മുകേഷിനെതിരെ സ്വന്തം 'അച്ഛന്റെ പാര്‍ട്ടിയും'! മുകേഷ് സ്വാധീനത്തിന് വിധേയനായോ എന്ന് സംശയം

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊല്ലം: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് എംഎല്‍എ കൂടിയായ മുകേഷ് അമ്മയുടെ പത്ര സമ്മേളനത്തില്‍ നടത്തിയ പ്രതികരണം സൃഷ്ടിച്ച വിവാദം അവസാനിക്കുന്നില്ല. മുകേഷിനും ഗണേഷ്‌കുമാറിനും എതിരെ വ്യാപകമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.

ഇപ്പോഴിതാ മുകേഷിന്റെ അച്ഛന്‍ കൂടി ചേര്‍ന്ന് വളര്‍ത്തിയെടുത്ത പാര്‍ട്ടിയും അദ്ദേഹത്തിന് എതിരെ രംഗത്ത് വന്നിരിക്കുന്നു. കൊല്ലം സിപിഐ ജില്ലാ സെക്രട്ടറിയും എല്‍ഡിഎഫ് ജില്ലാ കണ്‍വീനറും ആയ എന്‍ അനിരുദ്ധനാണ് മുകേഷിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

അമ്മ പത്ര സമ്മേളനത്തിലെ പ്രകടനത്തിന്റെ പേരില്‍ മുകേഷിനോട് സിപിഎം ജില്ലാ കമ്മിറ്റി വിശദീകരണം ചോദിക്കും എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ജില്ലാ സെക്രട്ടറി കെഎന്‍ ബാലഗോപാല്‍ അത് നിഷേധിക്കുകയും ചെയ്തു.

മുകേഷിനെതിരെ സിപിഐ

മുകേഷിനെതിരെ സിപിഐ

സിപിഐ കൊല്ലം ജില്ലാ നേതൃത്വമാണ് ഇപ്പോള്‍ മുകേഷിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. മുകേഷിന്റെ പരാമര്‍ശം തെറ്റായിപ്പോയി എന്നാണ് സിപിഐ ജില്ലാ സെക്രട്ടറി എന്‍ അനിരുദ്ധന്‍ വ്യക്തമാക്കിയിരിക്കുന്നത്.

സ്വാധീനത്തിന് വിധേയനായോ?

സ്വാധീനത്തിന് വിധേയനായോ?

ഭരണകക്ഷി എംഎല്‍എ ആയ മുകേഷ് ആരുടേയെങ്കിലും സ്വാധീനത്തിന് വിധേയനായോ എന്ന് സംശയിക്കണം എന്നാണ് അന്‍ അനിരുദ്ധന്‍ പ്രതികരിച്ചത്. സിപിഎം നേതാക്കളാരും തന്നെ മുകേഷിനെതിരെ ഇതുവരെ പരസ്യമായി രംഗത്ത് വന്നിട്ടില്ല.

ദിലീപിന്റെ സുഹൃത്താണെങ്കിലെന്ത്

ദിലീപിന്റെ സുഹൃത്താണെങ്കിലെന്ത്

ദിലീപ് മുകേഷിന്റെ സുഹൃത്തായിരിക്കാം, അതേ സമയം മുകേഷ് ജനപ്രതിനിധി കൂടിയാണെന്ന് ഓര്‍ക്കണം എന്നാണ് അനിരുദ്ധന്‍ പറയുന്നത്. ഈ വിഷയം തന്നെ ആയിരുന്നു മിക്കവരും ഉന്നയിച്ചതും.

നിലപാട് വ്യക്തമാക്കണം

നിലപാട് വ്യക്തമാക്കണം

ഒരുപടി കൂടി കടന്നാണ് സിപിഐയുടെ ആക്രമണം... നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുകേഷ് നിലപാട് വ്യക്തമാക്കണം എന്ന് കൂടി ആവശ്യപ്പെടുന്നുണ്ട് സിപിഐയുടെ ജില്ലാ സെക്രട്ടറി.

അങ്ങനെ 'ഇന്നസെന്റ്' ആക്കാന്‍ പറ്റുമോ?

അങ്ങനെ 'ഇന്നസെന്റ്' ആക്കാന്‍ പറ്റുമോ?

ദിലീപ് ഈ കേസില്‍ 'ഇന്നസെന്റ്' ആണെന്ന രീതിയില്‍ സംസാരിച്ചതിനേയും വിമര്‍ശിക്കുന്നുണ്ട്. ആരോപണവിധേയനായ ഒരാളെ കുറിച്ച് അങ്ങനെ പറയുന്നത് നിയമപരമായും ധാര്‍മികമായും ശരിയല്ലെന്നാണ് സിപിഐയുടെ പക്ഷം.

സ്വാധീനിക്കുക എന്ന് തന്നെ അര്‍ത്ഥം

സ്വാധീനിക്കുക എന്ന് തന്നെ അര്‍ത്ഥം

കൂടുതല്‍ കൂടുതല്‍ രൂക്ഷമായ ആരോപണങ്ങളും സിപിഐ ഉന്നയിക്കുന്നുണ്ട്. ഇത്തരത്തില്‍ മുകേഷ് സംസാരിക്കുന്നുണ്ടെങ്കില്‍ സ്വാധീനിക്കുക എന്ന് തന്നെയാണ് അര്‍ത്ഥം എന്നും അനിരുദ്ധന്‍ ആരോപിക്കുന്നുണ്ട്.

സിപിഐ-സിപിഎം പോരോ?

സിപിഐ-സിപിഎം പോരോ?

സിപിഐ-സിപിഎം പോരിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ ഇങ്ങനെ ഒരു പരസ്യ പ്രതികരണം എന്നും സംശയിക്കപ്പെടുന്നുണ്ട്. സിപിഎം ഇതുവരെ ഈ വിഷയത്തില്‍ മുകേഷിനെതിരെ പരസ്യമായി രംഗത്ത് വന്നിട്ടില്ല.

സിപിഐ സ്ഥാനാര്‍ത്ഥിയാകേണ്ട ആള്‍?

സിപിഐ സ്ഥാനാര്‍ത്ഥിയാകേണ്ട ആള്‍?

പലതവണ മുകേഷിന്റെ പേര് തിരഞ്ഞെടുപ്പ് വേളകളില്‍ ഉയര്‍ന്ന് കേട്ടിട്ടുണ്ട്. അന്നെല്ലാം അത് സിപിഐയുടെ പട്ടികയില്‍ ആയിരുന്നു. എന്നാല്‍ ഏറ്റവും ഒടുവില്‍ മുകേഷ് മത്സരിച്ചതാകട്ടെ, സിപിഎമ്മിന്റെ പാര്‍ട്ടി ചിഹ്നത്തിലും!

അച്ഛന്റെ പാര്‍ട്ടി

അച്ഛന്റെ പാര്‍ട്ടി

കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുത്തവരില്‍ പ്രമുഖനാണ് മുകേഷിന്റെ പിതാവ് ഒ മാധവന്‍. സിപിഐയ്‌ക്കൊപ്പം ആയിരുന്നു അദ്ദേഹം അവസാനം വരെ നിലകൊണ്ടത്. ഇപ്പോള്‍ ആ പാര്‍ട്ടി തന്നെയാണ് മുകേഷിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

പ്രതികരണം കാണാം

എന്‍ അനിരുദ്ധന്റെ പ്രതികരണം കാണാം.

English summary
CPI Against Mukesh on Amma Press Meet controversy.
Please Wait while comments are loading...