടകംപള്ളി വിമർശിച്ചു. വീഡിയോകളും ചിത്രങ്ങളും നിരത്തിയാണ് കടകംപള്ളി എൻ കെ പ്രേമചന്ദ്രന് മറുപടി നൽകിയത്.

നിലപാടിലുറച്ച് പ്രേമചന്ദ്രൻ

നിലപാടിലുറച്ച് പ്രേമചന്ദ്രൻ

തന്റെ നിലപാടുകളെ ഫേസ്ബുക്കിലൂടെ വിമർശിച്ച ദേവസ്വം മന്ത്രിക്ക് ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രേമചന്ദ്രൻ മറുപടി നൽകിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിൽ പങ്കെടുത്ത് ശബരിമലവിഷയത്തെ കുറിച്ച് ഞാൻ പറഞ്ഞ കാര്യം കേട്ട് ഞെട്ടിയ ദേവസ്വം മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് വിസ്‌മയത്തോടെയാണ് ഞാൻ വായിച്ചതെന്ന് എം പി പറയുന്നു.

കോടതി ഇടപെടൽ

കോടതി ഇടപെടൽ

നവംബർ 19ന് കേരള ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഈ പ്രശ്‌നത്തിൽ നടത്തിയ പരാമർശം ഇപ്രകാരം ആണ് "ഭക്തർക്ക് വിശ്രമിക്കാനുള്ള വലിയ നടപന്തലിൽ വിരിവാക്കാതിരിക്കാനും വിശ്രമിക്കാതിരിക്കാനും വെള്ളം പമ്പ് ചെയ്‌ത്‌ ഭക്തരെ ബുദ്ധിമുട്ടിക്കാൻ ആരാണ് അധികാരം നൽകിയത്" താക്കീത് രൂപത്തിലുള്ള ഹൈക്കോടതിയുടെ നിരീക്ഷണം കേട്ട് ഞെട്ടാതിരുന്ന മന്ത്രി ഞാൻ അത് ആവർത്തിച്ചപ്പോൾ ഞെട്ടിയതെന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ല.

പുലിവാൽ പിടിച്ചത് മറക്കണ്ട

പുലിവാൽ പിടിച്ചത് മറക്കണ്ട

ഗവൺമെന്റിനെതിരായ കോടതി പരാമർശത്തെ വകുപ്പ് മന്ത്രി അറിയുന്നില്ലെങ്കിലും ഏഷ്യാനെറ്റ് ചാനൽ ചർച്ചകൾ മുടങ്ങാതെ ശ്രദ്ധിച്ച് ഉടൻ പ്രതികരിക്കുന്നത് സ്വാഗതാർഹമാണ്. സമാനസ്വഭാവത്തിലുള്ള മറ്റൊരു പ്രതികരണമാണ് ഹൈന്ദവ സമൂഹത്തിലെ പുലയെക്കുറിച്ച് പറഞ്ഞു പുലിവാൽ പിടിച്ചത്.

മാധ്യമപ്രവർത്തകർ പറഞ്ഞു

മാധ്യമപ്രവർത്തകർ പറഞ്ഞു

കഴിഞ്ഞ 20 വർഷക്കാലമായി തുടർച്ചയായി സന്നിധാനം റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരിൽനിന്നും ലഭിച്ച വിവരം ശരിയെങ്കിൽ അത് ഇപ്രകാരം ആണ്. സന്നിധാനത്തിന് താഴെയുള്ള നടപ്പന്തൽ തുടർച്ചയായി കഴുകാറില്ല. മണ്ഡലകാലം ആരംഭിക്കുന്നതിന് മുൻപ് ശുചീകരണത്തിന്റെ ഭാഗമായി ഫയർ എഞ്ചിൻ ഉപയോഗിച്ച് വെള്ളം പമ്പ്‌ ചെയ്‌ത് കഴുകിയാൽ പിന്നീട് മണ്ഡലപൂജയുടെ ഭാഗമായി തങ്കഅങ്കിവരുന്നതിന് മുൻപായും, മകരവിളക്കിന് തിരുവാഭരണം വരുന്നതിന് മുൻപായും മാത്രമാണ് നടപ്പന്തൽ ഇത്തരത്തിൽ കഴുകി വൃത്തിയാക്കുന്നത്. ഇത് കൂടാതെ അസാധാരണ മാലിന്യനിക്ഷേപം ഉണ്ടാകുമ്പോൾ അത്യപൂർവ്വ അവസരങ്ങളിൽ ഒരുപക്ഷെ കഴുകിയേക്കാം.

