കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുകേഷ് വിഷയത്തില്‍ കുരുക്കിലായി സിപിഎമ്മും അമ്മയും... ആലോചിച്ച് നടപടിയെന്ന് കോടിയേരി!!

Google Oneindia Malayalam News

Recommended Video

cmsvideo
മുകേഷ് വിഷയത്തില്‍ കുരുക്കിലായി സിപിഎമ്മും അമ്മയും | Oneindia Malayalam

തിരുവനന്തപുരം: മുകേഷിനെതിരെ ബോളിവുഡിലെ കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫ് ഉന്നയിച്ച ലൈംഗിക ആരോപണത്തില്‍ മലയാള സിനിമാ ലോകവും സര്‍ക്കാരും ഒരുപോലെ ഞെട്ടുന്നു. അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വന്‍ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. സിപിഎം ഇക്കാര്യത്തില്‍ ആലോചിച്ച് നടപടിയെടുക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. മുകേഷിനെതിരെ കൊല്ലത്ത് ജനപ്രതിനിധിയെന്ന നിലയില്‍ നിരവധി പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. അതിന് പുറമേയാണ് ഇതും കൂടി വന്നിരിക്കുന്നത്.

എന്നാല്‍ ഇതുവരെ ഈ വിഷയത്തില്‍ താരസംഘടന നിലപാട് വ്യക്തമാക്കിയിട്ടില്ല. ദിലീപിന്റെ വിഷയത്തില്‍ പ്രതിരോധത്തിലായ അമ്മയ്ക്ക് ഏറ്റവും പ്രതിസന്ധി ഉയര്‍ത്തുന്ന കാര്യമാണ് ഇത്. കോടീശ്വരന്‍ എന്ന പരിപാടിയുടെ സമയത്ത് ഹോട്ടല്‍ മുറിയില്‍ വെച്ച് ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തിയെന്നാണ് ടെസ് ജോസഫ് വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ യുവതിയെ അറിയില്ലെന്ന നിലപാടാണ് മുകേഷ് സ്വീകരിച്ചിരിക്കുന്നത്.

യുവതിയുടെ ആരോപണം

യുവതിയുടെ ആരോപണം

മലയാള സിനിമയിലെ മീടു ക്യാമ്പയിനായിട്ടാണ് മുകേഷിനെതിരെയുള്ള ആരോപണത്തെ വിലയിരുത്തുന്നത്. 19 വര്‍ഷം മുമ്പ് ഒരു ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ താമസത്തിനിടയില്‍ പരിപാടിയുടെ അവതാരകനായ മുകേഷ് തന്റെ മുറിയിലേക്ക് പലവട്ടം ഫോണ്‍ ചെയ്തു. ഇത് അവസാനിക്കാതായപ്പോള്‍ സുഹൃത്തിന്റെ മുറിയിലേക്ക് മാറി. ചിത്രീകരണ സമയത്ത് മുകേഷ് ഇടപെട്ട് തന്റെ മുറി മുകേഷിന്റെ മുറിയുടെ അടുത്തേക്ക് മാറ്റിയെന്നും ടെസ് ജോസഫ് ആരോപിച്ചിരുന്നു.

മുകേഷ് പ്രതിരോധത്തില്‍

മുകേഷ് പ്രതിരോധത്തില്‍

സംസ്ഥാനത്ത് മുകേഷിനെതിരെ പ്രതിഷേധം കത്തിക്കൊണ്ടിരിക്കുകയാണ്. സ്ത്രീ സംരക്ഷകരായ പാര്‍ട്ടിയുടെ എംഎല്‍എ തന്നെ ഇത്തരമൊരു കുരുക്കില്‍പ്പെട്ടതിന് വിശദീകരണം ഇല്ലേയെന്നാണ് പ്രധാന ചോദ്യം. അടുത്തിടെ പികെ ശശി എംഎല്‍എയും ലൈംഗിക ആരോപണത്തില്‍ കുരുങ്ങിയിരുന്നു. അന്ന് അദ്ദേഹത്തെ സംരക്ഷിക്കുന്ന സമീപനമാണ് സിപിഎം സ്വീകരിച്ചത്. മുകേഷിന്റെ കാര്യത്തില്‍ എന്തു സംഭവിക്കുമെന്ന് വ്യക്തമല്ല.

സിപിഎമ്മിന്റെ പ്രതികരണം

സിപിഎമ്മിന്റെ പ്രതികരണം

ആരോപണങ്ങളും പ്രതിഷേധങ്ങളും ശക്തമായതോടെ സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ വിശദീകരണവുമായി എത്തിയിട്ടുണ്ട്. മുകേഷിനെതിരായ ആരോപണം ഗൗരവമേറിയതാണെന്നും, നിയമപരമായി പരിശോധിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇത്തരത്തില്‍ എന്തെല്ലാം ആരോപണങ്ങളാണ് ഉയരാറുള്ളത്. എന്നുവെച്ച് അതു ശരിയാകണമെന്നില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു.

