കൊവിഡും സംഘടന ദൗർബല്യങ്ങളും പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചു: പ്രകാശ് കാരാട്ട്
കണ്ണൂര്‍ : കൊവിഡ് സാഹചര്യത്തെ തുടര്‍ന്നും സംഘടന ദൗർബല്യങ്ങളും കാരണം കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിലെ പല കാര്യങ്ങളും നടപ്പാക്കാനായില്ലെന്ന് പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സിപിഎമ്മില്‍ അംഗസംഖ്യയില്‍ കുറവുണ്ടായിട്ടുണ്ടെന്നും കൊവിഡ് കാരണമാണ് ഇത്തരത്തില്‍ സംഭവിച്ചതെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി. കൊവിഡിനെ തുടര്‍ന്ന് പാര്‍ട്ടി സെന്ററിലെ പ്രവര്‍ത്തനം ഉള്‍പ്പടെ തടസപ്പെട്ടിട്ടുണ്ട്. എന്നാല്‍ പൗരത്വ നിയമഭേദഗതിയുമായുണ്ടായ സമരങ്ങളിലും കര്‍ഷക സമരത്തിലും സജീവമായി പങ്കെടുത്താന്‍ കഴിഞ്ഞെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. കര്‍ഷക സമരത്തില്‍ പങ്കെടുത്തതിലൂടെ ഇടതുപക്ഷത്തിന് ജനങ്ങളുടെ ഉള്ളില്‍ കുറച്ചു കൂടി സ്വാധീനം ചെലുത്താനായെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ഹിന്ദി ബെല്‍റ്റില്‍ സിപിഎമ്മിന്റെ ജനകീയ അടിത്തറ വര്‍ധിക്കുകയാണ്. ബിജെപി തെക്കന്‍ സംസ്ഥാനങ്ങളിലേക്ക് കടന്നുകയറാനാണ് ശ്രമിക്കുന്നതെന്നും എന്നാല്‍ ആര്‍ക്കും തന്നെ ഇതിന്റെ അപകടം മനസിലാകുന്നില്ലെന്നും പ്രകാശ് കാരാട്ട് പറയുന്നു. ഈ പ്രതിസന്ധിയെ മറികടക്കാന്‍ വിപുലമായ രീതിയില്‍ പരിപാടികള്‍ സംഘടിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെ ത്രിപുരയിലെയും ബംഗാളിലെയും സ്ഥിതി മോശമാണ്. തെരഞ്ഞെടുപ്പില്‍ പോലും പല സ്ഥലങ്ങളിലും മത്സരിക്കാനാകാത്ത സ്ഥിതിയുണ്ട്. ഈ സാഹചര്യത്തെ മറികടക്കാന്‍ യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം പ്രതികരിച്ചു. ഹിന്ദുത്വ എന്നത് ഒരു രാഷ്ട്രീയ ആശയമാണ്. ഇതിന് ഹിന്ദുവുമായി ഒരു ബന്ധവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയുടെ നാല് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ സ്വയംവിമര്‍ശനാത്മകമായാണ് പാര്‍ട്ടി കോണ്‍ഗ്രസ് വിലയിരുത്തിയത്. പിബി അംഗങ്ങളുടെ പ്രവര്‍ത്തനവും വിലയിരുത്തിയെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി.

അതേ സമയം പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട സെമിനാറില്‍ ഇന്ന് കെ വി തോമസ് പങ്കെടുത്തു. കോണ്‍ഗ്രസ് നേതാവായി തന്നെയാണ് കെ വി തോമസ് പരിപാടിയില്‍ പങ്കെടുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം' എന്ന വിഷയത്തില്‍ സെമിനാറില്‍ പങ്കെടുക്കാനാണ് കെ വി തോമസ് പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ എത്തിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും സെമിനാറില്‍ പങ്കെടുത്ത് സംസാരിച്ചു. കെപിസിസിയുടെയും എഐസിസിയുടെയും വിലക്ക് ലംഘിച്ചാണ് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയത്.

കെ സുധാകരന്റെ ആഹ്വാനത്തിനെതിരെ എം.വി ജയരാജന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കെ വി തോമസിനെ സിപിഎം വേദിയില്‍ വച്ച് തല്ലാന്‍ ധൈര്യമുള്ളവരുണ്ടെങ്കില്‍ വരട്ടെയെന്നും കണ്ണൂരില്‍ കെ വി തോമസ് സുരക്ഷിതനായിരിക്കുമെന്നും അദ്ദേഹത്തിന് രാഷ്ട്രീയമാറ്റം ഉണ്ടാകില്ലയെന്ന് ഉറപ്പുപറയില്ലെന്നും എം.വി ജയരാജന്‍ പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തുന്നു എന്നതിന്റെ പേരില്‍ നിരാശനാകേണ്ട സ്ഥിതി കെ വി തോമസിന് ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേ സമയം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെതിരെ എം എ ബേബി വിമര്‍ശനം ഉന്നയിച്ചു. പാര്‍ട്ടിയെ വിശ്വസിച്ച് വരുന്നവരെ നിരാശപ്പെടുത്താറില്ലെന്നും ദിശാബോധമില്ലാത്തതാണ് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് എന്നും എംഎ ബേബി വിശദീകരിച്ചു. കെ സി വേണുഗോപാലിനെ ഉന്നംവെച്ചുകൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോണ്‍ഗ്രസിന്റെ നാശമാണ് കെ വി തോമസിനെതിരെ നടപടി എടുക്കുന്നതിലൂടെ സംഭവിക്കുകയെന്ന് എ കെ ബാലന്‍ ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസിനുള്ളില്‍ തന്നെ കെ വി തോമസിനെതിരെ വലിയ രീതിയില്‍ പ്രതിഷേധം ഉയരുന്നുണ്ട്. കെപിസിസിക്ക് ഒപ്പം തന്നെയാണ് എഐസിസിയും ഈ വിഷയത്തില്‍ നിലപാട് എടുത്തിട്ടുള്ളത്.
പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്തത് ശരിയായ തീരുമാനമാണെന്ന് കെ വി തോമസ് വേദിയില്‍ വച്ച് പ്രതികരിച്ചു. ചര്‍ച്ചയിലേക്ക് വിളിച്ചവര്‍ക്ക് നന്ദി പറഞ്ഞ കെ വി തോമസ് കെ റെയിലില്‍ പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്ന നിലപാടിനെ തിരുത്തുകയും ചെയ്തു
ഇമ്രാന്‍ ഖാന്റെ ആരോപണങ്ങളെ തള്ളി അമേരിക്ക: ഒരു വിദേശ ഗൂഢാലോചനയുമില്ല












Click it and Unblock the Notifications