കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസ്; സുരേഷ് ഗോപിക്കെതിരെ സമർപ്പിച്ച കുറ്റപത്രം കോടതി മടക്കി നൽകി

Google Oneindia Malayalam News

തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസിൽ നടനും രാജ്യസഭ എംപിയുമായ സുരേഷ് ഗോപിക്കെതിരെ നൽകിയ കുറ്റപത്രം കോടതി ക്രൈം ബ്രാഞ്ചിന് മടക്കി നൽകി. കുറ്റപത്രം പരിഗണിക്കാൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കുറ്റപത്രം മടക്കി നൽകിയത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിൽ കുറ്റപത്രം നൽകാനും കോടതി നിർദ്ദേശം നൽകി.

ചൈനയില്‍ കൊറോണ മരണം 360 കടന്നു; പുതിയ ആശുപത്രികള്‍ തുറക്കാന്‍ തീരുമാനംചൈനയില്‍ കൊറോണ മരണം 360 കടന്നു; പുതിയ ആശുപത്രികള്‍ തുറക്കാന്‍ തീരുമാനം

പുതുച്ചേരിയിൽ വ്യാജ രേഖകൾ ഉപയോഗിച്ച് വാഹന രജിസ്ട്രേഷൻ നടത്തി സുരേഷ് ഗോപി നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. ഏഴ് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്ത് രണ്ട് ഓഡി കാറുകളാണ് സുരേഷ് ഗോപിക്ക് ഉണ്ടായിരുന്നത്. ഇവ രണ്ടും രജിസ്റ്റർ ചെയ്തിരിക്കുന്നത് വ്യാജ മേൽവിലാസത്തിലാണെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ.

suresh gopi

പുതുച്ചേരി ചാവടിയിലെ അപാർട്മെന്റിൽ വാടകയ്ക്ക് താമസിക്കുന്നുണ്ടെന്ന വ്യാജ രേഖകൾ ഉണ്ടാക്കിയാണ് വാഹനങ്ങൾ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. വ്യാജ രജിസ്ട്രേഷൻ വഴി സർക്കാരിന് 19,60,000 രൂപയുടെ നഷ്ടമുണ്ടായെന്നും കുറ്റപത്രത്തിൽ പറയുന്നു. ഈ കേസിൽ ക്രൈ ബ്രാഞ്ച് സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.

സുരേഷ് ഗോപിയെ കൂടാതെ ഹഫദ് ഫാസിൽ, അമലാ പോൾ എന്നിവരും വ്യാജ രജിസ്ട്രേഷനിൽ അന്വേ,ണം നേരിട്ടിരുന്നു. ഫഹദ് ഫാസിൽ പിന്നീട് പിഴയടച്ച് കേസിൽ നിന്ന് ഒഴിവാകുകയായിരുന്നു. അമലാ പോളിന്റെ വാഹനം കേരളത്തിൽ ഉപയോഗിക്കുന്നില്ലെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.

English summary
Court returns charge sheet against Suresh Gopi on vehicle registration case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X