കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്തെ സിപിഐ സംസ്ഥാന സമ്മേളനത്തില്‍ 'മാണി' വരവ് മുഖ്യചര്‍ച്ചയാകും

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: മാര്‍ച്ച് ഒന്നു മുതല്‍ നാലുവരെ മലപ്പുറത്തു നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തില്‍ 'മാണി' വിഭാഗത്തെ എല്‍ഡിഎഫിലെത്തിക്കാനുള്ള നീക്കം മുഖ്യചര്‍ച്ചയാകും. സിപിഎം സംസ്ഥാന സമ്മേളനത്തില്‍ മാണിയെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്തതായ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇവയൊന്നും വാസ്തമല്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം സിപിഐ നേതാക്കളെ അറിയിച്ചു.

ജയരാജനെ കൊല്ലാന്‍... സുധാകരന്റെ ഗൂഢാലോചനക്ക് സാക്ഷിയെന്ന് വെളിപ്പെടുത്തല്‍; ചില്ലറക്കാരനല്ല സുധാകരൻജയരാജനെ കൊല്ലാന്‍... സുധാകരന്റെ ഗൂഢാലോചനക്ക് സാക്ഷിയെന്ന് വെളിപ്പെടുത്തല്‍; ചില്ലറക്കാരനല്ല സുധാകരൻ

സിപിഎമ്മിന് മാണിയോട് താല്‍പര്യമുണ്ടെങ്കിലും യാതൊരു കാരണവശാലും മാണിയെ എല്‍ഡിഎഫിനൊപ്പം ചേരാന്‍ അനുവദിക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഐ ഈനിലപാട് അരക്കെട്ട് ഉറപ്പിക്കുന്ന നിലപാട്തന്നെയാകും സംസ്ഥാന സമ്മേളനത്തില്‍ സിപിഐ പരസ്യമാക്കുക. മുന്നണി വിപുലീകരണവും സമ്മേളനത്തില്‍ ചര്‍ച്ചയാകും. കളങ്കിതരെ മാറ്റിനിര്‍ത്തി മുന്നണി വിപുലീകരണം സ്വാഗതംചെയ്യുന്ന നിലപാടാണ് സി പിഐയുടേത്. ഇക്കാര്യം സമ്മേളന റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കും. യുഡിഎഫ് വിട്ടുനില്‍ക്കുന്ന എംപി വീരേന്ദ്രകുമാറിന്റെ ജനതാദള്‍(യു)വിനെ സ്വഗതംചെയ്യും.

malppuramcpi

തൃശൂരില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ സിപിഐക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ മലപ്പുറത്തെ സമ്മേളനത്തില്‍ മറുപടി നല്‍കും. സര്‍ക്കാറിനെതിരെയുള്ള വിമര്‍ശനങ്ങളും സമ്മേളനത്തില്‍ ഉയരും.

അതോടൊപ്പം ഐഎന്‍എലിന്റെ മുന്നണി പ്രവേശത്തിനാണ് മുഖ്യപരിഗണന നല്‍കണമെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയും സമ്മേളനത്തില്‍ ചര്‍ച്ചചെയ്യും.മുന്നണി വികസനം ചര്‍ച്ച ചെയ്യുകയാണെങ്കില്‍ ആദ്യം കൂടെ നില്‍ക്കുന്നവരുടെ കാര്യമാണ് പരിഗണിക്കേണ്ടതെന്നാണ് സിപിഐ നിലപാട്.

ഐഎന്‍എല്‍ പോലെ 25 വര്‍ഷത്തോളം കൂടെയുള്ള പാര്‍ട്ടികളുണ്ട്. അവരെ മുന്നണിയിലെടുക്കുന്ന കാര്യം പോലും ചര്‍ച്ച ചെയ്തിട്ടില്ല. സിപിഐയുമായി ചര്‍ച്ച ചെയ്യാതെ എല്‍ഡിഎഫില്‍ പുതിയ കക്ഷി വരികയുമില്ല. യോജിക്കാന്‍ കഴിയുന്നവരുമായി മാത്രമേ യോജിക്കാനാവൂ. സിപിഐ മന്ത്രിമാരെ കുറിച്ച് സിപിഎം സംസ്ഥാന സമ്മേളനത്തിലെ മോശം പരാമര്‍ശം ചൂണ്ടിക്കാണിച്ചപ്പോള്‍ വിമര്‍ശനാത്മകമായ ചര്‍ച്ച സ്വാഭാവികമാണെന്നും മന്ത്രിമാരുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനാണിതെന്നുമാണു കഴിഞ്ഞ ദിവസം കാനം പറഞ്ഞത്.

