സീതാറാം യെച്ചൂരിക്ക് ഇനി സീറ്റില്ലെന്ന് കോടിയേരി; സമ്മേളനത്തിൽ മുഖ്യമന്ത്രിക്കും വിമർശനം...

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവല്ല: സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഇനി രാജ്യസഭ സീറ്റില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രണ്ട് തവണ അദ്ദേഹം രാജ്യസഭയിലെത്തിയെന്നും, ഇനി ഒഴിവ് വരുന്ന രാജ്യസഭ സീറ്റിലേക്ക് അദ്ദേഹം മത്സരിക്കില്ലെന്നും കോടിയേരി പറഞ്ഞു. സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിലായിരുന്നു കോടിയേരിയുടെ വിശദീകരണം.

ഗണേഷിനും പിള്ളയ്ക്കും മോഹമുണ്ടായിരുന്നതായി എൻസിപി! പക്ഷേ, തൽക്കാലം പുറത്ത് തന്നെ...

മുഹൂർത്തം തെറ്റാതെ മണ്ഡപത്തിൽ എത്തിച്ചത് കൊച്ചി മെട്രോ! നന്ദി പറഞ്ഞ് ര‍ഞ്ജിത് കുമാറും ധന്യയും...

തിരുവല്ലയിൽ നടക്കുന്ന സിപിഐഎം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വിമർശനമുയർന്നു. ഓഖി ദുരന്തബാധിത മേഖലകൾ സന്ദർശിക്കാൻ വൈകിയതിനായിരുന്നു മുഖ്യമന്ത്രിക്കെതിരെ വിമർശനമുയർന്നത്. മുഖ്യമന്ത്രി നേരത്തെ തന്നെ ദുരന്തബാധിത മേഖലകൾ സന്ദർശിക്കണമായിരുന്നു എന്നും അഭിപ്രായമുണ്ടായി.

kodiyeri

ആറന്മുള എംഎൽഎ വീണാ ജോർജിന് വേണ്ടി നിലവിലെ ദേവസ്വം ബോർഡ് പ്രസിഡന്റ് എം പത്മകുമാർ പ്രചരത്തിനിറങ്ങിയില്ലെന്നും സമ്മേളനത്തിൽ വിമർശനമുണ്ടായി. മുഖ്യമന്ത്രിക്ക് കീഴിലുള്ള സംസ്ഥാന പോലീസിനെതിരെയും ഘടകക്ഷിയായ സിപിഐയ്ക്കെതിരെയും രൂക്ഷവിമർശനമാണുയർന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മുഖ്യമന്ത്രിയാകാനാണ് ആഗ്രഹമെന്നും ചില പ്രതിനിധികൾ ചർച്ചയിൽ അഭിപ്രായപ്പെട്ടു. നാലു ദിവസമായി തുടരുന്ന ജില്ലാ സമ്മേളനം ഡിസംബർ 31 ഞായറാഴ്ച സമാപിക്കും.

English summary
cpim pathanamthitta district conference;criticism against cpi and pinarayi.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്