കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വാക്സീന്‍ ഇന്ന് കേരളത്തില്‍; ആദ്യ വിമാനം കൊച്ചിയിലേക്ക്, വൈകീട്ട് തിരുവനന്തപുരത്തും

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് വാക്സീന്‍ ഇന്ന് കേരളത്തിലെത്തും. വാക്സിനുമായുള്ള ആദ്യ വിമാനം 11.30 ഒടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തും. ഗോ എയറിലാണ് കൊച്ചിയില്‍ വാക്സിന്‍ എത്തുന്നത്. വൈകീട്ട് ആറ് മണിയോടെ തിരുവനന്തപുരത്തും വാക്സിന്‍ എത്തും. കോവിഡ് വാക്‌സിനേഷനുള്ള കേരളത്തിന് 4.35 ലക്ഷം വയല്‍ വാക്സിനാണ് ആദ്യഘട്ടം ലഭിക്കുകയെന്നാണ് കേന്ദ്രം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. 10 ഡോസ് അടങ്ങുന്ന ഒരു കുപ്പിയാണ് വയല്‍.

സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നുള്ള കൊവിഷീല്‍ഡ് വാക്‌സിനുകളാണ് കേരളത്തില്‍ എത്തുന്നത്. കേന്ദ്ര സംഭരണ ശാലകളില്‍ നിന്നും എത്തുന്ന വാക്സീന്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ റീജിയണല്‍ വാക്‌സിന്‍ സ്റ്റോറുകളിലാണ് സംഭരിക്കുക. തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,000 ഡോസും കോഴിക്കോട്ട് 1,19,500 ഡോസും വാക്‌സിനുകളാണ് എത്തിക്കുന്നത്.

covishield

Recommended Video

cmsvideo
ജീവനക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

കോഴിക്കോട് വരുന്ന വാക്‌സിനില്‍ നിന്നും 1,100 ഡോസ് വാക്‌സിനുകള്‍ മാഹിയില്‍ വിതരണം ചെയ്യുന്നതാണ്. വാക്‌സിന്‍ എത്തിയാല്‍ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് പ്രത്യേക സംവിധാനങ്ങളേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി കെകെ ശൈലജ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സംസ്ഥാനത്ത് ആദ്യഘട്ടമായി 133 കേന്ദ്രങ്ങളിലാണ് ശനിയാഴ്ച വാക്‌സിനേഷന്‍ നടക്കുന്നത്. എല്ലാ കേന്ദ്രങ്ങളിലും കോവിഡ് വാക്‌സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തി വരുന്നത്. കോവിഡ് വാക്‌സിനേഷനായി ഇതുവരെ 3,62,870 പേരാണ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ 1,70,259 പേരും സ്വകാര്യ മേഖലയിലെ 1,92,611 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

English summary
covid vaccine to reach Kerala today; The first flight will be to Kochi and Thiruvananthapuram in the evening
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X