കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം ഞരമ്പുകള്‍ മാത്രമല്ല, പി ജയരാജനും സദാചാര പോലീസ്.. ജയരാജനോട് സഹതാപമെന്ന് രശ്മി നായര്‍!!

  • By Kishor
Google Oneindia Malayalam News

കൂത്തുപറമ്പില്‍ സി പി എം ഞരമ്പ് രോഗികളുടെ ഗുണ്ടായിസത്തിനെതിരെ ഫേസ്ബുക്കില്‍ പ്രതികരിച്ച സി പി എം പാര്‍ട്ടി മെമ്പര്‍ കൂടിയായ ആകാശ് തില്ലങ്കേരിയെക്കുറിച്ച് പി ജയരാജന്‍ നടത്തിയ പരാമര്‍ശങ്ങള്‍ സഹാതാപാര്‍ഹമെന്ന് രശ്മി ആര്‍ നായര്‍. തനിക്കുണ്ടായ അനുഭവം ആകാശ് തില്ലങ്കേരി പാര്‍ട്ടി തലത്തില്‍ ചര്‍ച്ച ചെയ്യാതെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന് എതിരെ പി ജയരാജന്‍ ഫേസ്ബുക്കില്‍ എഴുതിയിരുന്നു. രശ്മിയുടെ പോസ്റ്റും പ്രതികരണങ്ങളും ഇങ്ങനെയാണ്.

Read Also: കൂത്തുപറമ്പില്‍ സിപിഎം ഞരമ്പ് രോഗികളുടെ ഗുണ്ടായിസം.. പണി കിട്ടിയത് ഒരു സഖാവിനും പ്രതിശ്രുതവധുവിനും!!

Read Also: സിപിഎം ഞരമ്പ് രോഗികളുടെ ഗുണ്ടായിസത്തിന് കുടപിടിച്ച് പി ജയരാജന്‍, ഇപ്പോ തല്ല് കിട്ടിയവനായി കുറ്റം!!!

ജയരാജന്‍ പറയുന്നത് കേട്ട് സഹതാപം

ജയരാജന്‍ പറയുന്നത് കേട്ട് സഹതാപം

സദാചാര ഗുണ്ടായിസവും പോലീസ് മര്‍ദ്ദനവും നേരിട്ട ഇരകള്‍ രണ്ടും നടത്തിയ ഗുണ്ടകള്‍ക്കെതിരെ സംസാരിച്ചത് പാര്‍ട്ടി അംഗമായിപ്പോയതുകൊണ്ടു അച്ചടക്കലംഘനമാണ് എന്ന് സഖാവ് ജയരാജന്‍ പറയുന്നത് കേട്ട് സഹതപിക്കാന്‍ മാത്രമേ കഴിയുന്നുള്ളൂ. പകല്‍ സമയം വെറുതെ ഇരുന്നതേ ഉള്ളൂ തുടങ്ങി സദാചാര ഗുണ്ടകളുടെ കയ്യില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ശ്രമിക്കുന്നത് പോലെയുള്ള ജില്ലാ സെക്രട്ടറിയുടെ പോസ്റ്റ് പാസീവ് മോറല്‍ പോലീസിംഗ് ആയി കാണാനേ കഴിയുന്നുള്ളൂ.

എന്തുകൊണ്ട് പിന്തുണക്കുന്നില്ല

എന്തുകൊണ്ട് പിന്തുണക്കുന്നില്ല

സ്വന്തം സംഘടനയില്‍ പെട്ട ഒരാള്‍ക്കുമേല്‍ അയാളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിച്ചു കൊണ്ട് നടന്ന ഒരക്രമത്തില്‍ പോലും കലവറയില്ലാതെ പിന്തുണ നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ എന്ത് പറയാന്‍. ഇനിയും കമ്മ്യൂണിസം മരിച്ചിട്ടില്ലാത്ത ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ കൂടി അവിടുത്തെ പാര്‍ട്ടി നയങ്ങളില്‍ കൂടിയൊക്കെ ഒരു യാത്രനടത്തി തിരിച്ചുവന്നാല്‍ തീരാവുന്ന പ്രശ്‌നമേ ഉള്ളൂ.

 കാരണമുള്ള മര്‍ദ്ദനങ്ങളുമുണ്ടോ

കാരണമുള്ള മര്‍ദ്ദനങ്ങളുമുണ്ടോ

പോലീസ് മര്‍ദ്ദനം അകാരണം ആണെങ്കിലേ പരാതി കൊടുക്കാവൂ. നോട്ട് ദി പോയിന്റ് കാരണമുള്ള മര്‍ദ്ദനങ്ങള്‍ ഏതൊക്കെയാണാവോ - എന്നും രശ്മി നായര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. രശ്മി നായരുടെ പോസ്റ്റിനെ വിമര്‍ശിച്ചുകൊണ്ടും ജയരാജനെ ന്യായീകരിച്ചും ഒരുപാട് സഖാക്കള്‍ ഇവിടെ കമന്റുകള്‍ പറയുന്നുണ്ട്.

