Get Updates
Get notified of breaking news, exclusive insights, and must-see stories!

നെടുമ്പാശേരിയിലെത്തിയ നാല് പേര്‍ക്ക് കോവിഡ്; സാമ്പിളുകള്‍ ജനിതക പരിശോധനക്ക് അയച്ചു

കൊച്ചി: ഇന്നലെ വിജേശത്ത് നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ നാല് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നെതര്‍ലാന്‍ഡില്‍ നിന്നെത്തിയ രണ്ട് സ്ത്രീകള്‍ക്കും ഒരു പുരുഷനും ദുബായിയില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇവരുടെ സാമ്പിള്‍സ് ജനിതക പരിശോധനക്ക് അയച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നലെ സംസ്ഥാനത്ത് ആദ്യമായി ഒമൈക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. യുകെയില്‍ നിന്നും അബുദാബി വഴി കൊച്ചി വിമാനത്താവളത്തിലെത്തിയ എറണാകുളം സ്വദേശിക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്.

1

ആരോഗ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ലണ്ടനില്‍ നിന്നും അബുദാബിയില്‍ എത്തിയ ഇയാള്‍ ഡിസംബര്‍ ആറിലെ എത്തിഹാദ് വിമാനത്തിലാണ് കൊച്ചിയില്‍ എത്തിയിരുന്നത്. വിമാനത്താവളത്തില്‍ വച്ച് നടത്തിയ ആദ്യത്തെ ടെസ്റ്റില്‍ ഇയാളുടെ കൊവിഡ് ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ അപകട സാധ്യത പട്ടികയിലുള്ള രാജ്യത്ത് നിന്നും വന്നയാളായതിനാല്‍ എട്ടാം തീയതി വീണ്ടും കൊവിഡ് പരിശോധന നടത്തുകയും ഇതില്‍ ഇയാള്‍ പൊസീറ്റിവാക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് ആരോഗ്യമന്ത്രി അറിയിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിലും ദില്ലിയിലും സാംപിളുകള്‍ അയച്ചു കൊടുത്ത നടത്തിയ പരിശോധനയിലാണ് ഇയാളില്‍ ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്.

2

ഒമൈക്രോണ്‍ ബാധിതനായ യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഇന്നലെ ആരോഗ്യമന്ത്രി അറിയിച്ചത്.വിമാനത്തില്‍ മൊത്തം 149 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ഇവരെല്ലാവരെയും നിരീക്ഷണത്തില്‍ പ്രവേശിക്കാനും കോവിഡ് പരിശോധന നടത്താനും ആവശ്യപ്പട്ടിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഇയാളുടെ തൊട്ടടുത്തിരുന്ന് യാത്ര ചെയ്തവരെ കണ്ടെത്തിയിട്ടുണ്ടെന്നും അവരോടും നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

3

മാതാവ്, ഭാര്യ, ഭാര്യ മാതാവ് എന്നിവരുമായി ഇയാള്‍ നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതില്‍ ഭാര്യയ്ക്കും മാതാവിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയും സാംപിളുകള്‍ ഒമൈക്രോണ്‍ പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഭാര്യ മാതാവിനെ നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്. ആപകട സാധ്യതയുള്ള രാജ്യങ്ങലില്‍ നിന്നും വന്ന ഹൈറിസ്‌ക് കാറ്റഗറി വിഭാഗത്തില്‍പ്പെട്ട ആളായിരുന്നതിനാല്‍ ഇയാളെ കൃത്യമായി ക്വാറന്റൈന്‍ ചെയ്തിരുന്നുവെന്നും അതിനാല്‍ കൂടുതലാളുകള്‍ സമ്പര്‍ക്കപ്പട്ടികയില്‍ ഇല്ലെന്നുമാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.

4

മറ്റ് രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചപ്പോള്‍ തന്നെ സംസ്ഥാനം ജാഗ്രത പുലര്‍ത്തിയിരുന്നുവെന്നും ഭയപ്പെടേണ്ടതില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നിരന്തരം യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് എയര്‍പോര്‍ട്ടില്‍ പ്രത്യേക നിരീക്ഷണമുണ്ട്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ ആര്‍ടിപിസിആര്‍ പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകള്‍ ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്ക് അയയച്ചു വരുന്നതായും മന്ത്രി അറിയിച്ചു, വാക്‌സിനും കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കലുമാണ് ഒമൈക്രോണില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏക മാര്‍ഗം.

Recommended Video

cmsvideo
    ഫൈസര്‍ വാക്‌സിന്റെ ബുസ്റ്റര്‍ ഡോസ് ഒമിക്രോണിനെതിരെ ഫലപ്രദം | Oneindia Malayalam
    5

    ഒമൈക്രോണ്‍ വകഭേദം മറ്റ് രാജ്യങ്ങളില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തിലെ വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കിയിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെയും, സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും പുതുക്കിയ കോവിഡ് മാര്‍ഗ നിര്‍ദ്ദേശ പ്രകാരമാണ് വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയത്. അപകട സാധ്യയതയുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് പ്രത്യേകം നിരീക്ഷണ സംവിധാനവും വിമാമത്താവളങ്ഹലില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് വീട്ടിലേക്ക് പോകുന്നതിനായി ടാക്‌സി കാറില്‍ മാത്രമേ യാത്ര അനുവദിക്കുകയുള്ളു. യാത്രക്കാരന്‍ കാറിന്റെ പിന്‍ സീറ്റിലിരിക്കണമെന്നും ഡ്രൈവര്‍ ഫേസ്ഷീല്‍ഡ്, മാസ്‌ക് എന്നിവ നിര്‍ബന്ധമായും ധരിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+