കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്തെ വിവിധ സർവകലാശാല പരീക്ഷകൾ മാറ്റി വച്ചു

നാളെ മുതൽ നടത്തേണ്ട പരീക്ഷകൾ മാറ്റാനാണ് വൈസ് ചാൻസലർമാർക്ക് ​ഗവർണർ നിർ​ദ്ദേശം നൽകിയത്

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം കൂടുതൽ ആളുകളിലേക്ക് എത്തുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ സർവ്വകലാശാല പരീക്ഷകൾ മാറ്റി വച്ചു. ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദേശപ്രകാരമാണിത്. നാളെ മുതൽ നടത്തേണ്ട പരീക്ഷകൾ മാറ്റാനാണ് വൈസ് ചാൻസലർമാർക്ക് ​ഗവർണർ നിർ​ദ്ദേശം നൽകിയത്.

University Exam

കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. നേരിട്ടുള്ള പരീക്ഷകൾ (ഓഫ്‌ ലൈൻ) പരീക്ഷകൾ മാറ്റാൻ ആണ് നിർദേശം നൽകിയിരിക്കുന്നത്. വിദ്യാർഥികളും രക്ഷിതാക്കളും ഇതിനിടെ പരാതികൾ ഉന്നയിച്ചിരുന്നു. പല സെന്ററുകളും കണ്ടെയ്ൻമെന്റ് സോണുകളാണ്. ഈ സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്നായിരുന്നു വിദ്യാർഥികളുടെ ആവശ്യം.

മലയാള സർവ്വകലാശാല തിങ്കളാഴ്ച മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി അറിയിച്ചു. പുതുക്കിയ തീയ്യതികൾ പിന്നീട് അറിയിക്കും. ആരോഗ്യ സർവകലാശാല എല്ലാ പരീക്ഷകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവച്ചതായും അറിയിച്ചു. ആരോഗ്യ സർവകലാശാല എല്ലാ പരീക്ഷകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവച്ചു.

ദേശീയ എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയായ ജെഇഇ മെയിനിന്റെ ഏപ്രിലില്‍ നടക്കേണ്ടിയിരുന്ന പരീക്ഷ മാറ്റിവച്ചിട്ടുണ്ട്. ഏപ്രില്‍ 27,28,29,30 എന്നീ ദിവസങ്ങളില്‍ നടത്തേണ്ടിയിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. പരീക്ഷയുടെ 15 ദിവസം മുന്നേയെങ്കിലും തീയതി പ്രഖ്യാപിക്കുമെന്നാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചിരിക്കുന്നത്.

മാംഗ്ലൂര്‍ തീരത്ത് കാണാതയ മല്‍സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി നാവിക സേനയുടെ തിരച്ചില്‍; ചിത്രങ്ങള്‍ കാണാം

രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും കുതിച്ചുയരുന്ന സാഹചര്യത്തില്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന് വിദ്യാര്‍ത്ഥികളും മാതാപിതക്കളും ആവശ്യപ്പെട്ടിരുന്നു. കൊവിഡ് വ്യാപനം കണക്കിലെടുത്ത് നേരത്തെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കുകയും 12ാം ക്ലാസ് പരീക്ഷ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ജെഇഇ പരീക്ഷയും മാറ്റിവച്ചിരിക്കുന്നത്.

ഒരേ സമയം രാജകുമാരിയെ പോലെയും ഗ്ലാമറസായിട്ടും നിത്യ രാജ്, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

English summary
Covid Spread Governor asked VC to postpone all university exams
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X