കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ്: സംസ്ഥാനത്തെ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

Google Oneindia Malayalam News

പത്തനംതിട്ട: പത്തനംതിട്ട റാന്നിയില്‍ 5 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ല കളക്ടര്‍മാര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. രോഗം സ്ഥിരീകരിച്ച പത്തനംതിട്ടയിലും രോഗബാധിതര്‍ ആശുപത്രിയില്‍ കഴിയുന്ന കോട്ടയം ജില്ലയിലുമാണ് മുന്‍കരുതല്‍ എന്ന നിലയില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കോട്ടയം ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍, എയ്ഡഡ്- അണ്‍ എയ്ഡഡ് സ്കൂളുകള്‍, പോളി ടെക്നിക്കുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (മാര്‍ച്ച്9 തിങ്കള്‍) അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നേരത്തെ നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്സിറ്റി, ബോര്‍ഡ് പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

പത്തനംതിട്ട ജില്ലയില്‍

പത്തനംതിട്ട ജില്ലയില്‍

പത്തനംതിട്ട ജില്ലയില്‍ മൂന്ന് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിലെ അംഗൻവാടി, പോളിടെക്നിക് കോളേജ്, പ്രൊഫഷണൽ കോളേജ്, എയ് ഡഡ് അൺ എയ്ഡഡ് സ്കൂളുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (09-03-2020 മുതൽ 11-03-2020 അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അതേസമയം ചൊവ്വാഴ്ച നടക്കാനിരിക്കുന്ന എസ്എസ്എൽസി പ്ലസ് ടു പരിക്ഷകൾക്ക് മാറ്റമില്ല.

പരീക്ഷ എഴുതാൻ പാടുള്ളതല്ല

പരീക്ഷ എഴുതാൻ പാടുള്ളതല്ല

അതേസമയം തന്നെ, രോഗബാധിതരുമായി അടുത്തിടപഴുക്കി രോഗ ലക്ഷണമുള്ള കുട്ടികൾ പരീക്ഷ എഴുതാൻ പാടുള്ളതല്ല. ഇവർക്ക് സേ പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും. രോഗബാധിതരുമായി അകന്ന് ഇടപഴകിയവർക്ക് അതേ സ്കൂളിൽ പ്രത്യേകം പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

മാസ്കും സാനിറ്റൈസറും ലഭ്യമാക്കും

മാസ്കും സാനിറ്റൈസറും ലഭ്യമാക്കും

പരീക്ഷ സെൻ്ററുകളിൽ മാസ്കും സാനിറ്റൈസറും ലഭ്യമാക്കും. സർക്കാർ വിദ്യാഭാസ സ്ഥാപനങ്ങളിൽ പിടിഎ യുടെ നേതൃത്വത്തിൽ മാസ്കും സാനിട്ടൈസറും ലഭ്യമാക്കണമെന്നും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിർബസമായും മാസ്കും സാനിട്ടൈസറും ലഭ്യമാക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ജില്ലയില്‍ കൊറോണ വൈസ് സ്ഥിരീകരിച്ചതിനാല്‍ അക്ഷകേന്ദ്രങ്ങളില്‍ ആധാര്‍ ഉള്‍പ്പടേയുള്ള എല്ലാ ബയോമെട്രിക് സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായും കളക്ടര്‍ നിര്‍ദ്ദേശിച്ചു.

ഒരാള്‍ക്ക് കൂടി

ഒരാള്‍ക്ക് കൂടി

അതേസമയം, സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മാർച്ച് 7 ന് ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് വയസുള്ള കുട്ടിക്ക് കോ വിഡ് - 19 സ്ഥിരീകരിച്ചു. അച്ഛനും അമ്മയ്ക്കും ഒപ്പമാണ് കുട്ടി എത്തിയത്. 7 ന് പുലർച്ചെ 6.30ന് #EK530 ദുബായ് - കൊച്ചി വിമാനത്തിലാണ് കുട്ടി നെടുമ്പാശ്ശേരിയിലെത്തിയത്‌. വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിട്ടുള്ള യൂണിവേഴ്സൽ സ്ക്രീനിംഗ് സംവിധാനത്തിൽ സ്ക്രീനിംഗ് നടത്തിയപ്പോഴാണ് പനി ഉണ്ടെന്നറിഞ്ഞതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ഐസൊലേഷൻ വാർഡിൽ

