കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് സ്ഥിരീകരിച്ച സുരക്ഷാജീവനക്കാരന്‍ ജോലി ചെയ്തത് മെഡിക്കല്‍ കോളെജിലെ പ്രധാനഗേറ്റില്‍

  • By News Desk
Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ന് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ ജോലി ചെയ്തിരുന്നത് മെഡിക്കല്‍ കോളെജിലെ പ്രധാന ഗേറ്റില്‍. ഇത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരേയും ജനങ്ങളേയും കൂടുതല്‍ ആശങ്കയിലാഴ്ത്തുകയാണ്. ആളുകളെ നിയന്ത്രിക്കുന്ന ജോലിയാണ് ഇദ്ദേഹം ചെയ്തിരുന്നത്. 55 വയസുള്ള കരിക്കകം സ്വദേശിക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ജൂണ്‍ 16 ന് പനിയും അമിത ക്ഷീണവും അനുഭവപ്പെട്ടിരുന്നു. പിന്നാലെ ജൂണ്‍ 12 ന് കടകംപള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് മെഡിക്കല്‍ കോളെജ് ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു. ഇന്ന് ആകെ നാല് പേര്‍ക്കാണ് സമ്പര്‍ക്കം മൂലം കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

corona

Recommended Video

cmsvideo
Excise driver KP Sunil's audio message came out | Oneindia Malayalam

സുരക്ഷാ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത് വലിയ ആശങ്കയുണ്ടാക്കുകയാണ്. ഇദ്ദേഹം എത്ര ദിവസം ആശുപത്രിയില്‍ ജോലി ചെയ്തിരുന്നുവെന്ന് കണ്ടെത്തി സമ്പര്‍ക്കപട്ടിക തയ്യാറാക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. തലസ്ഥാനത്ത് ഇതിനകം തന്നെ കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന് സമരങ്ങളില്‍ 10 പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കാന്‍ പാടില്ലായെന്നതുള്‍പ്പെടെയുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്.

ഒപ്പം സര്‍ക്കാര്‍ പരിപാടികളില്‍ 20 പേര്‍ മാത്രമെ പങ്കെടുക്കാന്‍ പാടുള്ളൂ, ഓട്ടോയിലും ടാക്‌സിയിലും യാത്ര ചെയ്യുന്നവര്‍ വാഹനത്തിന്റെ നമ്പറും ഡ്രൈവറുടെ പേരും കുറിച്ചെടുക്കണം. നിയന്ത്രണങ്ങള്‍ പാലിക്കാത്ത കടകള്‍ അടപ്പിക്കാനാണ് തീരുമാനം.

ജില്ലയിലെ ആശുപത്രികളില്‍ സന്ദര്‍ശകര്‍ പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തും. സ്വകാര്യ ആശുപത്രികളില്‍ പോകുന്നവര്‍ക്കും നിയന്ത്രണം ബാധകമായിരിക്കും. അടുത്ത ബന്ധുക്കളുടേത് ഒഴികെയുള്ള കല്ല്യാണം, മരണം എന്നിവയില്‍ എംഎല്‍എമാര്‍ പങ്കെടുക്കില്ല. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ പഞ്ചായത്തുകളിലും ഒരു ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ കേന്ദ്രം ഒരുക്കാനും കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാനും തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ ആളുകള്‍ ശക്തമായി പാലിക്കണമെന്ന് കടകംപള്ളി നിര്‍ദേശിച്ചു. ജനങ്ങള്‍ കൂട്ടം കൂടുന്നിടത്ത് കൈകഴുകാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഇതോടൊപ്പം അതിര്‍ത്തികളിലും തീര പ്രദേശങ്ങളിലും പരിശോധനകള്‍ ശക്തമാക്കും.തലസ്ഥാനത്ത് ഓട്ടോ ഡ്രൈവര്‍ക്കും വൈദികനും കൊവിഡ് ബാധിച്ചത് ഗുരുതരമാണെന്ന് തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍ വ്യക്തമാക്കിയിരുന്നു. വിവാഹ മരണാനന്തര ചടങ്ങുകളില്‍ ആള്‍കൂട്ടം പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും തിരദേശ വീടുകളില്‍ അഞ്ച് ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ കൂടി സ്ഥാപിക്കുമെന്നും മേയര്‍ വ്യക്തമാക്കി.

കൊറോണ കേസുകൾ കുത്തനെ മുകളിലേക്ക്! കേരളത്തിൽ 138 പേർക്ക് കൂടി കൊവിഡ്, 88 പേർക്ക് രോഗമുക്തികൊറോണ കേസുകൾ കുത്തനെ മുകളിലേക്ക്! കേരളത്തിൽ 138 പേർക്ക് കൂടി കൊവിഡ്, 88 പേർക്ക് രോഗമുക്തി

 യോഗിയുടെ ആഗ്ര മോഡല്‍ പൊളിച്ചടുക്കി പ്രിയങ്ക ഗാന്ധി! യുപിയിലെ ബിജെപി സർക്കാർ പ്രതിരോധത്തിൽ! യോഗിയുടെ ആഗ്ര മോഡല്‍ പൊളിച്ചടുക്കി പ്രിയങ്ക ഗാന്ധി! യുപിയിലെ ബിജെപി സർക്കാർ പ്രതിരോധത്തിൽ!

വിദേശികള്‍ക്ക് വാതില്‍ തുറന്നിട്ട് ദുബായ്; ജൂലൈ 7 മുതല്‍ ചിത്രം മാറും, ഉപാധികള്‍ ഇങ്ങനെ...വിദേശികള്‍ക്ക് വാതില്‍ തുറന്നിട്ട് ദുബായ്; ജൂലൈ 7 മുതല്‍ ചിത്രം മാറും, ഉപാധികള്‍ ഇങ്ങനെ...

English summary
Coronavirus Affected Security Officer Worked In Main Gate Of Medical College at Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X