വിനായകൻറെ ആത്മഹത്യയിൽ രഹസ്യ മൊഴി!! കാരണക്കാരായവർ കുടുങ്ങും!! കുരുക്ക് ഒരുങ്ങുന്നു!!

  • Posted By:
Subscribe to Oneindia Malayalam

തൃശൂർ: ഏങ്ങണ്ടിയൂരിൽ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം ആത്മഹത്യ ചെയ്ത വിനായകന്റെ പിതാവും സുഹൃത്തുക്കളും രഹസ്യ മൊഴി നൽകി. തൃശൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുന്നിലാണ് രഹസ്യ മൊഴി നൽകിയത് ക്രൈംബ്രാഞ്ചിന്റെ നിർദേശ പ്രകാരമാണ് മൊഴി നൽകിയത്.

പ്രകടനം അതിര് കടന്നു!!ബിഗ് ബോസിലെ ആത്മഹത്യ ശ്രമത്തിൽ നടി ഓവിയ കുടുങ്ങും?

വിനായകന്റെ പിതാവ് കൃഷ്ണൻ കുട്ടി, വിനായകന്റെ കൂടെ പോലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്തും ദൃക്സാക്ഷിയുമായ ശരത്ത് മറ്റൊരു സുഹൃത്ത് വൈഷ്ണവ്, അയൽക്കാരൻഎന്നിവരുടെ രഹസ്യമൊഴിയാണ് രേഖപ്പെടുത്തിയത്. ഇതിനിടെ ക്രൈംബ്രാഞ്ച് മേധാവി ഹേമചന്ദ്രന്റെ വീട് സന്ദർശിച്ചു.

 രഹസ്യ മൊഴി

രഹസ്യ മൊഴി

പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശി വിനായകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ രഹസ്യ മൊഴി രേഖപ്പെടുത്തി. വിനായകൻറെ പിതാവ് കൃഷ്ണൻ കുട്ടി, വിനായകന്റെ കൂടെ പോലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്തും ദൃക്സാക്ഷിയുമായ ശരത്ത് മറ്റൊരു സുഹൃത്ത് വൈഷ്ണവ്, അയൽക്കാരൻ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.

ക്രൈംബ്രാഞ്ച് നിർദേശ പ്രകാരം

ക്രൈംബ്രാഞ്ച് നിർദേശ പ്രകാരം

വിനായകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. ക്രൈംബ്രാഞ്ചിന്റെ നിർദേശ പ്രകാരമാണ് തൃശൂർ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഇവരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയത്.

മൊഴി മാറ്റാതിരിക്കാൻ

മൊഴി മാറ്റാതിരിക്കാൻ

പോലീസ് സമ്മർദത്തിന് വഴങ്ങി പിന്നീട് മൊഴി മാറ്റാതിരിക്കാനാണ് ഇവരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയത്. എസ് സി, എസ് ടി പീഡനവുമായി ബന്ധപ്പെട്ടുള്ള വകുപ്പ് പോലീസിനെതിരെ ചുമത്തിയിരുന്നു. ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥർ ജാമ്യത്തിന് ശ്രമം നടത്തുന്നുണ്ട്.

ഹേമചന്ദ്രൻ വിനായകന്റെ വീട്ടിൽ

ഹേമചന്ദ്രൻ വിനായകന്റെ വീട്ടിൽ

ക്രൈംബ്രാഞ്ച് മേധാവി ഹേമചന്ദ്രൻ ഇതിനിടെ വിനായകന്റെ വീട് സന്ദർശിച്ചു. നിലവിൽ കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. തുടക്കത്തിൽ വിനായകൻറെ കുടുംബം ക്രൈംബ്രാഞ്ച് അന്വേഷണത്തെ എതിർത്തിരുന്നു.

അന്വേഷണത്തിൽ തൃപ്തി

അന്വേഷണത്തിൽ തൃപ്തി

സംഭവത്തിലെ പോലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് വിനായകന്റെ പിതാവ് പറഞ്ഞു. ക്രൈംബ്രാ‍ഞ്ച് അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്നും പിതാവ് പറഞ്ഞു.

പോലീസ് മർദനത്തെ തുടർന്ന്

പോലീസ് മർദനത്തെ തുടർന്ന്

പോലീസ് മർദനത്തിൽ മനം നൊന്താണ് വിനായകൻ ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. കഴിഞ്ഞ മാസമാണ് പാവറട്ടി പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിനായകൻ ആത്മഹത്യ ചെയ്തത്.

ക്രൂര മർദനം

ക്രൂര മർദനം

വിനായകന് പോലീസിൽ നിന്ന് ക്രൂരമർദനം നേരിടേണ്ടി വന്നതായി ഒപ്പം അറസ്റ്റിലായ ശരത്ത് വ്യക്തമാക്കി. ഇത് ശരി വയ്ക്കുന്നതായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മർദനമേറ്റതിന്റെ പാടുണ്ടിയിരുന്നു.

English summary
court take secret statement in vinayakan s suicide
Please Wait while comments are loading...