കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് മുതല്‍ മലപ്പുറത്ത്, സിപിഎമ്മിനെതിരെ വിമര്‍ശനങ്ങളുയരും

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് മലപ്പുറത്ത് തുടക്കം.
നാലുദിവസങ്ങളിലായി നടക്കുന്ന സമ്മേളന പ്രതിനിധി ചര്‍ച്ചയില്‍ 600അംഗങ്ങള്‍ പങ്കെടുക്കും. സിപിഎമ്മിന്റെ വിവിധ വിഷയങ്ങള്‍ക്കെതിരെ സമ്മേളനത്തില്‍ വിമര്‍ശനങ്ങളുയരും. പാര്‍ട്ടിക്കെതിരെ സിപിഎം നേതാക്കള്‍ തുടര്‍ച്ചയായും ഒടുവില്‍തൃശൂരില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലും നടത്തിയ വിമര്‍ശനങ്ങള്‍
സമ്മേളനത്തില്‍ ചര്‍ച്ചചെയ്യും. തൃശൂരില്‍ നടന്ന സിപിഎം സമ്മേളനത്തിലെ പൊതുപരിപാടിയില്‍ കെഎം മാണിയെ പങ്കെടുപ്പിച്ചതിന് ബദലായി മലപ്പുറത്ത്
മുസ്ലിംലീഗ് നേതാക്കളെ പങ്കെടുപ്പിക്കാനും സിപിഐയുടെ ഭാഗത്തുനിന്നും ശ്രമമുണ്ടായിരുന്നു.

അതല്ല, ഇതാണ് മധു! പ്രചരിച്ചത് വ്യാജ ചിത്രം; കൊച്ചിയിലെ ബർത്ത്ഡേ പാർട്ടിയിലെ ചിത്രം മധുവിന്റേതാക്കി?അതല്ല, ഇതാണ് മധു! പ്രചരിച്ചത് വ്യാജ ചിത്രം; കൊച്ചിയിലെ ബർത്ത്ഡേ പാർട്ടിയിലെ ചിത്രം മധുവിന്റേതാക്കി?

27ന് നടന്ന ഐക്യദാര്‍ഡ്യ സമ്മേളനത്തില്‍ മുസ്ലിംയൂത്ത്‌ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി തങ്ങള്‍ ക്ഷണിതാവായിരുന്നെങ്കിലും അവസാന നിമിഷം തങ്ങള്‍ പിന്‍മാറുകയായിരുന്നു. മണ്ണാര്‍ക്കാട് യൂത്ത്‌ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതിന് പിന്നില്‍ സിപിഐ അനുഭാവികളാണെന്ന ആരോപണമുയര്‍ന്നതോടെയാണ് തങ്ങള്‍ ചടങ്ങില്‍നിന്നും പിന്‍മാറിയത്.

 pathaka

കെഎം മാണിയെ മുന്നണിയിലെടുക്കുന്നതിനെതിരെ കടുത്ത നിലപാടാണ് പാര്‍ട്ടിയും സെക്രട്ടറി കാനം രാജേന്ദ്രനും സ്വീകരിക്കുന്നത്. മൂന്നാര്‍ കൈയ്യേറ്റം, തോമസ് ചാണ്ടിയുടെ രാജി, കുറിഞ്ഞി ഉദ്യാനം, ഒടുവില്‍ മാണിയുടെ മുന്നണി പ്രവേശം തുടങ്ങിയ കാര്യങ്ങളിലെല്ലാം തര്‍ക്കങ്ങളുണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം നാളെ കാനംരാജേന്ദ്രന്‍ അവതരിപ്പിക്കുന്ന സംഘടനാ, രാഷ്ട്രീയ റിപ്പോര്‍ട്ടിലും തുടര്‍ന്നുള്ള ചര്‍ച്ചകളിലും വിഷയമായി വരും.

സംസ്ഥാനത്തെ ഭരണം സിപിഎം കയ്യടക്കി വക്കുന്നതിനെതിരെ സമ്മേളനത്തില്‍ കടുത്ത വിമര്‍ശനമുയര്‍ന്നേക്കും. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയം ഇടതു മുന്നണിയെയും ഭരണത്തെയും ദോഷകരമായി ബാധിച്ചുവെന്നത് സംബന്ധിച്ച പരാമര്‍ശങ്ങളും പ്രവര്‍ത്തന റിപ്പോര്‍ട്ടിലുള്ളതായാണ് സൂചന.

