പയ്യന്നൂരിൽ കലാപം!ബിജെപി ഓഫീസുകൾ കത്തിച്ചു;സിപിഎം പരിപാടിക്ക് നേരെ ബോംബേറ്,ബിജെപി ഹർത്താൽ

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കണ്ണൂർ: പയ്യന്നൂരിൽ ബിജെപി-സിപിഎം സംഘർഷം രൂക്ഷം. കൊല്ലപ്പെട്ട സിപിഎം നേതാവ് സിവി ധനരാജിന്റെ ഒന്നാം ചരമ വാർഷികാചരണത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിക്കിടെയാണ് സംഘർഷം ഉടലെടുത്തത്. പരിപാടിയിൽ പങ്കെടുക്കാനെത്തിയ സിപിഎം പ്രവർത്തകർക്ക് നേരെ ബിജെപി പ്രവർത്തകർ ബോംബെറിഞ്ഞു.

അന്നേ സുരേന്ദ്രൻ ദിലീപിന്റെ പേര് പറഞ്ഞതാണ്!എല്ലാവരും കളിയാക്കി, ഇപ്പോ എന്തായി! മാപ്പ് തരില്ലെന്ന്...

ബിജെപി പ്രവർത്തകരുടെ ആക്രമണത്തിൽ നാല് സിപിഎം പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റു.ഇതിന് പിന്നാലെയാണ് പയ്യന്നൂർ മേഖലയിൽ സംഘർഷം വ്യാപകമായത്. ആർഎസ്എസ് കാര്യാലയം ബോംബെറിഞ്ഞ് തകർത്ത ശേഷം അഗ്നിക്കിരയാക്കി. ബിജെപി ഓഫീസുകൾക്ക് നേരെയും അക്രമമുണ്ടായി.

fire

ആർഎസ്എസ് ജില്ലാ കാര്യവാഹക് രാജേഷിന്റെയും, ബിജെപി പയ്യന്നൂർ മണ്ഡലം സെക്രട്ടറി ബാലകൃഷ്ണന്റെയും വീടിന് നേരെയും അക്രമമുണ്ടായി. ഇരുവീടുകളും ഭാഗികമായി തകർന്നിട്ടുണ്ട്. മേഖലയിലെ ബിജെപി പ്രവർത്തകരുടെ നിരവധി വാഹനങ്ങളും കത്തിച്ചിട്ടുണ്ട്.

സിപിഎം അക്രമത്തിൽ പ്രതിഷേധിച്ച് ബിജെപി ജൂലായ് 12 ബുധനാഴ്ച പയ്യന്നൂർ നിയോജക മണ്ഡലത്തിൽ ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലെ അക്രമസംഭവങ്ങൾക്ക് ശേഷം പ്രദേശത്ത് ഇതുവരെ മറ്റ് അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, ബിജെപി പ്രവർത്തകരാണ് പ്രദേശത്ത് അക്രമം അഴിച്ചുവിട്ടതെന്നും, ബോംബെറിഞ്ഞതെന്നും സിപിഎം നേതാക്കൾ ആരോപിച്ചു. സംഘർഷാവസ്ഥ നിലനിൽക്കുന്ന പയ്യന്നൂരിൽ വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

English summary
cpim bjp clash in payyannur, bjp harthal.
Please Wait while comments are loading...