ബിജെപിയെ 'ഭയക്കണമെന്ന്' സിപിഎം ജില്ലാ സമ്മേളനം! സ്വാധീനമേഖലയിലും വോട്ട് നഷ്ടപ്പെടുന്നു....

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: ബിജെപിയുടെ വളർച്ച ഗൗരവകരമായി കാണണമെന്ന് സിപിഎം ജില്ലാ സമ്മേളനത്തിലെ സംഘടനാ റിപ്പോർട്ട്. തിരുവനന്തപുരം ജില്ലയിൽ ബിജെപിയുടെ മുന്നേറ്റവും, കോർപ്പറേഷനിൽ ബിജെപി പ്രതിപക്ഷത്തിരിക്കുന്ന സാഹചര്യവും ഗൗരവമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

കറുത്ത സ്റ്റിക്കർ ഭീതി വിട്ടൊഴിയാതെ കേരളം... പിഞ്ചുകുട്ടികളുടെ ശരീരത്തിലും കറുത്ത സ്റ്റിക്കർ!

ആരും തിരിഞ്ഞുനോക്കിയില്ലെന്ന വാർത്തകൾ തെറ്റ്... രക്ഷിക്കാൻ മുന്നിട്ടിറങ്ങിയത് അഭിഭാഷക മാത്രമല്ല...

നേമം നിയമസഭാ മണ്ഡലത്തിലെ തോൽവിയെ സംബന്ധിച്ചും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. നേമത്തെ തോൽവി കേരളത്തിന്റെ മുഖത്ത് പുരണ്ട കരിയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തിൽ സിപിഎമ്മിന്റെ സ്വാധീനമേഖലയിൽ പോലും വോട്ടു ചോർച്ച ഉണ്ടായെന്നും, വർഗ ബഹുജന സംഘടനകളിലും ഈ പ്രവണതയുണ്ടെന്നും സംഘടനാ റിപ്പോർട്ടിലുണ്ട്.

cpim

ഘടകക്ഷിയായ സിപിഐക്കെതിരെയും സംഘടന റിപ്പോർട്ടിൽ രൂക്ഷ വിമർശനമുയർന്നു. സിപിഐ മാധ്യമങ്ങളുടെ സഹായത്തോടെ വിവാദമുണ്ടാക്കി ഊർജം കണ്ടെത്തുന്ന പാർട്ടിയാണെന്നായിരുന്നു വിമർശനം. സിപിഐയ്ക്ക് ജില്ലയിൽ വലിയതോതിൽ പ്രവർത്തകരില്ലെന്നും സമ്മേളനത്തിൽ വിലയിരുത്തലുണ്ടായി.

കോഴിക്കോട് 'ഉദയനാണ് താരം' മോഡൽ മോഷണം! സിനിമയുടെ തിരക്കഥ മോഷ്ടിച്ചു, ഷൂട്ടിങ് മുടങ്ങി...

ബന്ധുനിയമനം മുതൽ കണ്ണട വരെ! നേതാക്കളുടെ ക്വട്ടേഷൻ കേസും, പീഡനക്കേസും! സിപിഎം പരുങ്ങിയ വിവാദങ്ങൾ

English summary
cpim trivandrum conference; points about bjp in trivandrum.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്