കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടതുമുന്നണി വിട്ടാല്‍ സിപിഐ പിളരും; പിളര്‍ക്കാന്‍ സിപിഎം തയ്യാറെടുക്കുന്നു

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയില്‍ ഉരുത്തിരിഞ്ഞ ചേരിതിരിവ് സംസ്ഥാന രാഷ്ട്രീയത്തില്‍ പുതിയ സമവാക്യങ്ങള്‍ ഉണ്ടാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ചാണ്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ടുനിന്ന സംഭവമാണ് ഇപ്പോഴത്തെ രാഷ്ട്രീയ നീക്കങ്ങള്‍ക്കിടയാക്കിയത്.

പത്മാവതിയുടെ റിലീസ് വൈകിപ്പിക്കണം: സ്മൃതി ഇറാനിയ്ക്ക് വസുന്ധര രാജെയുടെ കത്ത്, സംഘപരിവാര്‍ ആക്രമണം!!
ഇതോടെ, സിപിഎമ്മും സിപിഐയും വാക്കേറ്റവും പോര്‍വിളിയും നടത്തുകയാണ്. ഇടതുമുന്നണിയിലുണ്ടായിട്ടുള്ള രാഷ്ട്രീയ ചേരിതിരിവ് സിപിഐയുടെ കൊഴിഞ്ഞുപോക്കിലേക്ക് നയിച്ചേക്കാനും ഇടയുണ്ട്. സിപിഐ ഒറ്റയ്ക്കുനിന്നാല്‍ ഒരു ചുക്കും സാധിക്കില്ലെന്ന മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ പരാമര്‍ശം ഇരു പാര്‍ട്ടികളും തമ്മിലുള്ള രൂക്ഷമായ തര്‍ക്കത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.

https://malayalam.oneindia.com/news/india/padmavati-row-rajasthan-cm-breaks-silence-sent-letter-to-delay-release-186528.html

സിപിഐ മന്ത്രിമാരെ മന്ത്രിസഭായോഗത്തില്‍ നിന്നും പിന്‍വലിച്ചത് ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ലെന്ന് സിപിഎം നേതാക്കള്‍ പറയുന്നു. സിപിഐയ്ക്ക് മുന്നണിയില്‍നിന്നും പുറത്തുപോകണമെങ്കില്‍ ആവാമെന്നുവരെ നേതാക്കള്‍ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായപ്പെട്ടുതുടങ്ങിയിട്ടുണ്ട്.

സിപിഎമ്മിന്റെ നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധം സിപിഐ കൈക്കൊണ്ടിട്ടുണ്ടെങ്കിലും ഇടതുമുന്നണി വിട്ടാല്‍ അത് സിപിഐയെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരിക്കും. മുന്നണി വിട്ടാല്‍ സിപിഐയ്ക്ക് യുഡിഎഫില്‍ ചേക്കേറുകയല്ലാതെ മറ്റു മാര്‍ഗങ്ങളുണ്ടാകില്ല.

എന്നാല്‍, ആര്‍എസ്പി, ജെഡിയു പാര്‍ട്ടികളുടെ ഇപ്പോഴത്തെ അവസ്ഥ സിപിഐയെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. കടുത്ത അഴിമതിയിലും സ്ത്രീവിഷയത്തില്‍ അകപ്പെട്ട യുഡിഎഫില്‍ ചേരുന്നത് പാര്‍ട്ടിയുടെ വളര്‍ച്ച ഇല്ലാതാക്കും. മാത്രമല്ല, എല്‍ഡിഎഫ് വിട്ടാല്‍ സിപിഐ പിളരാനുള്ള സാധ്യതയുമുണ്ട്. കെ ഇ ഇസ്മായില്‍ ഉള്‍പ്പെടെയുള്ള ഒരുവിഭാഗത്തെ തങ്ങള്‍ക്കൊപ്പം ഉറപ്പിച്ചു നിര്‍ത്താന്‍ സിപിഎമ്മിന് സാധിക്കും. സിപിഎം അതിനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. അങ്ങിനെവന്നാല്‍ സംസ്ഥാനത്ത് സിപിഐയുടെ ഇപ്പോഴത്തെ സ്വാധീനംപോലും ഇല്ലാതായേക്കുമെന്നും പറയപ്പെടുന്നു.

English summary
cpi will split if they exit from LDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X