Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്തുകൊണ്ട് പരാതി നല്‍കാന്‍ വൈകി, കാരണം ബോധിപ്പിച്ചിട്ടില്ല'; പിസിയുടെ കേസില്‍ സംശയവുമായി കോടതി

കൊച്ചി: മുന്‍ എം എല്‍ എ പി സി ജോര്‍ജിനെതിരെ സോളാര്‍ കേസ് പ്രതി നല്‍കിയ പീഡന പരാതിയില്‍ സംശയം പ്രകടിപ്പിച്ച് കോടതി. പരാതി നല്‍കാന്‍ അഞ്ച് മാസത്തോളം വൈകിയതിന് പരാതിക്കാരി കൃത്യമായ കാരണം ബോധിപ്പിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഈ നിരീക്ഷണം നടത്തിയത്.

'ചിരി കാന്‍ മേക്ക് യുവര്‍ ലൈഫ് വെരി മനോഹരം'; ക്യാപ്ഷന്‍ കിംഗ് എവിടുന്നു കിട്ടുന്നു അമേയ ഇതൊക്കെ

1

പരാതിയില്‍ പറയുന്നത് ഫെബ്രുവരി പത്തിന് പീഡനം നടന്നുവെന്നാണ്. അഞ്ച് മാസത്തിന് ശേഷമാണ് ഇവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. എന്തുകൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയെന്ന് സംബന്ധിച്ചുള്ള കാരണം കൃത്യമായി ബോധിപ്പിച്ചിട്ടില്ല. നിയമനടപടിയെ കുറിച്ച് പരാതിക്കാരിക്ക് നല്ല അറിവുണ്ട്. മുന്‍ മന്ത്രിക്കെതിരെ സമാന വിഷയത്തില്‍ നിയമനടപടി സ്വീകരിച്ച വ്യക്തിയാണ് പരാതിക്കാരിയെന്ന് കോടതി നിരീക്ഷിച്ചു.

2

മറ്റൊരു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് പി സി ജോര്‍ജിനെ വിളിച്ചുവരുത്തിയത്. അതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് അറസ്റ്റ്. ഇത് സുപ്രീം കോടതി മാനദണ്ഡങ്ങള്‍ക്ക് എതിരാണെന്ന് കോടതി നിരീക്ഷിച്ചു. അറസ്റ്റ് ചെയ്യുമ്പോള്‍ 41 എ പ്രകാരം നോട്ടീസ് നല്‍കണം. കേസുമായി ബന്ധപ്പെട്ട് പ്രതിക്ക് എന്താണ് പറയാനുള്ളതെന്ന് അവകാശം നല്‍കണമെന്നും കോടതി വ്യക്തമാക്കി.

3

ഇതൊന്നും കേസില്‍ പാലിച്ചിട്ടില്ല. അറസ്റ്റ് ചെയ്യുമ്പോള്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ട നടപടിക്ക് പി സി ജോര്‍ജ് വിധേയനാകുകയായിരുന്നു. അതുകൊണ്ട് തന്നെ പ്രതി നിയമവുമായി സഹകരിച്ച് മുന്നോട്ടു പോകുന്ന ആളാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടതായും ജാമ്യ ഉത്തരവില്‍ പറയുന്നു.

4

അതേസമയം, പി സി ജോര്‍ജിനെതിരായ കേസില്‍ ഇന്ന് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യം നല്‍കിയ കീഴ്‌ക്കോടതി നടപടി തെറ്റാണെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

5

എന്നാല്‍ തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നാണ് പി സി ജോര്‍ജ് വാദിക്കുന്നത്. കേസിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പി സി ജോര്‍ജ് നേരത്തെ ആരോപിച്ചിരുന്നു. ഫാരിസ് അബൂബക്കറാണ് മുഖ്യമന്ത്രി പിണറായി വിജയന് എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്നതെന്ന് പി സി ജോര്‍ജ് ആരോപിച്ചിരുന്നു. ഇപ്പോള്‍ തനിക്കെതിരെ ഉയര്‍ന്ന പീഡനക്കേസ് ഫാരിസ് അബൂബക്കറുമായുള്ള പീഡനക്കേസ് പുറത്തപറയാന്‍ പോകുന്നു എന്ന തിരിച്ചറിവിന്റെ പുറത്താണെന്നും പി സി ജോജ് പറഞ്ഞു.

6

മലപ്പുറത്ത് വച്ച് നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ വി എസിനെ വീഴ്ത്തി പാര്‍ട്ടിയെ പിണറായിയുടെ കീഴിലാക്കിയത് ഫാരിസാണ്. 14 ജില്ലകളില്‍ 11 ജില്ലകളുടെ ഭൂരിപക്ഷവുമായാണ് വി എസ് പാര്‍ട്ടി സമ്മേളനത്തില്‍ എത്തിയത്. എന്നാല്‍ അന്ന് സംഭവിച്ചത് മറ്റൊന്നാണ്. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വി എസ് അച്യുതാനന്ദന്‍ ദയനീയമായി പരാജയപ്പെട്ടു. പിണറായി വിജയന്റെ മെന്ററായിരുന്ന ഫാരിസ് അബൂബക്കര്‍ അവിടെ ഒളിച്ച് താമസിച്ചുകൊണ്ടാണ് പരിപാടി നടത്തിയതെന്നും പി സി ജോര്‍ജ് പറയുന്നു.

7

11 ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട വി എസിനെ ദയനീയമായി പരാജയപ്പെടുത്തി പിരിച്ചുവിടുകയും ചെയ്തു. അന്നാണ് പിണറായിയുടെ കയ്യിലേക്ക് പാര്‍ട്ടി വഴങ്ങിക്കൊടുത്തത്. പാര്‍ട്ടി പിണറായിക്ക് കീഴ്‌പ്പെട്ടു പിന്നീട് കമ്മ്യണീസ്റ്റ് പാര്‍ട്ടിയിലെ കമ്മ്യൂണിസം നഷ്ടപ്പെട്ടു. ഏകാധിപതിയായ സ്റ്റാലിനിസത്തിന്റെ വക്താവായ പിണറായി വിജയന്‍ ഈ പാര്‍ട്ടിയുടെ ഏകാധിപതിയായി പ്രവര്‍ത്തിച്ചു പോകുകയാണെന്നും പി സി ജോര്‍ജ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+