കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടി കുറ്റ വിമുക്തമായെന്ന് പിണറായി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രത്യേക കോടതിവിധി പാര്‍ട്ടിയെ പൂര്‍ണമായും കുറ്റ വിമുക്തമാക്കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കോടതി വിധിയെ അംഗീകരിക്കുന്നുവെന്നും പിണറായി വിജയന്‍ എകെജി സെന്ററില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ പറഞ്ഞു.

കോടതി വിധി പാര്‍ട്ടിക്ക് ആശ്വാസം നല്‍കുന്നതാണ്. വിധിയെ എതിര്‍ക്കുന്നില്ല. വിധിയുടെ പകര്‍പ്പ് ലഭിച്ചതിന് ശേഷം അപ്പീല്‍ പോകുന്നതിന് കുറിച്ച് ആലോചിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

Pinarayi Vijayan

ടിപി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കെതിരെ ഗൂഢാലോചന നടന്നു. എന്നാല്‍ അത് കോടതി വിധിയിലൂടെ പൊളിഞ്ഞുവെന്നും പിണറായി വിജയന്‍ പറഞ്ഞു. മോഹനന്‍ മാഷുടേയും പടയങ്കണ്ടി രവീന്ദ്രന്റേയും പേര് പറഞ്ഞാണ് പാര്‍ട്ടിയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അവരെ രണ്ട് പേരേയും ഇപ്പോള്‍ കോടതി കുറ്റ വിമുക്തമാക്കിക്കഴിഞ്ഞെന്നും പിണറായി പറഞ്ഞു.

പികെ കുഞ്ഞനന്തന്‍ നിരപരാധിയാണെന്നാണ് പാര്‍ട്ടി വിശ്വസിക്കുന്നത് എന്നാണ് പിണറായി പറഞ്ഞത്. എന്നാല്‍ കെസി രാമചന്ദ്രന്റെ പങ്കിനെ കുറിച്ച് വ്യക്തമായ മറുപടി നല്‍കിയില്ല. പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വത്തിന് ടിവി വധത്തില്‍ പങ്കുണ്ടെങ്കില്‍ അത് അന്വേഷിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

English summary
The Court acquitted CPM from TP's Murder, says Pinarayi Vijayan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X