ഭക്തരെ ബുദ്ധിമുട്ടിക്കാൻ

ഭക്തരെ ബുദ്ധിമുട്ടിക്കാൻ

ശുചീകരണ പ്രവർത്തനം കഴിഞ്ഞു മണ്ഡലപൂജക്ക് നടതുറന്ന ദിവസങ്ങളിൽ തുടർച്ചയായി ഫയർ എഞ്ചിൻ ഉപയോഗിച്ച് കഴുകിയത് ഭക്തരെ ബുദ്ധിമുട്ടിക്കാനാണെന്ന് വ്യക്തം. മുൻവർഷത്തെ ഫോട്ടോകൂടി അനുബന്ധമായി ചേർത്ത് വിശ്വസനീയത ഉറപ്പ് വരുത്താൻ മന്ത്രിനടത്തിയ പരിശ്രമം യുക്തിസഹമേ അല്ല. ഇത്തരം ആക്ഷേപം ഉന്നയിക്കുന്നത് വർഗ്ഗീയത ബാധിച്ചവർക്ക് മാത്രമേ കഴിയൂ എന്ന മന്ത്രിയുടെ പരാമർശം, ഇതാദ്യമായി ഉന്നയിച്ച ഹൈക്കോടതിക്കും ബാധകമാണെങ്കിൽ മന്ത്രിക്കെതിരെ കോടതിയലക്ഷ്യക്കേസ് ഉറപ്പ്.

ഉപദേശകർ ശ്രദ്ധിക്കണം

ഉപദേശകർ ശ്രദ്ധിക്കണം

മന്ത്രിമാർക്ക് ഉപദേശം എഴുതിനൽകുന്നവർ ഇക്കാര്യംകൂടി ശ്രദ്ധിച്ചാൽ നന്ന്. ഗവൺമെന്റിനേയും മന്ത്രിയേയും വിമർശിക്കുന്നവരെ മുഴുവൻ വർഗ്ഗീയതയുടെ ചാപ്പകുത്തി പ്രതിരോധിക്കാനുള്ള തന്ത്രം ഇനി അധികകാലം വിലപ്പോവില്ലെന്ന മുന്നറിയിപ്പോടുകൂടിയാണ് എൻകെ പ്രേമചന്ദ്രൻ എംപി ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

എം പിയുടെ കുറിപ്പ്

എൻ കെ പ്രേമചന്ദ്രൻ എം പിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മന്ത്രിയുടെ കുറിപ്പ്

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം.

കെ സുരേന്ദ്രന് ജാമ്യം; ശബരിമലയടങ്ങുന്ന റാന്നി താലൂക്കില്‍ പ്രവേശിക്കരുത്, കര്‍ശന ജാമ്യ ഉപാധികള്‍കെ സുരേന്ദ്രന് ജാമ്യം; ശബരിമലയടങ്ങുന്ന റാന്നി താലൂക്കില്‍ പ്രവേശിക്കരുത്, കര്‍ശന ജാമ്യ ഉപാധികള്‍

ശബരിമലയിൽ ഭക്തർക്കല്ല, സംഘപരിവാറുകാർക്കാണ് ബുദ്ധിമുട്ട്; അമിത് ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടിശബരിമലയിൽ ഭക്തർക്കല്ല, സംഘപരിവാറുകാർക്കാണ് ബുദ്ധിമുട്ട്; അമിത് ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

English summary
controversy over sabarimala nadappanthal cleaning , mk premachandran reply to devaswam minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X