കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോഗ്യമന്ത്രി പ്രതിപക്ഷത്തെ അപമാനിക്കുന്നുവെന്ന് ചെന്നിത്തല; ദിവസവും പത്രസമ്മേളനം നടത്തുന്നതെന്തിന്

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ മറവില്‍ ആരോഗ്യ മന്ത്രി കെകെ ശൈലജ ഇമേജ് ബില്‍ഡിംങിന് ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയ വല്ലാതെ കൂടുകയാണ്. മന്ത്രി ദിവസത്തില്‍ പല തവണ മാധ്യമങ്ങളെ കാണുന്നത് എന്തിനാണ്. എല്ലാ ദിവസവും നാലു വാര്‍ത്താസമ്മേളനം വീതമാണ് മന്ത്രി നടത്തുന്നത്. ഇത് ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Recommended Video

cmsvideo
Ramesh chennithala's cheap game against kk shailaja | Oneindia Malayalam

മധ്യപ്രദേശില്‍ 2 ദിവസത്തിനുള്ളില്‍ അത്ഭുതം സംഭവിക്കും; കമല്‍നാഥില്‍ പൂര്‍ണ്ണ വിശ്വാസം ഉണ്ടെന്ന്മധ്യപ്രദേശില്‍ 2 ദിവസത്തിനുള്ളില്‍ അത്ഭുതം സംഭവിക്കും; കമല്‍നാഥില്‍ പൂര്‍ണ്ണ വിശ്വാസം ഉണ്ടെന്ന്

എപ്പോഴും വാര്‍ത്താ സമ്മേളനം നടത്തേണ്ട ആവശ്യമില്ലെന്നും വാര്‍ത്തക്കുറിപ്പ് ഇറക്കിയാല്‍ മതിയെന്നും ചെന്നിത്തല പറഞ്ഞ. നിയമസഭയില്‍ നടന്ന കാര്യങ്ങള്‍ മന്ത്രി തനിക്ക് അനുകൂലമായി പ്രചരിപ്പിച്ചു. കൊറോണ പ്രതിരോധ നടപടികളോട് പ്രതിപക്ഷം നല്ല രീതിയില്‍ സര്‍ക്കാറിനോട് സഹകരിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി പ്രതിപക്ഷത്തെ അപമാനിക്കുകയാണെന്നും രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

chennitha

കൊവിഡ് 19 ബാധയുടെ പശ്ചചാത്തലത്തില്‍ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാനുള്ള സര്‍ക്കാറിന്‍റെ നിര്‍ദേശത്തെ പ്രതിപക്ഷം അംഗീകരിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. സഭ നിര്‍ത്തിവെക്കുന്നത് ജനങ്ങളില്‍ അനാവ്യശ്യ ഭീതി ഉണ്ടാക്കും. ലോക്സഭയോ മറ്റ് സംസ്ഥാന നിയമസഭ സമ്മേളനങ്ങളോ കൊറോണ ഭീതിയുടെ പേരില്‍ നിര്‍ത്തിവെക്കുന്നില്ലല്ലോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സര്‍ക്കാര്‍ നപടികളില്‍ എന്തെങ്കിലും വീഴ്ചയുണ്ടായാല്‍ ചൂണ്ടിക്കാട്ടാനുള്ള ഏക വേദിയാണ് നിയമസഭ.

പ്രതിപക്ഷ കഴിഞ്ഞ ദിവസം സഭയില്‍ ഉന്നയിച്ചത് ഇതാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ വളരെ മോശമായ പ്രചാരണമാണ് ആരോഗ്യമന്ത്രി നടത്തിയത്. ജനങ്ങള്‍ ഞങ്ങളോട് പറയുന്ന ആശങ്കകളാണ് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചത്. ആവശ്യത്ത് മാസ്കുകള്‍ സംസ്ഥാനത്ത് ലഭ്യമല്ല. ഡോക്ടര്‍മാരുടെ കുറവുണ്ട്. പല ആശുപത്രികളിലും വേണ്ടത്ര സൗകര്യങ്ങളില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

'നേതാക്കള്‍ കൂടുമാറുമ്പോള്‍ ബിജെപിക്ക് ഇല്ലാത്ത ആനന്ദമാണ് ചില ഇടതുപക്ഷ കക്ഷികള്‍ കാണിക്കുന്നത്''നേതാക്കള്‍ കൂടുമാറുമ്പോള്‍ ബിജെപിക്ക് ഇല്ലാത്ത ആനന്ദമാണ് ചില ഇടതുപക്ഷ കക്ഷികള്‍ കാണിക്കുന്നത്'

ചോദ്യം ചെയ്യരുതെന്നും ദൈവമാണെന്നുമുള്ള രീതിയിലാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ പെരുമാറുന്നതെന്ന് പ്രതിപക്ഷ ഉപനേതാവും ലീഗ് എംല്‍എയുമായി എം കെ മുനീറും ആരോപിച്ചു. മന്ത്രി ചോദ്യങ്ങളോട് അസഹിഷ്ണുത കാണിക്കുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. അതേസമയം, വിദേശത്ത് കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെ രാജ്യത്ത് തിരികെ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന പ്രമേയം ഇന്ന് നിയസഭയില്‍ അവതിപ്പിച്ചെങ്കിലും പ്രതിപക്ഷം പിന്തുണിച്ചില്ല. കേന്ദ്രത്തിന്‍റെ സര്‍ക്കുലറിനെതിരെ പ്രമേയം അവതരിപ്പിക്കുമെന്ന നിര്‍ദ്ദേശം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ടു വെച്ചപ്പോള്‍ പ്രതിപക്ഷം പിന്തുണ പ്രഖ്യാപിച്ചിരുന്നു.

English summary
covid 19; ramesh chennithala against kk shailaja
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X