ഐസൊലേഷൻ വാർഡിൽ

ഉടൻ ആരോഗ്യ വകുപ്പിൻ്റെ പ്രത്യേക ആംബുലൻസിൽ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ എത്തിക്കുകയായിരുന്നു. കുട്ടിയും അമ്മയും അച്ഛനുമാണ് ഐസൊലേഷനിലുള്ളത്. കുട്ടിയുടെ സാമ്പിൾ എൻ.ഐ.യുവിലെ പരിശോധനയിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. അമ്മയുടെയും അച്ഛൻ്റെയും സാമ്പിളുകൾ പരിശോധനക്ക് അയച്ചിരിക്കുകയാണ്.

നിർദ്ദേശങ്ങൾ പാലിക്കണം

നിർദ്ദേശങ്ങൾ പാലിക്കണം

വിമാനത്തിലെ സഹയാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കുകയാണ്. ഇത് വിവിധ ജില്ലകൾക്കു കൈമാറും. കുട്ടിയുമായി സമ്പർക്കത്തിലായവർ നീരീക്ഷണത്തിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
കോ വിഡ്- 19 നുമായി ബന്ധപ്പെട്ട് എറണാകുളം മെഡിക്കൽ കോളേജിൽ 12 പേരാണ് ഐസൊലേഷനിലുള്ളത്. ‌ജില്ലാ ഭരണ കൂടത്തിൻ്റെ നേതൃത്വത്തിൽ നിയന്ത്രണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ പാലിക്കണം. സംശയ നിവാരണത്തിനായി ദിശ 0471 2552056, 1056, 0484-2368802 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

കോള്‍ സെന്റര്‍

കോള്‍ സെന്റര്‍

സംസ്ഥാനത്ത് 6 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കോവിഡ് 19 കോള്‍ സെന്റര്‍ വീണ്ടും സജ്ജമാക്കി. പൊതുജനങ്ങള്‍ക്ക് കോവിഡ് 19 രോഗത്തെ സംബന്ധിച്ച സംശയങ്ങള്‍ക്കും പ്രധാന വിവരങ്ങള്‍ കൈമാറുന്നതിനും 0471 2309250, 0471 2309251, 0471 2309252 എന്നീ കോള്‍ സെന്ററിലെ നമ്പരുകളില്‍ വിളിക്കാവുന്നതാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

100 ലോക രാജ്യങ്ങളില്‍

100 ലോക രാജ്യങ്ങളില്‍

100 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം
പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 732 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 648 പേര്‍ വീടുകളിലും 84 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 729 സാമ്പിളുകള്‍ എന്‍ഐവി.യില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 664 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

 കൊറോണ: ഇന്ത്യക്കാരുള്‍പ്പടേയുള്ളവര്‍ ഖത്തറില്‍ പ്രവേശന വിലക്ക്; പ്രവാസികള്‍ യാത്ര പ്രതിസന്ധിയില്‍ കൊറോണ: ഇന്ത്യക്കാരുള്‍പ്പടേയുള്ളവര്‍ ഖത്തറില്‍ പ്രവേശന വിലക്ക്; പ്രവാസികള്‍ യാത്ര പ്രതിസന്ധിയില്‍

Recommended Video

cmsvideo
Corona Virus In Kerala : Patient's Travelling Route Has Been Traced | Oneindia Malayalam

 എറണാകുളത്തും കൊറോണ സ്ഥിരീകരിച്ചു; വൈറസ് ബാധ 3 വയസുള്ള കുട്ടിക്ക് എറണാകുളത്തും കൊറോണ സ്ഥിരീകരിച്ചു; വൈറസ് ബാധ 3 വയസുള്ള കുട്ടിക്ക്

English summary
Coronavirus; holidayfor schools in pathanamthitta and kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X