ഇതാണാ ലോജിക്ക്

ഇതാണാ ലോജിക്ക്

ഒരു പാര്‍ട്ടി അംഗത്തിന് സ്വന്തം ഘടകത്തില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കാം.എന്നാല്‍ അതിന് പകരം എതിരാളികള്‍ക്ക് ഉപയോപ്പെടുത്താന്‍ പറ്റുന്ന വിധം നവമാധ്യമങ്ങള്‍ വഴി പ്രചരണം നടത്തുന്നത് ശരിയല്ല. ഇക്കാര്യത്തില്‍ ആകാശ് ആണ് സ്വയം വിമര്‍ശനം നടത്തേണ്ടത് - എന്നാണ് കമന്റുകളില്‍ ആളുകള്‍ പറയുന്നത്. പാര്‍ട്ടിക്കാര്‍ ചെയ്ത തെണ്ടിത്തരം ആരോടും പറയരുത് - എന്നാണോ ഉദ്ദേശിക്കുന്നത് എന്ന് തിരിച്ചുചോദിക്കുന്നവരും ഉണ്ട്.

രശ്മി നായരുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട

രശ്മി നായരുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട

പി ജയരാജേട്ടന് രശ്മി നായരുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല, തെറ്റെങ്കില് തെറ്റെന്ന് തന്നെ പറയും,അതാണ് ജയരാജേട്ടന്.. ബന്ധപ്പെട്ട ഘടകത്തില്‍ പെട്ട ആളുടെ തെറ്റിനെയാണ് ചൂണ്ടിക്കാട്ടിയത്. അല്ലെങ്കിലും സര്‍ട്ടിഫിക്കറ്റു കൊടുക്കാറില്ല. പോലീസ് മര്‍ദ്ദനത്തില്‍ കാരണമുള്ളത് അകാരണം ഇങ്ങനെ രണ്ടു വിഭാഗം ഉണ്ടെന്നൊക്കെ കണ്ടുപിടിച്ച ജയരാജന് ഒരു അവാര്‍ഡ് കൊടുത്തൂടെ - എന്നാണ് ഈ കമന്റിട്ടയാളെ രശ്മി കളിയാക്കുന്നത്.

ജയരാജന് ഇതൊന്നും ബാധകമല്ലേ

ജയരാജന് ഇതൊന്നും ബാധകമല്ലേ

പിന്നെ പി ജയരാജന്‍ പറഞ്ഞതും സോഷ്യല്‍ മീഡിയയില്‍ തന്നെയല്ലേ, പാര്‍ട്ടി മെമ്പറായ ആകാശ് ചെയ്തത് തെറ്റാണെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി പറയേണ്ടത് ഫേസ് ബുക്ക് പോസ്റ്റിലൂടെയല്ല, പാര്‍ട്ടി അംഗമെന്ന നിലയില്‍ ജയരാജനും ഇത് ബാധകമല്ലേ എന്ന് ചോദിക്കുന്നവരും ഉണ്ട്.

രാഹുല്‍ പശുപാലന്‍ പറയുന്നത്

രാഹുല്‍ പശുപാലന്‍ പറയുന്നത്

പോലീസ് മര്‍ദ്ദിച്ചാല്‍ ഉന്നതാധികാരികള്‍ക്കു പരാതി നല്‍കാം പുറത്തു പറയരുത്. റോഡില്‍ ആരെങ്കിലും നമുക്കെതിരെ ഗുണ്ടായിസം കാണിച്ചാല്‍ പറഞ്ഞു പരിഹരിക്കണം. പാര്‍ട്ടി അനുഭാവിയാണ് ഗുണ്ടയെങ്കില്‍ വേട്ടക്കാരന്റെ പേര് പുറത്തു പറയാന്‍ പാടില്ല. ഇതൊക്കെ പറഞ്ഞതാരാ ഇന്ത്യയിലെ ഒരു കമ്മ്യൂണിസ്‌റ് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി കൂടെയായ സംസ്ഥാന നേതാവ്. അടിപൊളി. - രാഹുല്‍ പശുപാലന്റെ പോസ്റ്റ്.

English summary
CPIM moral policing at Koothuparamba Resmi R Nair facebook post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X