കണ്ണൂരിലെ വയൽക്കിളി സമരത്തിന് നേരെ സിപിഎം ആക്രമണം; സമരപ്പന്തൽ കത്തിച്ചു, സിപിഎം ഭീകരത...

  • Written By:
Subscribe to Oneindia Malayalam

കണ്ണൂർ: കീഴാറ്റൂരിൽ വയൽക്കിളി കൂട്ടായ്മയുടെ സമരപ്പന്തൽ സിപിഎം പ്രവർത്തകർ കത്തിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. കീഴാറ്റൂരിലെ ബൈപ്പാസ് നിർമ്മാണത്തിനെതിരെ സമരം ചെയ്യുന്ന വയൽക്കിളി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയതിന് പിന്നാലെയായിരുന്നു സിപിഎം പ്രവർത്തകരുടെ അക്രമം അരങ്ങേറിയത്.

fire

ബുധനാഴ്ച രാവിലെ ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട ജോലികൾ ആരംഭിച്ചതോടെയാണ് കീഴാറ്റൂരിൽ സംഘർഷാവസ്ഥ ഉടലെടുത്തത്. പോലീസ് സന്നാഹത്തോടെയാണ് ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട അധികൃതർ കീഴാറ്റൂരിൽ എത്തിയത്. എന്നാൽ ഒരുകാരണവശാലും നിർമ്മാണം അനുവദിക്കില്ലെന്നായിരുന്നു വയൽക്കിളികളുടെ നിലപാട്. ഇതിനിടെ ദേഹത്ത് പെട്രോളൊഴിച്ച് വയൽക്കിളികൾ ആത്മഹത്യയ്ക്കും ശ്രമിച്ചു. ഇതിന് പിന്നാലെയാണ് പോലീസ് സമരക്കാരെ അറസ്റ്റ് ചെയത് നീക്കിയത്. സ്ത്രീകളടക്കമുള്ള വയൽക്കിളികളെ ബലം പ്രയോഗിച്ചായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു സിപിഎം പ്രവർത്തകരുടെ ആക്രമണം. വയലിലേക്കെത്തിയ സിപിഎം പ്രവർത്തകർ വയൽക്കിളികളുടെ സമരപ്പന്തൽ പൊളിച്ച് തീയിടുകയായിരുന്നു. പിന്നീട് പോലീസും ഫയർഫോഴ്സും ചേർന്നാണ് തീ അണച്ചത്.

ബൈപ്പാസ് നിർമ്മാണത്തിന് വയൽ നികത്തി സ്ഥലം ഏറ്റെടുക്കുന്നതിനെതിരെയാണ് സിപിഎം ഗ്രാമമായ കീഴാറ്റൂരിൽ പ്രതിഷേധം ഉടലെടുത്തത്. എന്നാൽ പാർട്ടി നേതൃത്വം ബൈപ്പാസ് നിർമ്മാണത്തെ അനുകൂലിച്ചതോടെ 250ഓളം കുടുംബങ്ങൾ വയൽക്കിളി കൂട്ടായ്മ രൂപീകരിച്ച് സമരം ആരംഭിച്ചു. ഇതിനിടെ വയൽക്കിളി സമരം പൊളിക്കാൻ സിപിഎം നേതൃത്വം പലവിധ ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല.

അവരുടെ ശക്തിദുര്‍ഗങ്ങളിലേക്കാണ് നമ്മളീ യുദ്ധം നയിക്കേണ്ടത്.. വിജു കൃഷ്ണൻ സംസാരിക്കുന്നു

ഷുഹൈബ് വധത്തില്‍ സര്‍ക്കാരിന് ആശ്വാസം; സിബിഐക്ക് സ്‌റ്റേ, പത്രവാര്‍ത്ത മാത്രം കണക്കിലെടുക്കാവോ?

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
cpim activist attacked vayalkili strike hut in keezhatoor, kannur.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്