കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയിൽ രണ്ട് ഡോക്ടർമാരും ഒരു നഴ്സും ഐസൊലേഷനിൽ, കൊറോണ രോഗിയുമായി അടുത്തിടപഴകി!

Google Oneindia Malayalam News

കൊച്ചി: ശ്രീചിത്രയിലെ ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഐസൊലേഷനില്‍. രണ്ട് ഡോക്ടര്‍മാരും ഒരു നഴ്‌സുമാണ് ഐസൊലേഷനില്‍ ഉളളത്. ഇവര്‍ വീടുകളിലാണ് നിരീക്ഷണത്തിലുളളത്. കൊറോണ ലക്ഷണങ്ങളുളള കുഞ്ഞിന്റെ പിതാവുമായി അടുത്ത് ഇടപഴകിയ ഡോക്ടര്‍മാരും നഴ്‌സുമാണ് നിരീക്ഷണത്തിലുളളത്.

ഇറ്റലിയില്‍ നിന്നും എത്തിയ കുഞ്ഞിനെ കൊറോണ രോഗലക്ഷണങ്ങളോടെ കഴിഞ്ഞ ആഴ്ച കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെ ഈ കുട്ടിയുടെ അച്ഛനും അമ്മയ്ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെയാണ് രണ്ട് ഡോക്ടര്‍മാരോടും നഴ്‌സിനോടും ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദേശിച്ചത്.

Corona

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച നാല് പേരാണ് നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കണ്ണൂര്‍ സ്വദേശിയായ കുഞ്ഞും മാതാപിതാക്കളും കൂടാതെ ഒരു ഇംഗ്ലണ്ട് സ്വദേശിയുമാണ് ആശുപത്രിയിലുളളത്. ഇയാളെ കഴിഞ്ഞ ദിവസം വിമാനത്താവളത്തില്‍ നിന്നുമാണ് ആശുപത്രിയിലേക്ക് എത്തിച്ചത്.

കൊറോണ പോസിറ്റീവായ കുഞ്ഞിന്റെ അച്ഛന്‍ നാല്‍പതില്‍ അധികം പേരുമായി ഇടപഴകിയിട്ടുണ്ട്. ഇവരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. കളമശ്ശേരിയിലെ ലോഡ്ജില്‍ മുറിയെടുത്ത് ഇദ്ദേഹം താമസിച്ചിട്ടുണ്ട്. മാത്രമല്ല ഓട്ടോറിക്ഷയിലും സഞ്ചരിച്ചിട്ടുണ്ട്. ഇദ്ദേഹവുമായി ഐസൊലേഷന്‍ വാര്‍ഡിന് പുറത്ത് ഇടപഴകിയ ഡോക്ടര്‍മാരും നഴ്‌സുമാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നതെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി.

മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാര്‍ അടക്കമുളള ജീവനക്കാര്‍ക്കാര്‍ക്കും ഇതുവരെ കൊറോണ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. രോഗികളെ ചികിത്സിച്ച ഡോക്ടര്‍മാരെയോ നഴ്‌സുമാരെയൊ നിരീക്ഷണത്തിലാക്കിയിട്ടില്ലെന്നും പ്രിന്‍സിപ്പാള്‍ അറയിച്ചു. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹം സ്‌പെയിനില്‍ നിന്നും മാര്‍ച്ച് ആദ്യം കേരളത്തിലെത്തിയതാണ്. കൊറോണ പോസിറ്റീവ് ആയതോടെ ഡോക്ടര്‍മാര്‍ അടക്കം 30 ഓളം പേരോട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ഇതോടെ ശ്രീചിത്രയിലെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

രാജ്യത്ത് കൊറോണ കേസുകള്‍ 114 ആയി: പിഎസ്‌സി പരീക്ഷകള്‍ മാറ്റിവച്ചു, വര്‍ക്കലയിലെ സ്ഥിതി ഗുരുതരംരാജ്യത്ത് കൊറോണ കേസുകള്‍ 114 ആയി: പിഎസ്‌സി പരീക്ഷകള്‍ മാറ്റിവച്ചു, വര്‍ക്കലയിലെ സ്ഥിതി ഗുരുതരം

ശ്രീചിത്ര സന്ദർശനത്തിന് പിന്നാലെ ഡോക്ടർക്ക് കൊറോണ, വി മുരളീധരൻ ആശങ്കയിൽ, വിശദീകരണം തേടി!ശ്രീചിത്ര സന്ദർശനത്തിന് പിന്നാലെ ഡോക്ടർക്ക് കൊറോണ, വി മുരളീധരൻ ആശങ്കയിൽ, വിശദീകരണം തേടി!

''ആ പാവത്തിന്റെ വാക്ക് കേട്ട് എയർപോർട്ടിൽ ചെന്നപ്പോൾ കണ്ടത്..'' നടന്നത് വിശദീകരിച്ച് ഷിയാസ് കരീം! ''ആ പാവത്തിന്റെ വാക്ക് കേട്ട് എയർപോർട്ടിൽ ചെന്നപ്പോൾ കണ്ടത്..'' നടന്നത് വിശദീകരിച്ച് ഷിയാസ് കരീം!

 ''ഒരേ ഒരു രാജാവ് രജിത് സാ൪ ആണേ; നിങ്ങൾ എവിടെയും തോൽക്കുന്നില്ല സാ൪'', കട്ട സപ്പോർട്ടുമായി പണ്ഡിറ്റ് ''ഒരേ ഒരു രാജാവ് രജിത് സാ൪ ആണേ; നിങ്ങൾ എവിടെയും തോൽക്കുന്നില്ല സാ൪'', കട്ട സപ്പോർട്ടുമായി പണ്ഡിറ്റ്

English summary
Corona Virus: Two doctors and one nurse in home isolation at kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X