കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഐ-സിപിഎം തര്‍ക്കം രൂക്ഷമാകുന്നു; രണ്ട് തട്ടിലായി ഘടക കക്ഷികള്‍, സിപിഐ നിര്‍വ്വാഹക സമിതി യോഗം!

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം-സിപിഐ പോര് വീണ്ടും രൂക്ഷമാകുന്നു. ജിഷ്ണു കേസിലെ ഇടപെടലും മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലും സിപിഐ-സിപിഎം തര്‍ക്കത്തിന് ആക്കം കൂട്ടുകയാണ്. തര്‍ക്ക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം വ്യാഴാഴ്ച തിരുവനന്തപുരത്ത് ചേരുകയാണ്.

ജിഷ്ണു കേസില്‍ സര്‍ക്കാര്‍ പല കാര്യങ്ങളും വചെയ്തിട്ടും മഹിജയുടെ സമരം ഒത്തു തീര്‍പ്പാക്കാന്‍ വൈകിപ്പോയി എന്നാണ സിപിഐ നിലപാട്. സര്‍്കകാരിനെ പ്രതിരോധത്തിലാക്കുന്ന ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ സിപിഐക്ക് കടുത്ത എതിര്‍പ്പാണുള്ളത്. ജിഷ്ണുവിന്റെ കുടുംബത്തിന് നേരെയുള്ള പോലീസ് അതിക്രമത്തില്‍ കടുത്ത ഭാഷയിലാണ് സിപിഐ നേതാക്കള്‍ വിമര്‍ശിച്ചത്.

 ജിഷ്ണു കേസ്

ജിഷ്ണു കേസ്

ജിഷ്ണു കേസുമായി ബന്ധപ്പെട്ട് സിപഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രണ്ട് തട്ടിലായിരുന്നു.

 മൂന്നാര്‍ കൈയേറ്റം

മൂന്നാര്‍ കൈയേറ്റം

മൂന്നാര്‍ കൈയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ മുന്നണിക്കകത്ത് ഉടലെടുത്തത് മന്ത്രിസഭയിലേക്ക് വരെ വളര്‍ന്ന തര്‍ക്കമായിരുന്നു. ഘടകകക്ഷി നേതാക്കള്‍ മര്യാദകള്‍ വിട്ട വാദ പ്രതിവാദങ്ങളായിരുന്നു.

 കൈയ്യേറ്റം ഒഴിപ്പിക്കണം

കൈയ്യേറ്റം ഒഴിപ്പിക്കണം

മൂന്നാര്‍ കൈയ്യേറ്റം ഒഴിപ്പിക്കുകയാണ് സര്‍്കകാര്‍ നിലപാടെന്ന് ആവര്‍ത്തിച്ച് സിപിഐ രംഗത്ത് വന്നു. സബ് കളക്ടര്‍ അടക്കം റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി ശക്തമായി തിരിച്ചടിക്കാനായിരിക്കും സിപിഐ നിലപാട് എന്നാണ് സൂചന.

 വകുപ്പുകള്‍ ആര്‍ക്കും തീറെഴുതി കൊടുത്തിട്ടില്ല

വകുപ്പുകള്‍ ആര്‍ക്കും തീറെഴുതി കൊടുത്തിട്ടില്ല

ഇടതുമുന്നണി വകുപ്പുകള്‍ ആര്‍ക്കും തീറെഴുതി കൊടുത്തിട്ടില്ല എന്ന മന്ത്രി എംഎം മണിയുടെ പരാമര്‍സത്തിനെതിരെ സിപിഐ പരസ്യമാി രംഗത്ത് വന്നു. വകുപ്പ് തീറെഴുതി കൊടുത്തിട്ടില്ല എന്നുപറയുന്നവര്‍ കേരളത്തില്‍ തമ്പുരാന്‍ വാഴ്ചയല്ലെന്ന് ഓര്‍ക്കണമെന്നാണ് സിപിഐ മറുപടി കൊടുത്തത്.

 പ്രസംഗം അനുചിതം

പ്രസംഗം അനുചിതം

കൈയേറ്റത്തെയും മാഫിയ രാഷ്ട്രീയത്തെയും പിന്തുണക്കുന്നത് ശരിയല്ല. എംഎം മണിയുടെ പ്രസംഗം അനുചിതമായി പോയെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടേല്‍ മന്ത്രിസഭാ യോഗത്തിലാണ് അദ്ദേഹം പറയേണ്ടതെന്നും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍ വ്യക്തമാക്കിയിരുന്നു.

 ചര്‍ച്ച

ചര്‍ച്ച

മലപ്പുറം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രതിപക്ഷത്തല്ലെന്ന് സിപിഐയെ പ്രകാശ് കാരാട്ട് ഓര്‍മ്മിപ്പിച്ചതും ഇടതുമുന്നണിയിലെ മേലാളായി കാനത്തെ നിയമിച്ചിട്ടില്ലെന്ന ഇപി ജയരാജന്റെ എഫ്ബി പോസ്റ്റും സിപിഐ നിര്‍വ്വാഹക സമിയില്‍ ചര്‍ച്ചയാകും.

English summary
CPM-CPI fight starts again on Munnar land encroachment and Jishnu case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X