ദിലീപിന്റെ സമയം തെളിയുന്നു...ഡിസിനിമാസിനൊപ്പം ആദ്യ ജയം!! അടുത്ത നീക്കം...ഇനി പലതും നടക്കും!!

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപിന്റെ കഷ്ടകാലം തീരുന്നതിന്റെ സൂചന നല്‍കി ഹൈക്കോടതി വിധി. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡിസിനിമാസിനൊപ്പമാണ് ദിലീപ് ആദ്യ നിയമപ്പോരാട്ടം ജയിച്ചത്. ജയിലില്‍ അകപ്പെട്ടിട്ട് ഒരു മാസം തികയാന്‍ പോകവെ ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയാണ് ദിലീപ്. നാളെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്ന് അഭിഭാഷകന്‍ ബി രാമന്‍ പിള്ള വ്യക്തമാക്കി.

ഡിസിനിമാസ് തുറക്കാം

ഡിസിനിമാസ് തുറക്കാം

ഡി സിനിമാസ് തുറക്കാമെന്ന് ഹൈക്കോടതിയാണ് ഉത്തരവിറക്കിയത്. തിയേറ്റര്‍ അടച്ചുപൂട്ടിയ ചാലക്കുടി നഗരസഭയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകകയും ചെയ്തു.

 ഹര്‍ജി നല്‍കിയത്

ഹര്‍ജി നല്‍കിയത്

ദിലീപിന്റെ സഹോദരന്‍ അനൂപാണ് ചാലക്കുടി നഗരസഭയുടെ ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. നടപടി പിന്‍വലിക്കണമെന്നാണ് അനൂപ് ആവശ്യപ്പെട്ടത്.

അടച്ചുപൂട്ടാന്‍ കാരണം

അടച്ചുപൂട്ടാന്‍ കാരണം

തിയേറ്ററിനു അനുമതി നല്‍കിയതില്‍ ക്രമക്കേട് ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ചാലക്കുടി നഗരസഭ ഡി സിനിമാസ് അനിശ്ചിത കാലത്തേക്ക് അടച്ചുപൂട്ടിയത്. ഈ മാസം മൂന്നിനാണ് ഡിസിനിമാസിന് പൂട്ടുവീണത്. വിജിലന്‍സ് അന്വേഷണം കഴിയുന്നതു വരെ തിയേറ്റര്‍ പ്രവര്‍ത്തിപ്പിക്കരുതെന്നും നഗരസഭ നിര്‍ദേശിച്ചു

സംയുക്ത തീരുമാനം

സംയുക്ത തീരുമാനം

ചാലക്കുടി നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ സംയുക്തമായാണ് ഡി സിനിമാസ് അടച്ചുപൂട്ടിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. തിയേറ്ററിനു നിര്‍മാണ അനുമതി തേടി നഗരസഭയ്ക്ക് സമര്‍പ്പിച്ച മൂന്നോളം പ്രധാന രേഖകള്‍ വ്യാജമാണെന്ന് ആരോപണമുണ്ടായിരുന്നു.

കൈയേറ്റമെന്ന ആരോപണം

കൈയേറ്റമെന്ന ആരോപണം

ഡിസിനിമാസ് സ്ഥിതി ചെയ്യുന്ന ഭൂമി ദിലീപ് കൈയേറിയതാണെന്നായിരുന്നു ആദ്യത്തെ ആരോപണം. എന്നാല്‍ റീസര്‍വ്വേ നടത്തിയപ്പോള്‍ കൈയേറ്റം നടന്നിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് നിര്‍മാണത്തില്‍ ക്രമക്കേട് നടന്നതായി ആരോപണമുയര്‍ന്നത്.

ലൈസന്‍സ് റദ്ദാക്കി

ലൈസന്‍സ് റദ്ദാക്കി

തിയേറ്ററിലെ ജനറേറ്ററിന്റെ മോട്ടോറിന് ലൈസന്‍സില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചാലക്കുടി നഗരസഭ ഡിസിനിമാസിന്റെ ലൈസന്‍സ് റദ്ദാക്കിയത്. എന്നാല്‍ ഈ കാരണത്തിന്റെ പേരില്‍ ലൈസന്‍സ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ദിലീപ് വീണ്ടും ഹൈക്കോടതിയില്‍

ദിലീപ് വീണ്ടും ഹൈക്കോടതിയില്‍

ജാമ്യം തേടി ദിലീപ് നാളെ വീണ്ടും ഹൈക്കോടതിയെ സമീപിക്കും. ഡിസിനിമാസിന് അനൂകൂലമായ ഹൈക്കോടതി വിധി ദിലീപിനും പ്രതീക്ഷ നല്‍കുന്നതാണ്. അഡ്വ ബി രാമന്‍ പിള്ളയാണ് ദിലീപിനായി ഹൈക്കോടതിയില്‍ ഹാജരാവുന്നത്.

English summary
High court verdict on D cinemas
Please Wait while comments are loading...