മന്ത്രി ഇതൊന്നും കാണുന്നില്ലെ, പാലിയേക്കര ടോളിലെ ഗതാഗത കുരുക്കിനെതിരെ സിപിഐ സമരത്തിന് !!!

  • By: മരിയ
Subscribe to Oneindia Malayalam

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയിലെ ഗതാഗത കുരുക്ക് പരിഹരിയ്ക്കാത്തതില്‍ പ്രതിഷേധിച്ച് സിപിഎം സമരത്തിലേക്ക്. സംസ്ഥാന സര്‍ക്കാരും മന്ത്രിമാരും വിഷയത്തില്‍ ഇടപെടണമെന്ന് സിപിഐ തൃശൂര്‍ ജില്ലാഘടകം ആവശ്യപ്പെട്ടു.

Toll

തിരക്കുള്ള സമയങ്ങളില്‍ നൂറിലേറെ വാഹനങ്ങളാണ് പാലിയേക്കര ടോള്‍ പ്ലാസയില്‍ കുടുങ്ങി കിടക്കുന്നത്. ഒരു നിരയില്‍ അഞ്ചില്‍ അധികം വാഹനങ്ങള്‍ ഉണ്ടെങ്കില്‍ ഗേറ്റ് തുറക്കണമെന്നാണ് നിയമം. എന്നാല്‍ ടോള്‍ പ്ലാസ അധികൃതര്‍ അതിന് തയ്യാറാവാറില്ല. ഇതേ തുടര്‍ന്ന് ഗതാഗത കുരുക്കും സംഘര്‍ഷങ്ങളും ഇവിടെ പതിവാണ്.

പ്രശ്‌നത്തില്‍ ജില്ലാഭരണകൂടം അടിയന്തരമായി ഇടപെടണമെന്നും സിപിഐ ജില്ലാ നേതൃത്വം പാസാക്കിയ പ്രമേയത്തില്‍ പറയുന്നു. വിദ്യാഭ്യാസമന്ത്രിയുംച മണ്ഡലത്തില്‍പെടുന്ന ടോള്‍ ആയതിനാല്‍ അദ്ദേഹവും പ്രശ്‌ന പരിഹാരത്തിന് ശ്രമിയ്ക്കണം എന്നാണ് ആവശ്യം.

English summary
CPI in strike against rush in Paliyekkara toll
Please Wait while comments are loading...