കണ്ണൂരിലെ ശുഹൈബ് വധം, അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം തുടങ്ങിയ വിഷയങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയാകും. മധുവിന്റെ കൊലപാതകത്തില്‍ സമ്മേളനം അനുശോചിക്കും.

സംസ്ഥാന സമ്മേളന പ്രതിനിധി ചര്‍ച്ചയില്‍ വിവിധ ജില്ലകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട 550പ്രതിനിധികളാണ് പങ്കെടുക്കുക. ഇവര്‍ക്ക് പുറമെ 21 സംസ്ഥാന എക്‌സ്‌ക്യൂട്ടീവ് അംഗങ്ങള്‍, കേന്ദ്രനേതൃത്വത്തിലുള്ള കേരളത്തിലെ പ്രമുഖ നേതാക്കളായ പന്ന്യന്‍രവീന്ദ്രന്‍, കെ.ഇ ഇസ്മായീല്‍, ബീനോയ് വിശ്വം, ഇതിനുപുറമെ പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാക്കളായ 26പേരെ പ്രത്യേക ക്ഷണിതാക്കളായി വിളിച്ചിട്ടുണ്ട്. ഇതില്‍ പത്തിലധികംപേര്‍ക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങളുള്ളതിനാല്‍ സമ്മേളനത്തില്‍ എത്തിപ്പെടാന്‍ സാധിക്കില്ലെന്ന് നേരത്തെതന്നെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

മലബാര്‍മേഖലയില്‍ പാര്‍ട്ടിക്ക് കൂടുതല്‍ സ്വാധീനമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍, വര്‍ഷങ്ങള്‍ക്ക് മുമ്പ് മലബാറിന് പ്രത്യേക ശ്രദ്ധകൊടുത്തതിന്റെ റിസള്‍ട്ട് പാര്‍ട്ടിക്ക് കിട്ടിത്തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ അംഗങ്ങളുള്ള എണ്ണത്തിലുണ്ടായ വര്‍ധനവ് ഇതിന് ഉദാഹരണമായാണ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. മലപ്പുറം ജില്ലയില്‍ മാത്രം നാലായിരത്തോളം പുതിയ അംഗങ്ങള്‍ കടന്നുവന്നതായാണ് നേതൃത്വം പറയുന്നത്. മതന്യൂനപക്ഷങ്ങള്‍ക്കിടയിലും താഴേതട്ടിലേക്കും കൂടുതല്‍ ലക്ഷ്യംവെച്ച് പ്രവര്‍ത്തനം സജ്ജമാക്കുന്നത് സംബന്ധിച്ച് സമ്മേളനം ചര്‍ച്ച ചെയ്യും.

കണ്ണില്ലാത്ത ക്രൂരത!! ഭക്ഷണത്തിന് പകരം സെക്‌സ്, ദുരന്തഭൂമിയില്‍ നിന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്കണ്ണില്ലാത്ത ക്രൂരത!! ഭക്ഷണത്തിന് പകരം സെക്‌സ്, ദുരന്തഭൂമിയില്‍ നിന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

പാരാസെറ്റാമോളിന് പിന്നിലെ കിംവദന്തികളുടെ സത്യാവസ്ഥ ഇതാണ്പാരാസെറ്റാമോളിന് പിന്നിലെ കിംവദന്തികളുടെ സത്യാവസ്ഥ ഇതാണ്

English summary
cpi state conference in malapuram; km mani will be the target for this conference
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X