Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാംഘട്ട ലോക്ക്ഡൗണ്‍: പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി; നിയന്ത്രണങ്ങള്‍ അറിയാം

തിരുവനന്തപുരം: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് 17 വരെ നീട്ടിയിരിക്കുകയാണ്. ഹോട്ട്‌സ്‌പോര്‍ട്ട് കേന്ദ്രങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുമെങ്കിലും മറ്റിടങ്ങളില്‍ പല മേഖലകള്‍ക്കും കേന്ദ്രസര്‍ക്കാരുകളും അതത് സംസ്ഥാന സര്‍ക്കാരുകളും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നാഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലെ ഇളവുകള്‍ സംബന്ധിച്ച മാര്‍ഗ നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുകയാണ്.

പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം റെഡ്‌സോണായി പ്രഖ്യാപിച്ച ജില്ലകളിലെ ഹോട്ട്‌സ്‌പോര്‍ട്ട് കേന്ദ്രങ്ങളില്‍ നിര്‍ദേശങ്ങള്‍ തുടരും. ഓറഞ്ച് സോണിലെ ഹോട്ട്‌സ്‌പോര്‍ട്ട് കേന്ദ്രങ്ങളില്‍ നിലവിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഒപ്പം ഗ്രീന്‍ സോണിലും സുരക്ഷാ നിര്‍ദേശങ്ങള്‍ തുടരും.

lockdown

സംസ്ഥാനത്ത് ഗ്രീന്‍ സോണില്‍ ഉള്‍പ്പെടെ പൊതുഗതാഗതം അനുവദിക്കില്ല. സ്വകാര്യ വാഹനങ്ങളില്‍ രണ്ട് പേരില്‍ കൂടുതല്‍ യാത്ര ചെയ്യാന്‍ പാടില്ല, ഹോട്ട്‌സ്‌പോര്‍ട്ടുകളില്‍ എയര്‍കണ്ടീഷനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് കഴിവതും ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. ഇരുചക്ര വാഹനങ്ങളില്‍ അടിയന്തിര സാഹചര്യങ്ങളില്‍ ഒഴികെ പിന്‍സീറ്റ് യാത്ര അനുവദിക്കില്ല. സിനിമാ തിയേറ്റര്‍, ആരാധനാലയം, പാര്‍ക്കുകള്‍, ജിമ്മുകള്‍ തുടങ്ങിയവയിലെ നിയന്ത്രണം തുടരും. മദ്യശാലകള്‍, മാളുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവക്കേര്‍പ്പെടുത്തിയ നിയന്ത്രണം തുടരും.

വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ 20 പേര്‍ക്ക് മാത്രം പങ്കെടുക്കാം. വിദ്യഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ല. പരീക്ഷ നടത്തിപ്പിനായി കൃത്യമായ നിയന്ത്രണങ്ങള്‍ പാലിച്ച് തുറക്കാം. അവശ്യ സര്‍വ്വീസുകള്‍ അല്ലാത്ത സര്‍ക്കാര്‍ ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കും. ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത് വരെ ശനിയാഴ്ച്ച അവധിയായിരിക്കും. അതേസമയം ഗ്രീന്‍സോണുകളില്‍ കടകള്‍ രാവിലെ ഏഴ് മുതല്‍ രാത്രി 7-30 വരെ പ്രവര്‍ത്തിക്കും. ആഴ്ച്ചയില്‍ ആറ് ദിവസം തുറക്കാം. ഓറഞ്ച് സോണില്‍ നിലവിലെ സ്ഥിതി തുടരും. എല്ലാ ഞായറാഴ്ച്ചയും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആയിരിക്കും.

ഹോട്ട്‌സ്‌പോര്‍ട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും പാര്‍സലുകള്‍ അനുവദിക്കും. എന്നാല്‍ നിലവിലുള്ള സമയക്രമം പാലിച്ച് മാത്രമേ പ്രവര്‍ത്തനാനുമതി നല്‍കുകയുള്ളൂ. ഷോപ്പ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് നിലവിലെ സ്ഥിതി തുടരാം. ഒന്നിലധികം നിലകളിലല്ലാത്ത ചെറുകിട ടെക്‌സ്റ്റൈല്‍ സ്ഥാപനങ്ങള്‍ അഞ്ചില്‍ താഴെ ജീവനക്കാരെ ഉള്‍പ്പെടുത്തികൊണ്ട് പ്രവര്‍ത്തിക്കാം.

ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ നിലവില്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവില്‍ അനുവദിക്കപ്പെട്ടിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഹോട്ട്‌സ്‌പോര്‍ട്ട് ഒഴികെയുള്ള സ്ഥലങ്ങൡ നടപ്പിലാക്കാം.

Recommended Video

cmsvideo
    രാജ്യത്തിന് മുന്നില്‍ നെഞ്ചും വിരിച്ച് കേരളം | Oneindia Malayalam

    കേരളത്തില്‍ ഇന്നലെ ആര്‍ക്കും തന്നെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിരുന്നില്ലയെന്നത് ആശ്വാസകരമാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+