കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹത്തിന്റെ പേരിൽ മതംമാറ്റി തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നു; തടയാൻ നിയമം വേണം: ബിജെപി

Google Oneindia Malayalam News

തിരുവനന്തപുരം: വിവാഹത്തിന്റെ പേരിൽ മതംമാറ്റി തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനെതിരെ സംസ്ഥാന സർക്കാർ നിയമം കൊണ്ടു വരണമെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ. പ്രണയ വിവാഹത്തിന് ബി ജെ പി എതിരല്ലെന്നും മതപരിവർത്തനത്തിന് വേണ്ടിയുള്ള പ്രണയത്തെയാണ് ബി ജെ പി എതിർക്കുന്നതെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. സിറിയയിലേക്കും അഫ് ഗാനിലേക്കുമെല്ലാം പെൺകുട്ടികളെ റിക്രൂട്ട് ചെയ്യുന്നത് പ്രണയം നടിച്ച് മതംമാറ്റിയാണ്. മതപരിവർത്തനങ്ങൾ ഇസ്ലാമിലേക്കല്ല ഭീകരതയിലേക്കാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിയമനിർമ്മാണത്തിലൂടെ മാത്രമേ ലൗജിഹാദ് ഇല്ലാതാക്കാൻ സാധിക്കുകയുള്ളൂ. ലൗജിഹാദ് എന്ന പദം നിർവചിച്ചിട്ടില്ലെന്ന് പറയുന്നവർ ഭരണഘടനയിൽ മതം പോലും നിർവചിക്കപ്പെട്ടിട്ടില്ലെന്ന് മറക്കരുത്. ലൗജിഹാദ് എന്ന ആക്ടിവിറ്റി തടയാൻ യുപി, മധ്യപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ ചെയ്തതിന് സമാനമായ നിയമം കൊണ്ടുവരണം. എന്നാൽ മാത്രമേ സമുദായങ്ങൾ തമ്മിലുള്ള അകൽച്ച കുറയുകയുള്ളൂ. അല്ലാതെ നടക്കുന്ന ചർച്ചകളെല്ലാം ഉപരിപ്ലവകരമായിരിക്കും. പാലാ ബിഷപ് അഭിപ്രായമേ പറയാൻ പാടില്ലെന്ന രീതിയിലുള്ള നിലപാട് കേരളത്തിലെ ഭരണ - പ്രതിപക്ഷങ്ങൾ പറഞ്ഞതു കൊണ്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചത്.

കൂടുതല്‍ വായനക്ക്ഃ- അടിമുടി മാറും, സംഘടന കുതിക്കും; പുതിയ നിര്‍ദേശവുമായി കെഎസ്, എല്ലാവര്‍ക്കും ഓഫീസ്, ബാങ്ക് അക്കൗണ്ട്

ബോളിവുഡ് സിനിമാതാരം സുശാന്ത് സിംഗിന്റെ മരണത്തിന് ശേഷം രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെല്ലാം മയക്കുമരുന്നിനെതിരെ ശക്തമായ നിലപാടെടുത്തപ്പോൾ കേരളം നിസം ഗമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ജോർജ് കുര്യൻ പറഞ്ഞു. രാജ്യത്തെ തകർക്കാനും ഭീകരവാദത്തിന് പണം കണ്ടെത്താനും റിക്രൂട്ട്മെന്റ് നടത്താനും മയക്കുമരുന്ന് ഉപയോ ഗിക്കുന്നുണ്ട്. ഭരണകക്ഷിയിലെ പ്രധാന നേതാവിന്റെ മകൻ മയക്കുമരുന്ന് കേസിൽ ജയിലിലാണ്. ഇവിടെ മയക്കുമരുന്ന് മാഫിയക്കെതിരെ കൂടുതൽ അന്വേഷണം നടന്നാൽ നേതാവിന്റെ മകനെതിരെ കൂടുതൽ തെളിവ് പുറത്ത് വരുമോ എന്ന ഭയമാണ് സർക്കാരിനുള്ളത്. മറ്റു സംസ്ഥാനങ്ങളിലൊക്കെ മുഖം നോക്കാതെ നടപടികൾ നടക്കുമ്പോൾ കേരളത്തിൽ മയക്കുമരുന്ന് മാഫിയക്ക് ഭരണകക്ഷിയുമായി ബന്ധമുള്ളതു കൊണ്ടാണ് സർക്കാർ മിണ്ടാതിരിക്കുന്നതെന്നും ബി ജെ പി ജോർജ് കുര്യൻ പറഞ്ഞു.

