കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാട്ടകൊട്ടല്‍ നടന്നു, പക്ഷേ പണം തന്നില്ല- കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് തോമസ് ഐസക്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലകളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണം എന്ന് നിര്‍ബന്ധിച്ച് ആവശ്യപ്പെട്ടത് കേന്ദ്ര സര്‍ക്കാര്‍ ആയിരുന്നു. രോഗവ്യാപനം തടയാന്‍ അതല്ലാതെ മറ്റ് മാര്‍ഗ്ഗവും ഇല്ലായിരുന്നു. പക്ഷേ, കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും സംസ്ഥാനങ്ങള്‍ക്ക് വേണ്ട സാമ്പത്തിക സഹായം ഒന്നും കേന്ദ്രം നല്‍കിയിട്ടില്ല.

കടകളുടെ പ്രവര്‍ത്തന സമയത്തില്‍ ആശയക്കുഴപ്പം, മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെ, ഉത്തരവില്‍ മാറ്റം!!കടകളുടെ പ്രവര്‍ത്തന സമയത്തില്‍ ആശയക്കുഴപ്പം, മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെ, ഉത്തരവില്‍ മാറ്റം!!

ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ആഞ്ഞടിക്കുകയാണ് സംസ്ഥാന ധനമന്ത്രി തോമസ് ഐസ്. പാട്ടകൊട്ടല്‍ നടന്നു, പക്ഷേ പണം തന്നില്ലെന്നാണ് തോമസിന്റെ ആരോപണം.

Thomas Isaac

അതീവ പ്രതിസന്ധിയുടെ കാലത്ത് പോലും സാമ്പത്തിക സഹായം നല്‍കുന്നില്ലെന്ന് തോമസ് ഐസക് ആരോപിച്ചു. ഏറ്റവും ചുരുങ്ങിയത് ആരോഗ്യ മേഖലയില്‍ എങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പണം അനുവദിക്കണം എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

കടുത്ത പ്രതിസന്ധി നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഏകോപനം ഇല്ലെന്ന രീതിയില്‍ ഉള്ള ആക്ഷേപവും തോമസ് ഐസക്കിനുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ സംസ്ഥാന ധനമന്ത്രിമാരുമായി ആശയ വിനിമയം നടത്തിയിട്ടില്ല. സാമ്പത്തിക സഹായത്തിന്റേത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന ധനമന്ത്രിമാരുടെ വീഡിയോ കോണ്‍ഫസിങ് കേന്ദ്ര ധനമന്ത്രി അടിയന്തരമായി വിളിച്ചുചേര്‍ക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലോക്ക് ഡൗണിന് പുല്ലുവില; അങ്ങാടികളില്‍ ആള്‍ത്തിരക്ക്, പരിഭ്രാന്തരായി സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നുലോക്ക് ഡൗണിന് പുല്ലുവില; അങ്ങാടികളില്‍ ആള്‍ത്തിരക്ക്, പരിഭ്രാന്തരായി സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നു

കേരളത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 14 ജില്ലകളിലും ലോക്ക് ഡൗണ്‍ ആണ്. ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ച കാസര്‍കോട് ജില്ലയില്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ആണ് ഉള്ളത്. എന്തായാലും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഒരു വിധത്തിലും ഉള്ള പ്രയാസങ്ങള്‍ ഉണ്ടാകില്ലെന്ന് തോമസ് ഐസക് ഉറപ്പ് നല്‍കുന്നുണ്ട്.

കൊറോണ വൈറസ് വ്യാപനം ഇത്രയും രൂക്ഷമാകും മുമ്പ് തന്നെ രക്ഷാ പാക്കേജ് പ്രഖ്യാപിച്ച സംസ്ഥാനം ആണ് കേരളം. 20,000 കോടി രൂപയുടെ പാക്കേജ് ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. ലോകരാജ്യങ്ങളെല്ലാം തന്നെ കൊറോണ വൈറസ് രക്ഷാ പാക്കേജുകള്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇന്ത്യ ഇതുവരെ ഇത്തരം ഒരു സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിട്ടില്ല എന്നതും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്.

കൊവിഡ് 19; ലോകത്ത് മരണം 16,000 കവിഞ്ഞു!! സ്പെയിനിലും മരണ സംഖ്യ ഉയരുന്നു! 35 രാജ്യങ്ങൾ അടച്ച് പൂട്ടി!കൊവിഡ് 19; ലോകത്ത് മരണം 16,000 കവിഞ്ഞു!! സ്പെയിനിലും മരണ സംഖ്യ ഉയരുന്നു! 35 രാജ്യങ്ങൾ അടച്ച് പൂട്ടി!

English summary
Coronavirus: Thomas Isaac against Central Government for not providing financial help
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X