നടനെ തള്ളാന്‍ തയ്യാറല്ല

നടനെ തള്ളാന്‍ തയ്യാറല്ല

മുകേഷിനെ തള്ളിപ്പറയാന്‍ ഇഇതുവരെ പാര്‍ട്ടി തയ്യാറായിട്ടില്ല. അന്വേഷിച്ച ശേഷം വിഷയത്തില്‍ പ്രതികരിക്കാമെന്നായിരുന്നു പികെ ശ്രീമതിയുടെ പ്രതികരണം. ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു കൊല്ലം ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം. വിശദമായി പഠിച്ചശേഷം പരിശോധിക്കാമെന്ന് നേതാക്കളും പറയുന്നു. അതേസമയം കൊല്ലം ജില്ലയില്‍ മുകേഷിനെതിരെ വലിയ രീതിയിലുള്ള ജനവികാരമുണ്ട്. ഈ വിഷയത്തോടെ അത് ആളിക്കത്തുമെന്നാണ് സൂചന.

 അമ്മയുടെ നിലപാട്

അമ്മയുടെ നിലപാട്

താരസംഘടനയായ അമ്മ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ട് പോലുമില്ല. നേരത്തെ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് അനുകൂലമായ നിലപാടാണ് അമ്മ സ്വീകരിച്ചത്. മുകേഷ് വിഷയത്തില്‍ അമ്മ എന്ത് നടപടി സ്വീകരിക്കുമെന്ന് ഇപ്പോഴും വ്യക്തമല്ല. ഡബ്ല്യുസിസിയുടെ നിലപാടും ഈ വിഷയത്തില്‍ നിര്‍ണായകമാണ്. അതേസമയം സിനിമാ മേഖലയില്‍ മോഹന്‍ലാലിന്റെ അടുപ്പക്കാരനായിട്ടാണ് മുകേഷ് അറിയപ്പെടുന്നത്. അതുകൊണ്ട് മോഹന്‍ലാലിനും ഇത് തലവേദനയാണ്.

അവളെ അറിയുകയേ ഇല്ല

അവളെ അറിയുകയേ ഇല്ല

തനിക്കെതിരെ ആരോപണം ഉന്നയിച്ച ടെസ് ജോസഫിനെ അറിയുകയേ ഇല്ലെന്ന് മുകേഷ് പറഞ്ഞു. ആ പെണ്‍കുട്ടിയെ തനിക്ക് ഓര്‍മ പോലുമില്ലെന്നും താരം പറഞ്ഞു. ആര്‍ക്കും ആരേയും തേജോവധം ചെയ്യാവുന്ന അവസ്ഥയാണെന്നും ആ പെണ്‍കുട്ടിയെ താന്‍ കണ്ടിട്ടുപോലുമില്ലെന്നും മുകേഷ് പറയുന്നു. അതേസമയം പെണ്‍കുട്ടിയെ ആരോപണത്തെ പരിഹസിക്കുന് രീതിയിലായിരുന്നു മുകേഷിന്റെ പ്രതികരണം.

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

മുകേഷിനെതിരെ ശക്തമായ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസും ബിജെപിയും എത്തിയിട്ടുണ്ട്. കൊല്ലത്ത് ഇരുപാര്‍ട്ടികളും താരത്തിനെതിരെ മാര്‍ച്ച് നടത്തിയിട്ടുണ്ട്. മുകേഷിന്റെ കോലവും കത്തിച്ചിട്ടുണ്ട്. അതേസമയം സര്‍ക്കാരിന് വലിയ തലവേദനയാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്.. മുകേഷ് ആരോപണം നിഷേധിച്ചത് വിലയ കുഴപ്പങ്ങളാണ് ഉണ്ടാക്കിയതെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. അതേസമയം വരുംദിവസങ്ങളില്‍ ഈ വിഷയം രാഷ്ട്രീയ ആയുധമാക്കാനാണ് യൂത്ത് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും തീരുമാനം.

 പാര്‍ട്ടിക്ക് അതൃപ്തി

പാര്‍ട്ടിക്ക് അതൃപ്തി

മുകേഷിന്റെ പ്രതികരണം ഈ വിഷയത്തില്‍ കരുതലോടെയായിരുന്നില്ല എന്നാണ് സിപിഎം കരുതുന്നത്. പാര്‍ട്ടിക്ക് കടുത്ത അത്ൃപ്തിയും ഇതിലുണ്ട്. അതേസമയം താരസംഘടനയ്ക്കും ഈ പ്രതികരണം തലവേദനയാകും. ഡബ്ല്യുസിസി ഈ വിഷയം ഉന്നയിച്ചാല്‍ സംഘടന പ്രതിസന്ധിയിലാകും. നേരത്തെ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് അനുകൂലമായ നിലപാടായിരുന്നു മുകേഷ് എടുത്തിരുന്നത്. അതുകൊണ്ട് ഡബ്ല്യുസിസി ഇടപെടുമെന്നാണ് കരുതുന്നത്.

ഓഫീസിലേക്ക് വിളിച്ചു വരുത്തി!! കെട്ടിപിടിച്ചു! ചുംബിച്ചു!! സംഗീത സംവിധായകനെതിരെ യുവതിഓഫീസിലേക്ക് വിളിച്ചു വരുത്തി!! കെട്ടിപിടിച്ചു! ചുംബിച്ചു!! സംഗീത സംവിധായകനെതിരെ യുവതി

ശബരിമല പ്രതിഷേധത്തെ തള്ളി വെള്ളാപ്പള്ളി..... നുണ പറഞ്ഞ് പ്രതിഷേധക്കാരെ ഇളക്കിവിടുന്നു!!ശബരിമല പ്രതിഷേധത്തെ തള്ളി വെള്ളാപ്പള്ളി..... നുണ പറഞ്ഞ് പ്രതിഷേധക്കാരെ ഇളക്കിവിടുന്നു!!

English summary
cpm amma in defence on mukesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X