പാര്‍ട്ടി ഇടപെടേണ്ട കാര്യമില്ല; ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ വഴങ്ങി എന്ന വ്യാഖ്യാനം വേണ്ടെന്ന് കോടിയേരി
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സംസ്ഥാന സര്‍ക്കാര്‍ വഴങ്ങിയെന്ന തരത്തിലുള്ള മാധ്യമങ്ങളുടെ വ്യഖ്യാനം വേണ്ടെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണറുടെ നടപടി അദ്ദേഹം തന്നെ തിരുത്തിയെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. നയപ്രഖ്യാപന പ്രസംഗം പാസാക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ മാറ്റിയെന്ന ആരോപണത്തെ കുറിച്ചാണ് വാര്‍ത്താസമ്മേളനത്തില്‍ കോടിയേരിയുടെ പ്രതികരണം. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ സംഘര്‍ഷത്തിന് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ സി പി ഐ എം ഇടപെടേണ്ട സ്ഥിതി നിലവിലുണ്ടായിട്ടില്ല. ഗവര്‍ണര്‍മാരെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ പലതും മറ്റ് സംസ്ഥാനങ്ങളില്‍ ചെയ്യുന്നുണ്ട്. അത്തരത്തിലുള്ള ഇടപെടല്‍ വരുമ്പോള്‍ അതിനെ ശക്തമായി പ്രതിരോധിക്കുമെന്നും ഇപ്പോഴത്തെ പ്രശ്നം കെട്ടടങ്ങിയിട്ടുണ്ടെന്നും കോടിയേരി അറിയിച്ചു. 1984 മുതല്‍ പേഴ്സണല്‍ സ്റ്റാഫിലുള്ളവര്‍ക്ക് പെന്‍ഷനുണ്ടെന്നും അതൊരു പുതിയ നടപടിയല്ലെന്നും അത് നിര്‍ത്തലാക്കാന്‍ കഴിയില്ലെന്നും കോടിയേരി വ്യക്തമാക്കി.

ഭരണഘടനാ പരിധിയിലുള്ള ഗവര്‍ണറുടെ അഭിപ്രായ പ്രകടനങ്ങളെ സര്‍ക്കാര്‍ അംഗീകരിക്കുമെന്നും അതിന് വിഭിന്നമായി പ്രതികരിച്ചാല്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം പെന്‍ഷന്‍ പ്രായം കൂട്ടില്ലെന്നും സി പി ഐയുമായി ചര്‍ച്ച നടത്തുന്നതില്‍ പ്രശ്നമില്ലെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സി പി ഐ എം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട രേഖകള്‍ തയ്യാറായെന്നും സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്നും കോടിയേരി അറിയിച്ചു.
ഇതിനിടെ ഗവര്‍ണറെ പുറത്താക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന് കേന്ദ്രത്തോട് കേരളം ശുപാര്‍ശ ചെയ്തു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ബന്ധം സംബന്ധിച്ച പൂഞ്ചി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ മറുപടിയിലാണ് കേരള സര്‍ക്കാര്‍ വിഷയം ഉന്നയിച്ചിരിക്കുന്നത്. ഭരണഘടനാ ലംഘനം, ചാന്‍സലര്‍ പദവിയില്‍ വീഴ്ച, ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടിയില്‍ വീഴ്ച എന്നിവയുണ്ടായാല്‍ ഗവര്‍ണറെ പുറത്താക്കാന്‍ നിയമസഭയ്ക്ക് അനുമതി നല്‍കണമെന്നാണ് ശുപാര്‍ശ.
സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും നിരന്തരം അസ്വാരസ്യം ഉടലെടുത്ത പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നീക്കം എന്നതും ശ്രദ്ധേയമാണ്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് വിഷയത്തില്‍ ഗവര്‍ണര്‍ നിലപാട് കടുപ്പിച്ചതോടെ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. പേഴ്‌സണല്‍ സ്റ്റാഫിന്റെ വിവരങ്ങളടങ്ങിയ ഫയലുകള്‍ ഹാജരാക്കാന്‍ ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications