കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ ബാധിതരെ ഫോണില്‍ വിളിച്ച് എംവി ജയരാജന്‍; തിരുത്തി മുഖ്യമന്ത്രി

  • By Anupama
Google Oneindia Malayalam News

കണ്ണൂര്‍: സംസ്ഥാനത്താകമാനം കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുകയാണ്. 265 പേര്‍ക്കാണ് സംസ്ഥാനത്താകമാനം കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ബുധനാഴ്ച്ച മാത്രം 24 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. അതില്‍ 12 പേരും കാസര്‍ഗോഡ് സ്വദേശികളാണ്. എറണാകുളത്ത് മൂന്ന് പേരും തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ രണ്ട് പേര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ ഒരാള്‍ക്കും കൊറോണ സ്ഥിരീകരിച്ചു.

അതിനിടെ ആശുപത്രിയില്‍ കഴിയുന്ന കൊറോണ ബാധിതരെ ഫോണില്‍ വിളിച്ച് വിവരം അന്വേഷിച്ച് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നടപടിക്കെതിരെ മുഖ്യമന്ത്രി രംഗത്തെത്തി.
രോഗിയുടെ പേര് വിവരങ്ങള്‍ സ്വകാര്യമാണെന്നും അത് ലംഘിച്ചത് തെറ്റായ നടപടിയാണെന്നും ഒരു പൊതു പ്രവര്‍ത്തകനും അങ്ങനെ ചെയ്യാന്‍ പാടില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

mv jayarajan

സ്വകാര്യമായി സൂക്ഷിക്കേണ്ട രോഗിയുടെ പേര് വിവരങ്ങളും ഫോണ്‍ നമ്പറും ശേഖരിച്ച് എല്ലാവരേയും വിളിക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്ന പരാതി ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രി ജയരാജന്റെ നടപടിയെ തിരുത്തിയത്.

ഒപ്പം കളക്ടറുടെ പക്കലുള്ള വിവരങ്ങള്‍ പാര്‍ട്ടി ജില്ലാ സെക്ട്രറിക്ക് എങ്ങനെ ലഭിച്ചുവെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. ജയരാജന്‍ ഒരു രോഗബാധിതനെ ഫോണില്‍ വിളിച്ചപ്പോള്‍ പേരും വിലാസവും നമ്പറുമൊക്കെ എങ്ങനെ ലഭിച്ചുവെന്ന് തിരിച്ചു ചോദ്യമുയര്‍ന്നിരുന്നു. പിന്നാലെയാണ് സംഭവം വിവാദമായത്.

ഇതിനെതിരെ കെഎം ഷാജി എംഎല്‍എ രംഗത്തെത്തിയിരുന്നു. നിരീക്ഷണത്തില്‍ കഴിയുന്ന മനുഷ്യര്‍ സര്‍ക്കാരിന് നല്‍കിയ സ്വകാര്യ വിവരങ്ങള്‍ പാര്‍ട്ടി ഓഫീസില്‍ എത്തുന്നത് വിവരങ്ങള്‍ സുരക്ഷിതമല്ലയെന്നതിന്റെ തെളിവ് അല്ലേയെന്ന് എംഎല്‍എ ചോദിക്കുന്നു. പൗരന്മാര്‍ നല്‍കുന്ന വിവരങ്ങള്‍ ജയരാജന്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ പാര്‍ട്ടി വളര്‍ത്താന്‍ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രോഗലക്ഷണമില്ലാത്തവര്‍ക്കും വൈറസ് ബാധ; രോഗം സ്ഥിരീകരിച്ചത് ദുബൈയില്‍ നിന്നും എത്തിയവര്‍ക്ക്രോഗലക്ഷണമില്ലാത്തവര്‍ക്കും വൈറസ് ബാധ; രോഗം സ്ഥിരീകരിച്ചത് ദുബൈയില്‍ നിന്നും എത്തിയവര്‍ക്ക്

സംസ്ഥാനത്ത് 164130 പേരാണ് നീരീക്ഷണത്തില്‍ കഴിയുന്നത്. 163508 പേര്‍ വീടുകളിലും 622 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്നലെ മാത്രം 123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരില്‍ 191 പേരും വിദേശത്ത് നിന്നും വന്നവരാണ്. ഇക്കൂട്ടത്തില്‍ ഏഴ് വിദേശികള്‍ ഉണ്ടെന്നും 67 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കാസര്‍ഗോഡ് മെഡിക്കല്‍ കോളെജ് നാല് ദിവസത്തിനകം കൊവിഡ് ആശുപത്രിയാക്കി മാറ്റാനാണ് തീരുമാനം.

English summary
Corpnavirus Outbreak: MV Jayarajan Connect People Through Phone Become Controversial
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X