സമ്മേളനത്തിന് തൊട്ട് മുമ്പ് മണ്ണാര്‍ക്കാട് സിപിഐയുടെ പേരില്‍ കൊലപാതക ആരോപണം ഉന്നയിച്ച മുസ്ലിംലീഗിനെതിരെ സമ്മേളനത്തില്‍ വിമര്‍ശനം ഉന്നയിക്കും. സര്‍ക്കാറിന്റെ തുടക്കം മികച്ചതായിരുന്നെങ്കിലും പിന്നീട് ജനതാത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ പിന്നാക്കം പോയതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളതായി സൂചനയുണ്ട്.

പാര്‍ട്ടിയുടെ പ്രവര്‍ത്തനം കൂടുതല്‍ ജനങ്ങളിലെത്തിക്കാന്‍ കര്‍മ്മപരിപാടികളും സമ്മേളനം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. സിപിഐ. നേതൃത്വത്തിന്റെ തെറ്റും ശരികളും സമ്മേളനത്തില്‍ ചര്‍ച്ചചെയ്യും. കാനം രാജേന്ദ്രന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയുടെ പ്രകടനം വിമര്‍ശനാത്്മകമായി വിലയിരുത്തപ്പെടും.

നേതാക്കള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഭിന്നതയുടെ സ്വരങ്ങളും പ്രതിനിധികളിലൂടെ പുറത്തെത്തും. കാനം രാജേന്ദ്രന് വീണ്ടുമൊരു ഊഴം കൂടി സെക്രട്ടറി സ്ഥാനത്ത്ലഭിക്കുമെന്നാണ് സൂചന. ദേശീയ തലത്തില്‍ ബി.ജെ.പിയെ പ്രതിരോധിക്കുന്നതിനുള്ള ഇടതുപക്ഷ നയരൂപീകരണത്തില്‍ സി പി ഐയുടെ നിലപാടുകളെ പാകപ്പെടുത്തുന്നതാകും സമ്മേളനം.

സംസ്ഥാന സമ്മേളന പ്രതിനിധി ചര്‍ച്ചയില്‍ മൊത്തം 600പേരാണ് പങ്കെടുക്കുക.
വിവിധ ജില്ലകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട 550പ്രതിനിധികള്‍, 21 സംസ്ഥാന എക്‌സ്‌ക്യൂട്ടീവ് അംഗങ്ങള്‍, കേന്ദ്രനേതൃത്വത്തിലുള്ള കേരളത്തിലെ പ്രമുഖ നേതാക്കളായ പന്ന്യന്‍രവീന്ദ്രന്‍, കെ.ഇ ഇസ്മായീല്‍, ബീനോയ് വിശ്വം, ഇതിനുപുറമെ പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാക്കളായ 26പേരെ പ്രത്യേക ക്ഷണിതാക്കളായി വിളിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ 10ന് പി ശ്രീധരന്‍ സ്മൃതിമണ്ഡപത്തില്‍ നിന്നുള്ള ദീപശിഖ ഇ ചന്ദ്രശേഖരന്‍ നായര്‍ നഗറില്‍ (റോസ് ലോഞ്ച് ഓഡിറ്റോറിയം) കെപി രാജേന്ദ്രന്‍ ഏറ്റുവാങ്ങും. സിഎ. കുര്യന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് പ്രതിനിധി സമ്മേളനം ദേശീയ ജനറല്‍ സെക്രട്ടറി എസ് സുധാകരറെഡ്ഡി ഉദ്ഘാടനം ചെയ്യും.

വൈകിട്ട് അഞ്ചിന് കൊളാടി ഗോവിന്ദന്‍കുട്ടി നഗറില്‍ (മലപ്പുറം ടൗണ്‍ഹാള്‍ ) സാംസ്‌കാരിക സമ്മേളനം സി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ആലങ്കോട് ലീലാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. കെപി രാമനുണ്ണി, എംഎന്‍ കാരശ്ശേരി, കുരിപ്പൂഴ ശ്രീകുമാര്‍, റഫീഖ് അഹമ്മദ്, വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, വിനയന്‍, ഇഎ രാജേന്ദ്രന്‍, ഭാഗ്യലക്ഷ്മി, ചേര്‍ത്തല ജയന്‍ എന്നിവര്‍ പങ്കെടുക്കും.

