നിര്‍മാതാവില്‍ നിന്നും പണം തട്ടി; ഫഹദ് ഫാസിലിനെതിരെ കേസ്
കഴിഞ്ഞ ഒന്നുരണ്ട് വര്‍ഷങ്ങള്‍ ഫഹദ് ഫാസിലിന് തിരിച്ചടിയുടെ കാലമായിരുന്നു. ചെയ്ത സിനിമകള്‍ മിക്കതും പൊട്ടി. നടന്‍ എന്ന നിലയില്‍ ഫഹദിന്റെ അസ്തിത്വം പോലും ചോദ്യം ചെയ്യപ്പെട്ടു. അഭിനയിക്കുന്നതിലെ പോരായ്മല്ല സിനിമ തിരഞ്ഞെടുക്കുന്നതിലെ പിഴവായിരുന്നു പ്രശ്‌നമെന്ന് ദിലീഷ് പോത്തന്‍ സിനിമയായ മഹേഷിന്റെ പ്രതികാരം തെളിയിച്ചു. 2016 ലെ ആദ്യ ബ്ലോക്ബസ്റ്റര്‍ ചിത്രമായി ഫഹദ് നായകനായ മഹേഷിന്റെ പ്രതികാരം.
പക്ഷേ സിനിമക്ക് പുറത്ത് ഫഹദിന് ആശ്വസിക്കാന്‍ വകയില്ല എന്നാണ് തോന്നുന്നത്. സിനിമയില്‍ അഭിനയിക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങിയ ശേഷം പറ്റിച്ചു എന്ന ആരോപണത്തില്‍ ഫഹദ് ഫാസിലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുകയാണ്. സുനിതാ പ്രൊഡക്ഷന്‍സ് ഉടമയായ അരോമ മണിയാണ് ഫഹദിനെതിരെ പരാതിയുമായി രംഗത്ത് വന്നത്.

തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഫഹദ് ഫാസിലിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. അയ്യര്‍ ഇന്‍ പാകിസ്താന്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നതിനായി ഫഹദ് ഫാസില്‍ തന്റെ പക്കല്‍ നിന്നും 4 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങി എന്നാണ് മണി പറയുന്നത്. എന്നാല്‍ പിന്നീട് അഭിനയിക്കാന്‍ വിസമ്മതിച്ചു. ഇതോടെ പ്രോജക്ട് മുടങ്ങി. ലക്ഷങ്ങളുടെ നഷ്ടമാണ് തനിക്ക് ഉണ്ടായതെന്നും മണി പറയുന്നു.
ഫഹദ് ഫാസിലിന് മാത്രമല്ല, ആര്‍ട്ടിസ്റ്റുകള്‍ക്കും ടെക്നീഷ്യസിനുമൊക്കെ അഡ്വാന്‍സ് തുക കൊടുത്തിരുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ആറ് തവണ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ പരാതി നല്‍കി. അസോസിയേഷന്‍ ഭാരവാഹികളെ നേരില്‍ ഫോണ്‍ വിളിച്ച് സംസാരിച്ചു. എന്നാല്‍ ഒരു ഫലവും ഉണ്ടായില്ല. അഡ്വാന്‍സ് കൊടുത്ത പണവും നഷ്ടമായി - മണിയുടെ പരാതികള്‍ ഇങ്ങനെ പോകുന്നു.












Click it and Unblock the Notifications