Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപി ഉദയഭാനുവിനെ അറസ്റ്റ് ചെയ്യാനാകില്ല; വ്യക്തമായ തെളിവുണ്ടോയെന്ന് കോടതി

കൊച്ചി: ചാലക്കുടി പരിയാരത്തെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ പ്രമുഖ അഭിഭാഷകന്‍ സിപി ഉദയഭാനുവിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. കേസില്‍ ഉദയഭാനു ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിക്കവെയാണ് കോടതി ഉദയഭാനുവിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞത്.

വ്യക്തമായ തെളിവുണ്ടെങ്കില്‍ മാത്രമേ അറസ്റ്റ് ചെയ്യാന്‍ പാടുള്ളൂ എന്നാണ് കോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം. ഉദയഭാനുവിനെതിരെ ചുമത്തിയിരിക്കുന്നത് ഗൂഢാലോചന കേസാണ്. ഗൂഢാലോചന നടന്നതിന് വ്യക്തമായ തെളിവ് നല്‍കണമെന്ന് കോടതി വ്യക്തമാക്കി. ഒരു ഫോണ്‍ സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ ഒരാളെ പ്രതിയാക്കാന്‍ കഴിയില്ലെന്ന് കോടതി.

udayabhanu

അടുത്ത 16ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സീല്‍ ചെയ്ത കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രാജീവ് കൊല്ലപ്പെട്ട സംഭവത്തില്‍ തുടക്കത്തില്‍ തന്നെ ഉദയഭാനുവിന്റെ പേര് ഉയര്‍ന്ന് കേട്ടിരുന്നു. സംഭവത്തില്‍ ഗൂഢാലോചന സംബന്ധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+