നാളെ രാവിലെ പത്തിന് പ്രതിനിധി സമ്മേളനം തുടരും. വൈകിട്ട് മൂന്നിന് ഇടതുപക്ഷം- പ്രതീക്ഷയും സാദ്ധ്യതകളും സെമിനാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കും. എംപി വീരേന്ദ്രകുമാര്‍, മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെ.കൃഷ്ണന്‍കുട്ടി എംഎല്‍എ എന്നിവര്‍ പങ്കെടുക്കും. വൈകിട്ട് 5.30ന് ടൗണ്‍ഹാളില്‍ ന്യൂനപക്ഷം - പ്രശ്‌നങ്ങളും നിലപാടുകളും സെമിനാര്‍ മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും. രാംപുനിയാനി മുഖ്യപ്രഭാഷണം നടത്തും.

മൂന്നിന് രാവിലെ 9.30 മുതല്‍ പ്രതിനിധി സമ്മേളനം തുടരും. വൈകിട്ട് ആറിന് മലപ്പുറം ടൗണ്‍ഹാളില്‍ സമരജ്വാല സംഗമം മേധാ പട്കര്‍ ഉദ്ഘാടനം ചെയ്യും. അഭയ് സാഹു, കനയ്യ കുമാര്‍ എന്നിവര്‍ പങ്കെടുക്കും. നാലിന് വൈകിട്ട് 3.30ന് റെഡ് വോളണ്ടിയര്‍ മാര്‍ച്ചും ബഹുജന റാലിയും നടക്കും. പൊതുസമ്മേളനം ജനറല്‍ സെക്രട്ടറി എസ്. സുധാകര റെഡ്ഡി ഉദ്ഘാടനം ചെയ്യും. കാനം രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. ഡിരാജ എംപി, ആനിരാജ എന്നിവര്‍ പ്രസംഗിക്കും.

സമ്മേളനത്തിന് ഇന്നലെ വൈകിട്ട് കൊടിയേറി. പതാക - കൊടിമര - സ്മൃതി ജാഥകള്‍ കോട്ടപ്പടി ജംഗ്ഷനില്‍ സംഗമിച്ചു. അന്തിക്കാട് രക്തസാക്ഷി മണ്ഡപത്തില്‍ നിന്നുളള പതാക സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരിയും പട്ടാമ്പിയില്‍ ഇ.പി. ഗോപാലന്‍ സ്മൃതി മണ്ഡപത്തില്‍ നിന്നുളള കൊടിമരം സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ കെ. പ്രകാശ് ബാബുവും ഏറ്റുവാങ്ങി. തുടര്‍ന്ന് മലപ്പുറം ജില്ലയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ സ്മരണ ഉയര്‍ത്തിക്കൊണ്ട് 23 പതാകകള്‍ മലപ്പുറത്ത് എത്തിച്ചേര്‍ന്നു. രാത്രി 7.30ന് മലപ്പുറം ജില്ലയിലെ മുതിര്‍ന്ന നേതാവ് പ്രൊഫ. ഇപി മുഹമ്മദലി പതാക ഉയര്‍ത്തി. വിപ്ലവഗായിക പികെ മേദിനിയെ ചടങ്ങില്‍ ആദരിച്ചു.

ചലന നിയമങ്ങൾ കണ്ടുപിടിച്ചതാരാ? ന്യൂട്ടനു മുന്നേ മന്ത്രങ്ങളിൽ പരാമർശമുണ്ടെന്ന് കേന്ദ്രമന്ത്രി!ചലന നിയമങ്ങൾ കണ്ടുപിടിച്ചതാരാ? ന്യൂട്ടനു മുന്നേ മന്ത്രങ്ങളിൽ പരാമർശമുണ്ടെന്ന് കേന്ദ്രമന്ത്രി!

കടക്ക് പുറത്ത് ചോദ്യം പിടിച്ചില്ല, എസ്എഫ്.ഐ കട്ടകലിപ്പില്‍, ലോ കോളേജ് അധ്യാപിക കുരുക്കില്‍കടക്ക് പുറത്ത് ചോദ്യം പിടിച്ചില്ല, എസ്എഫ്.ഐ കട്ടകലിപ്പില്‍, ലോ കോളേജ് അധ്യാപിക കുരുക്കില്‍

English summary
cpi state conference starts today in malapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X