കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബദലാകാനുള്ള കഴിവ് ഇടതുപക്ഷത്തിനില്ല; തുറന്നുപറഞ്ഞ് ബിനോയ് വിശ്വം
തിരുവനന്തപുരം: കേന്ദ്രത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബദലാകാനുള്ള കഴിവ് ഇടതുപക്ഷത്തിനില്ലെന്ന് സിപിഐ എംപി ബിനോയ് വിശ്വം പറഞ്ഞു. കോണ്‍ഗ്രസ് തകരുന്നിടത്ത് ആര്‍എസ്എസ് പോലുള്ള സംഘടകള്‍ ഇടംപിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി ആര്‍എസ്എസ് സംഘടകള്‍ ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് മുമ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നാലുണ്ടാകുന്ന ശൂന്യതയെ പറ്റി ബോധ്യമുള്ള ഇടതുപക്ഷക്കാരാണ് തങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ സംഘടിപ്പിച്ച പിടി തോമസ് അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ തര്‍ക്കങ്ങള്‍ എല്ലാം, നിലനില്‍ക്കെ ഞാന്‍ പറയുന്നു, കോണ്‍ഗ്രസ് തകര്‍ന്നാല്‍ ആ തകര്‍ച്ചയുടെ ശൂന്യത നികത്താനുള്ള കെല്‍പ്പ് ഇന്ന് രാജ്യത്തെ ഇടതുപക്ഷത്തിനില്ല. ആ ശൂന്യത നികത്താനിടയുള്ളത് സംഘപരിവാറും അതിന്റെ ഫാസിസ്റ്റ് ആശയങ്ങളുമായിരിക്കും. അത് ഒഴിവാക്കണമെഹ്കില്‍ നെഹ്‌റുവിനെ ഒര്‍ത്തുകൊണ്ട് കോണ്‍ഗ്രസ് തകരാതിരിക്കാന്‍ ശ്രമിക്കണമെന്നാണ് ഞാന്‍ ചിന്തിക്കുന്നതെന്ന് ബിനോശ് വിശ്വം പറഞ്ഞു.

അതേസമയം, സിപിഐയുടെ നിലപാടിന് അനുസൃതമായ തീരുമാനമാണ് പാര്‍ട്ടി ദേശീയ സെക്രട്ടറിയേറ്റ് അംഗം കൂടിയായ ബിനോയ് വിശ്വം പറഞ്ഞത്. 1964ല്‍ പിളര്‍പ്പുണ്ടകുന്ന കാലത്തും സിപിഐ കോണ്‍ഗ്രസിനോട് സ്വീകരിച്ചത് മൃദു സമീപനമാണ്. കോണ്‍ഗ്രസിനെ ഒഴിവാക്കി കൊണ്ട് ദേശീയ തലത്തില്‍ ഒരു ബദല്‍ ഉണ്ടാക്കാനാവുമെന്ന് സിപിഐ കരുതുന്നില്ല.

എന്നാല്‍ ഈ വിഷയത്തില്‍ സി പി എമ്മിന്റെ തീരുമാനം വ്യത്യസ്തമാണ്. കോണ്‍ഗ്രസുമായുള്ള സഹകരണം സംബന്ധിച്ച് 22ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി തയ്യാറാക്കിയ കരട് രാഷ്ട്രീയ പ്രമേയത്തില്‍ ചര്‍ച്ച പാര്‍ട്ടിയില്‍ നടന്നിരുന്നു. കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ ബി.ജെ.പിക്ക് ബദലാവാന്‍ കഴിയില്ലെന്നും ഇടതുശക്തികള്‍ക്കാണ് അതിന് സാധിക്കുകയെന്നും പോളിറ്റ് ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ പറയുന്നത്.