bjp

അതേസമയം, പാലാ ബിഷപ് ഉന്നയിച്ച വിഷയങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ സർവ്വകക്ഷിയോ ഗം വിളിക്കണമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പ്രശ്നം മൂടിവെച്ച് രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും തിരൂരിൽ മദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ബിഷപ് പറഞ്ഞ കാര്യങ്ങൾ തമസ്ക്കരിക്കാനാണ് സി പി എമ്മും കോൺഗ്രസും ശ്രമിക്കുന്നത്. മതസാമുദായിക സംഘടനകളുടെ യോ ഗം വിളിക്കുന്ന കോൺ ഗ്രസ് പാലാ ബിഷപ്പ് പറഞ്ഞതിനോട് പുറംതിരിഞ്ഞു നിൽക്കുകയാണ്. മതംമാറ്റത്തിന് ഇരയായി തിരിച്ചെത്തിയ 50 ഓളം യുവതികൾ ബാലരാമപുരത്ത് ഉണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ചിത്രങ്ങള്‍ കാണാംഃ- ഇവിടെ വന്നു പോയത് 'മോഹൻലാൽ' തന്നെയല്ലേന്ന് ചുറ്റും കൂടിയവര്‍: കാടുകയറി സൂപ്പര്‍ സ്റ്റാര്‍

സംസ്ഥാനത്തിന്റെ വിവിധ ഭാ ഗങ്ങളിൽ ഇത്തരത്തിൽ മതതീവ്രവാദത്തിന് ഇരയായ ആയിരക്കണക്കിന് യുവതികളുണ്ട്. നാർക്കോട്ടിക് ജിഹാദ്,ലൗജിഹാദ് എന്നീ ആശങ്കകളോട് ഇരുമുന്നണികളുടേയും നിലപാട് എന്താണെന്ന് അവർ വ്യക്തമാക്കണം. ഒരു വശത്ത് മന്ത്രി വാസവനെ ബിഷപ്പിനെ കാണാൻ അയക്കുകയും മറുവശത്ത് തീവ്രവാദശക്തികളുമായി സഖ്യത്തിലാകുകയുമാണ് ഇടതുമുന്നണി ചെയ്യുന്നത്. കോൺ ഗ്രസ് മതസൗഹാർദ്ദ യോ ഗം വിളിക്കുന്നത് മതമൗലികവാദികളെ സംരക്ഷിക്കാനാണ്. ബി ജെ പി ആദ്യം മുതൽ പറയുന്ന വസ്തുത അനുഭവത്തിൽ വന്നതു കൊണ്ടാണ് ബിഷപ്പ് തുറന്നു പറഞ്ഞതെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടിരുന്നു.

ബിഷപ്പിന്റെ വിവാദ പ്രസംഗത്തില്‍ അനുനയ നീക്കങ്ങളുമായി കെ പി സി സി അധ്യക്ഷന്‍ കെ സുരേന്ദ്രനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്ത് എത്തിയതിന് പിന്നാലെയായിരുന്നു കെ സുരേന്ദ്രന്റെ പ്രതീകരണം.

Recommended Video

cmsvideo
What are the Chances of Priyanka Gandhi becoming the Chief Minister Of Uttar Pradesh?

English summary
Converts to Islam in name of marriage and recruits into terrorism; need a law to stop it: bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X