കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയുടെ കോവിഡ് 19 ദുരിതാശ്വാസ നിധിയിലേയ്ക്ക് കല്യാണ്‍ സില്‍ക്സ് ഒരു കോടി രൂപ സംഭാവന ചെയ്തു

  • By Desk
Google Oneindia Malayalam News

തൃശൂർ: കോവിഡ് 19-ന് എതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അണിചേരുന്നതിന്റെ ഭാഗമായ് കല്യാണ്‍ സില്‍ക്സ് മുഖ്യമന്ത്രിയുടെ കോവിഡ് 19 ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു കോടി രൂപ സംഭാവന ചെയ്തു. ഈ മഹാമാരിയുടെ ആരംഭം മുതല്‍ തന്നെ സഹായഹസ്തവുമായ് കല്യാണ്‍ സില്‍ക്സ് മുന്‍പന്തിയിലുണ്ടായിരുന്നു. വിവിധ സന്നദ്ധസംഘടനകളുമായ് കൈകോര്‍ത്താണ് കല്യാണ്‍ സില്‍ക്സ് സഹായമെത്തിക്കുവാന്‍ പ്രവര്‍ത്തിച്ചിരുന്നത്.

ഈ മഹാമാരിയെ നേരിടുവാന്‍ സാമൂഹികമായി അകലം പാലിക്കണമെങ്കിലും മനസ്സുകൊണ്ട് ഒരുമിക്കേണ്ട സമയമാണിത്. ഇത്തരമൊരു സാഹചര്യത്തില്‍ ജനങ്ങളോടൊപ്പം ഉണ്ടായിരിക്കുക എന്നത് ഞങ്ങളുടെ കടമയാണെന്ന് വിശ്വസിക്കുന്നു. വരും ദിവസങ്ങളിലും ഇത്തരം പ്രവര്‍ത്തനങ്ങളുമായ് കേരളത്തോടൊപ്പം ഞങ്ങളുണ്ടാകും- കല്യാണ്‍ സില്‍ക്സിന്റെ ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ടിഎസ് പട്ടാഭിരാമന്‍ പറഞ്ഞു.

Kalyan Silks

ഇതാദ്യമായല്ല കല്യാണ്‍ സില്‍ക്സ് സംസ്ഥാന സര്‍ക്കാരിന്റെയും മറ്റ് സംഘടനകളുടെയും ദുരിതാശ്വസപ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നത്. 2018-ല്‍ മഹാപ്രളയം കേരളത്തെ ഉലച്ചപ്പോള്‍ നാല് കോടി രൂപയോളം സംസ്ഥാനത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായ് കല്യാണ്‍ സില്‍ക്സ് സംഭാവന ചെയ്തു.

ഇതിന് പുറമെ, പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട കല്യാണ്‍ സില്‍ക്സിന്റെ നിരവധി ജീവനക്കാരുടെ വീടുകളുടെ പുനര്‍നിര്‍മ്മാണത്തിനായ് കല്യാണ്‍ സില്‍ക്സ് മുന്‍കൈ എടുക്കുകയും ചെയ്തിരുന്നു. വാണിജ്യ മേഖല കടുത്ത പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ഈ ഘട്ടത്തിലും 5000-ത്തിലധികം വരുന്ന ജീവനക്കാര്‍ക്ക് മാര്‍ച്ച് മാസത്തിലെ ശമ്പളം മുഴുവനായി തന്നെ നല്‍കുവാന്‍ കല്യാണ്‍ സില്‍ക്സിന് കഴിഞ്ഞിട്ടുണ്ട്.

English summary
Coronavirus: Kalyan Silks donates 1 crore rupees to Chief Minister's Distress Relief Fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X