കോപ്പിയടി; ഐജി ടി ജെ ജോസിനെ സര്‍വീസില്‍ തിരിച്ചെടുത്തു
തിരുവനന്തപുരം: എല്‍എല്‍എം പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഐജി ടിജെ ജോസിനെ സര്‍വീസില്‍ തിരിച്ചെടുത്തു. ഹോംഗാര്‍ഡ് ഐജിയായാണ് പുതിയ നിയമനം. അന്വേഷണ വിധേയമായിട്ടായിരുന്നു ഐജിയെ സസ്‌പെന്‍ഡ് ചെയ്തത്. ഐജിക്കെതിരെ സര്‍വകലാശാല അടുത്തിടെ നടപടിയെടുത്തിരുന്നു.
കഴിഞ്ഞ മെയില്‍ നടന്ന എല്‍എല്‍എം പരീക്ഷയ്ക്കിടെയാണ് ഐജി ടിജെ ജോസിനെ തുണ്ടുകടലാസുകള്‍ ഉള്‍പ്പെടെ പിടികൂടുന്നത്. ഇതേ തുടര്‍ന്ന് പ്രൊഫ. സിഎച്ച് അബ്ദുള്‍ ലത്തീഫിന്റെ നേതൃത്വത്തിലുള്ള എംജി സര്‍വകലാശാല ഉപസമിതി സംഭവത്തില്‍ അന്വേഷണം നടത്തി ഐജി കോപ്പിയടിച്ചെന്ന് കണ്ടെത്തിയിരുന്നു.

പരീക്ഷാ ചുമതലയുണ്ടായിരുന്നവരുടെയും ഹാളിലുണ്ടായിരുന്ന മറ്റു പരീക്ഷാര്‍ഥികളുടെയും മൊഴികള്‍ ശേഖരിച്ചാണ് കോപ്പിയടിച്ചെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. ശിക്ഷാനടപടിയായി കോപ്പിയടിച്ചതുമുതല്‍ ഒരുവര്‍ഷത്തേക്ക് ഐജിയെ എംജി സര്‍വ്വകലാശാല ഡീബാര്‍ ചെയ്യുകയും ചെയ്തു. ഐജി എഴുതിയ പരീക്ഷകളെല്ലാം റദ്ദാക്കുകയും ചെയ്തിരുന്നു.
താന്‍ കോപ്പിയടിച്ചിട്ടില്ലെന്നാണ് ഐജിയുടെ വിശദീകരണമെങ്കിലും ഇക്കാര്യം തെളിയിക്കാന്‍ ഐജിക്ക് സാധിച്ചിരുന്നില്ല. കോപ്പിയടിച്ച് പിടിക്കപ്പെടുമ്പോള്‍ തൃശൂര്‍ റേഞ്ച് ഐ.ജിയായിരുന്നു ടി.ജെ. ജോസ്. കോപ്പിയടി വിവാദവുമായി ബന്ധപ്പെട്ട് ഐ.ജി. റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥനെ പിടികൂടുന്നതും സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നത് സംസ്ഥാനത്ത് ആദ്യമായാണ്.












Click it and Unblock the Notifications