ഇമ്രാന്‍ ഖാന്റെ ആരോപണങ്ങളെ തള്ളി അമേരിക്ക: ഒരു വിദേശ ഗൂഢാലോചനയുമില്ല
വാഷിങ്ടണ്‍ : പാകിസ്ഥാന്‍ പ്രധാനമന്ത്രി ആരോപിച്ച വിദേശ ഗൂഢാലോചന സിദ്ധാന്തത്തെ തള്ളി അമേരിക്ക. പാകിസ്ഥാനിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളോടൊപ്പം അമേരിക്കയുടെ ശ്രമിച്ചെന്നായിരുന്നു ഇമ്രാന്‍ ഖാന്റെ ആരോപണം. എന്നാല്‍ ഈ ആരോപണങ്ങളെ തള്ളി അമേരിക്ക രംഗത്തെത്തിയിരിക്കുകയാണ്. വെള്ളിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പാകിസ്ഥാനിലെ ഭരണമാറ്റത്തെ മുതിര്‍ന്ന യുഎസ് നയതന്ത്രജ്ഞന് പങ്കുണ്ടെന്ന് ആരോപിച്ചിരുന്നു.
തന്റെ സര്‍ക്കാരിനെ മറിച്ചിടാനുള്ള വിദേശ ഗൂഢാലോചനയില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ ബ്യൂറോ ഓഫ് സൗത്ത് ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യന്‍ അഫയേഴ്സ് അസിസ്റ്റന്റ് സെക്രട്ടറി ഡൊണാള്‍ഡ് ലുവിന് പങ്കുണ്ടെന്ന് ഖാന്‍ ആരോപിച്ചു. ഈ ആരോപണങ്ങളെ തള്ളിയാണ് അമേരിക്ക വീണ്ടും രംഗത്തെത്തിയത്. ഇത് വെറും ആരോപണങ്ങള്‍ മാത്രമാണെന്നും ഇതില്‍ ഒരു സത്യവുമില്ലെന്നും ഡെപ്യൂട്ടി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ജലീന പോര്‍ട്ടര്‍ മറുപടി നല്‍കി.

ഇമ്രാന്‍ ഖാന്റെ ആരോപണങ്ങള്‍ക്ക് മൂന്നാമത്ത തവണയാണ് യുഎസ് മറുപടി പറയുന്നത്. പാകിസ്ഥാനിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഞങ്ങള്‍ ബഹുമാനിക്കുന്നു, പാകിസ്ഥാന്റെ ഭരണഘടനാ പ്രക്രിയയെയും നിയമവാഴ്ചയെയും ഞങ്ങള്‍ പിന്തുണയ്ക്കുന്നു. എന്നാല്‍ ആ ആരോപണങ്ങള്‍ സത്യമല്ലെന്നായിരുന്നു സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസിന്റെ പ്രതികരണം. മാര്‍ച്ച് 27ന് ഇമ്രാന്‍ ഖാന്‍ ഒരു കത്ത് പൊതുവേദിയില്‍ ഉയര്‍ത്തിക്കാണിച്ചിരുന്നു. യുഎസ് പാകിസ്ഥാന്‍ ഭരണകൂടത്തെ ഭീഷണിപ്പെടുത്തുന്ന കത്താണിത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേ സമയം കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ സുപ്രീം കോടതിയില്‍ നിന്ന് ഇമ്രാന്‍ ഖാന് പ്രഹരം ഏറ്റിരുന്നു.
പിരിച്ചുവിട്ട മന്ത്രിസഭ പുനസ്ഥാപിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. അവിശ്വാസ പ്രമേയം തള്ളിയ ദേശീയ അസംബ്ലി ഡെപ്യൂട്ടി സ്പീക്കറുടെ നീക്കത്തിന് നിയമസാധുതയില്ലെന്ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബഞ്ച് വിധിച്ചു. ഇന്നലെ വൈകിട്ടോടെയായിരുന്നു കോടതിയുടെ സുപ്രധാന വിധി വന്നത്.

പാകിസ്ഥാന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് എന്ന പേരില്‍ പാകിസ്ഥാന്‍ മുസ്ലീം ലീഗ്-നവാസ് (പിഎംഎല്‍-എന്‍), പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി), അവാമി നാഷണല്‍ പാര്‍ട്ടി, ജമാ അത്ത് ഇലമ ഇസ്ലാം എന്നി പ്രതിപക്ഷ പാര്‍ട്ടികളാണ് ഇമ്രാന്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. പിന്നാലെ 24 ഭരണകക്ഷി എംപിമാരും അവിശ്വാസ പ്രമേയത്തെ അനുകൂലിയ്ക്കുമെന്ന് പ്രഖ്യാപിച്ചു രംഗത്തെത്തുകയായിരുന്നു.












Click it and Unblock the Notifications