കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥിതി ഗുരുതരം ! കേരളത്തിൽ ഇന്ന് 3419 പേർക്ക് കൊവിഡ്; വിവിധ ജില്ലകളിലായി 7 മരണം

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിൽ പ്രതി ദിന കൊവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 3419 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏഴു മരണവും രോഗബാധയെ തുടർന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എറണാകുളം ജില്ലയിലാണ് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തതു പോലെ ഇന്നും മുന്നിലുള്ളത്.

എറണാകുളത്ത് പ്രതിദിന കൊവിഡ് കേസുകൾ 1000 കടക്കുന്നു. 1072 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗബാധ റിപ്പോർട്ട് ചെയ്തത്. അതേസമയം, രോഗികൾ കൂടുതലുള്ള ജില്ലയിൽ രണ്ടാം സ്ഥാനം ഇന്നും തിരുവനന്തപുരത്തിനാണ്. 604 പേർക്കാണ് തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ചത്.

covid

അതേസമയം, ഇന്നലെ കേരളത്തിൽ 3,488 പേർക്കാണ് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. ആശങ്കയോടെ കോവിഡ് വൈറസ് വ്യാപിക്കുന്നു എന്നതിന്റെ തെളിയിവാണ് ഈ റിപ്പോർട്ടുകൾ. ഫെബ്രുവരി 26 - ന് ശേഷം പ്രതിദിനം 3000 കടന്നുളള കേസുകൾ ഇന്നലെ റിപ്പോർട്ട് ചെയ്യുകയായിരുന്നു. കൂടുതൽ കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ജില്ലകളുടെ പട്ടികയിൽ എറണാകുളം ജില്ലയാണ് ഇന്നലെ മുന്നിൽ ഉണ്ടായിരുന്നത്. ഇന്നലെ ജില്ലയിൽ 987 പേർക്ക് രോഗം സ്ഥിരീകരിച്ചു. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയാണ്.

തിരുവനന്തപുരത്ത് ഇന്നലെ 620 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തു. അതേസമയം, 473 രോഗികളാണ് ഇന്നലെ കോട്ടയം ജില്ലയിൽ ഉണ്ടായിരുന്നത്. ഇന്നലെ മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. മലപ്പുറം, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം, കേരളത്തിൽ കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ സ്വയം ജാഗ്രത സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടു. വൈറസിൽ നിന്നുളള പ്രതിരോധത്തിന്റ ഭാഗമായി എല്ലാവരും കൃത്യമായി മാസ്‌ക് ധരിക്കേണ്ടതാണെന്നും വീണാ ജോർജ് വ്യക്തമാക്കി.

ആഴ്ചയിലെ സ്ഥിതിവിവര കണക്കുകൾ പരിശോധിച്ചപ്പോൾ എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, തൃശൂർ ജില്ലകളിലാണ് കേസുകൾ കൂടുതൽ. എല്ലാ ജില്ലകളും പ്രത്യേകം ശ്രദ്ധിക്കാൻ മന്ത്രി നിർദേശം നൽകി. കേരളത്തിൽ വാക്സിനേഷന്റെ തോതും ഉയർത്താനുളള ശ്രമങ്ങൾ നടക്കുകയാണ്. ജൂൺ 16 മുതൽ തുടർന്നുളള 6 ദിവസങ്ങളിൽ കൊവിഡ് കരുതൽ ഡോസിനായി പ്രത്യേക യജ്ഞം സംഘടിപ്പിക്കാനാണ് തീരുമാനം.

16, 17, 20, 21, 23, 24 എന്നീ തീയതികളിലാണ് പ്രിക്കോഷൻ ഡോസിനുള്ള യജ്ഞം ഉണ്ടായിരിക്കുന്നത്. കേരളത്തിലെ ഒരു ജില്ലയിലും വാക്‌സിന് ക്ഷാമമില്ല. 60 വയസിന് മുകളിലുള്ള പാലിയേറ്റീവ് കെയർ രോഗികൾ, കിടപ്പ് രോഗികൾ, വയോജന മന്ദിരങ്ങളിലുള്ളവർ എന്നിവർക്ക് കരുതൽ ഡോസ് വീട്ടിലെത്തി നൽകാനും മന്ത്രി നിർദേശം നൽകി.

രാജ്യത്ത് പുതിയതായി 8,822 പേർക്ക് കോവിഡ്; ഇന്നലെ റിപ്പോർട്ട് ചെയ്ത കേസുകളേക്കാൾ 33 ശതമാനം വർധനവ്രാജ്യത്ത് പുതിയതായി 8,822 പേർക്ക് കോവിഡ്; ഇന്നലെ റിപ്പോർട്ട് ചെയ്ത കേസുകളേക്കാൾ 33 ശതമാനം വർധനവ്

അതേസമയം, ആഴ്ചയിലെ സ്ഥിതി വിവര കണക്കുകൾ പരിശോധിച്ചപ്പോൾ എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, തൃശൂർ എന്നീ ജില്ലകളിലാണ് കൂടുതൽ കൊവിഡ് കേസുകൾ ഉളളത്. രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ എല്ലാ ജില്ലകളും പ്രത്യേകം ശ്രദ്ധിക്കാൻ മന്ത്രി നിർദേശം നൽകി. ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് മന്ത്രി നിർദേശങ്ങൾ നൽകിയത്.

റിമി ടോമി എന്നും ക്യൂട്ടാണ്; ഇവയെല്ലാം മനം കവരുന്ന ചിത്രങ്ങൾ! വൈറലാക്കി റിമിയുടെ ആരാധകർ

അതേസമയം, മെയ് മാസം ആദ്യം മുതൽ തന്നെ കേസുകളിൽ വലിയ വർധനവാണ് പ്രകടമായിരുന്നത്. എന്നാൽ, ഇത് മെയ് പതിമൂന്നാം തീയതി 500 കടക്കുന്ന സാഹചര്യം കേരളത്തിൽ കാണാൻ കഴിഞ്ഞു. മെയ് പകുതിയോടെ പ്രതീക്ഷിക്കാത്ത രീതിയിൽ കേസുകളിൽ വർധനവ് പ്രകടമായി. മെയ് 25 - ന് 783 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. അതേസമയം, മെയ് 27, 28, 29 എന്നീ തീയതികളിലും സമാനമായ നില തുടർന്നിരുന്നു. 800 - ന് മുകളിൽ ആയിരുന്നു മെയ് 27 - ന് ശേഷം റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം. തുടർന്നും വലിയ വർധവ് പ്രകടമാകുകയായിരുന്നു.

English summary
COVID UPDATES: 3419 fresh Covid cases and seven deaths were reported today In Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X